മേയർ ആവശ്യപ്പെട്ടാൽ 113 ബസും തിരികെ കൊടുക്കും; പകരം കെഎസ്ആർടിസി 150 ബസ് ഇറക്കും: മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം സിറ്റി ബസ് വിവാദത്തിൽ മേയർ വി വി രാജേഷിന് മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കരുത്. കോർപറേഷൻ ബസുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിൽ എന്ന് പറയാൻ കഴിയില്ല. സ്റ്റേറ്റ് ഷെയർ 500 കോടിയാണ്. 60 ശതമാനം വിഹിതവും സംസ്ഥാനത്തിന്റേതാണ്
113 വാഹനങ്ങളും കോർപറേഷൻ ഈ രീതിയിൽ വാങ്ങിയതാണ്. മൂന്ന് പാർട്ടികളുമായുള്ള എഗ്രിമെന്റാണ്. കോർപറേഷനിലെ കെഎസ്ആർടിസി വേറൊരു ജില്ലയിലും ഓടുന്നില്ല. സങ്കീർണമായ മെയിന്റനൻസ് ഉള്ളതിനാൽ മറ്റൊരു ജില്ലയിൽ നിലവിൽ ഓടിക്കുന്നില്ല. തിരുവനന്തപുരം മേയർ 113 ബസുകളും തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തിരിച്ചയക്കും
സിഎംഡിക്ക് ഒരു കത്ത് കൊടുത്താൽ മതി. പകരം 150 ബസ് കെഎസ്ആർടിസി സിറ്റിയിൽ ഇറക്കും. കോർപറേഷന് വണ്ടികൾ കൊടുത്താൽ കെഎസ്ആർടിസിയുടെ സ്ഥലത്ത് ഇടാൻ സമ്മതിക്കില്ല. മേയറിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. വാഹനങ്ങൾ സന്തോഷത്തോടെ തിരികെ കൊടുക്കാൻ തയ്യാറാണ്. ഡ്രൈവർമാരും വർക്ക്ഷോപ്പും കണ്ടക്ടറുമൊക്കെ കെഎസ്ആർടിസിയുടേതാണെന്നും മന്ത്രി പറഞ്ഞു
Leave a Reply