അടിച്ചു പൂസായി ഡ്രൈവറും സഹായിയും; എല്ലാവരെയും ഇടിച്ച് കൊല്ലുമെന്ന് യാത്രക്കാരോട് ഭീഷണിയും

മദ്യലഹരിയിൽ ബസ് ഓടിക്കുന്നത് ചോദ്യം ചെയ്ത യാത്രക്കാർക്ക് നേരെ ഡ്രൈവറുടെ ഭീഷണി. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന കർണാടകയിലെ ഭാരതി ബസിലെ ഡ്രൈവറാണ് മദ്യലഹരിയിൽ വാഹനമോടിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ പരാതിപ്പെട്ടപ്പോൾ എല്ലാവരെയും ബസ് ഇടിച്ച് കൊല്ലുമെന്നായിരുന്നു ഡ്രൈവറുടെ ഭീഷണി
ബസിലെ ഡ്രൈവറുടെ സഹായി ആകട്ടെ മദ്യപിച്ച് പൂസായി ക്യാബിനിൽ കിടന്നുറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. യാത്രക്കാർ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച മൈസൂരുവിൽ എത്തുന്നതിന് മുമ്പാണ് ബസിന്റെ പോക്കിൽ അപാകതകൾ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഇത് ഡ്രൈവറോട് ചോദിച്ചപ്പോഴാണ് യാത്രക്കാർക്കെതിരെ ഇയാൾ ഭീഷണി മുഴക്കിയത്. മൈസൂരു ടോൾ പ്ലാസക്ക് സമീപം വണ്ടി നിർത്തിയപ്പോൾ ഇനി വാഹനം ഓടിക്കേണ്ടെന്ന് യാത്രക്കാർ പറയുകയായിരുന്നു. ഇതോടെ ബസിലുണ്ടായിരുന്ന മദ്യക്കുപ്പിയുമായി ഡ്രൈവർ ഇറങ്ങിയോടി. വളരെ വൈകിയാണ് ബസിന്റെ സർവീസ് പുനരാരംഭിക്കാനായത്.
Leave a Reply