ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ വർധിക്കുന്നു, പ്രധാനമന്ത്രി മൗനം വെടിയണം: കത്തയച്ച് എ എ റഹീം

ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ വർധിക്കുന്നു, പ്രധാനമന്ത്രി മൗനം വെടിയണം: കത്തയച്ച് എ എ റഹീം

രാജ്യത്ത് ക്രൈസ്തവർക്ക് നേരെ അക്രമങ്ങൾ വർധിച്ചു വരുന്നതായും പ്രധാനമന്ത്രി മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് എഎ റഹീം എംപി. നാഗ്പൂരിൽ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരുടെ അറസ്റ്റ് അടക്കം ചൂണ്ടിക്കാട്ടിയാണ് കത്ത്

പ്രധാനമന്ത്രി മൗനം വെടിയണം. ക്രൈസ്തവർക്ക് നേരെയുണ്ടായ അക്രമങ്ങൾ ഭരണഘടന നൽകുന്ന മൗലികാവശങ്ങൾക്ക് നേരെയുള്ള അക്രമം. ഫാദർ സുധീറിനെയും കുടുംബത്തെയും ഉടൻ മോചിപ്പിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും എ എ റഹിം എം പി ആവശ്യപ്പെട്ടു.

ജമ്മുവിലെ ആർഎസ് പുരയിൽ 13 വർഷമായി സേവനമനുഷ്ഠിക്കുന്ന മലയാളി വൈദികനായ ബേബി ജേക്കബിനും കുടുംബത്തിനും നേരെ ക്രിസ്തുമസിന്റെ തലേദിവസം ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടിരുന്നു. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു അതിക്രമം. സമാനമായി, നിർബന്ധിത മതപരിവർത്തനം ആരോപിച്ച് നാഗ്പൂരിൽ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്

Comments

Leave a Reply

Your email address will not be published. Required fields are marked *