താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക

താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക

താമരശ്ശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ ഗതാഗത നിയന്ത്രണം. ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റൽ, റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജനുവരി അഞ്ച് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. 

മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. അതേസമയം അവധിക്കാലമായതോടെ വയനാട്ടിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. സഞ്ചാരികളുടെ പ്രവാഹത്തെ തുടർന്ന് താമരശ്ശേരി ചുരത്തിൽ കനത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്

പുലർച്ചെ മുതൽ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങലുടെ നീണ്ട നിര കാണാനാകും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നേരത്തെ തന്നെ നിരോധനമേർപ്പെടുത്തിയിരുന്നു.
 

Comments

Leave a Reply

Your email address will not be published. Required fields are marked *