യുവതിയെ ഓടുന്ന വാഹനത്തിലിട്ട് മൂന്ന് മണിക്കൂറോളം പീഡിപ്പിച്ചു; പിന്നാലെ വലിച്ചെറിഞ്ഞു, 2 പ്രതികൾ പിടിയിൽ
ഹരിയാനയിലെ ഫരീദാബാദിൽ അമ്മയോട് പിണങ്ങി രാത്രി വീട്ടിൽ നിന്നുമിറങ്ങിയ യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ഓടുന്ന വാഹനത്തിൽ വെച്ച് പീഡിപ്പിച്ച രണ്ട് പേർ പിടിയിൽ. തിങ്കളാഴ്ച രാത്രിയാണ് 25കാരി അതിക്രൂര പീഡനത്തിന് ഇരയായത്. മൂന്ന് മണിക്കൂറോളം യുവതിയെ പീഡനത്തിന് ഇരയാക്കിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് പ്രതികൾ വലിച്ചെറിഞ്ഞു.
വീഴ്ചയിൽ യുവതിയുടെ മുഖത്തിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് യുവതി ഫരീദാബാദിലെ വീട് വിട്ടിറങ്ങിയത്. സുഹൃത്തിന്റെ വീട്ടിലേക്കായിരുന്നു യാത്ര. എന്നാൽ വാഹനങ്ങൾ ലഭിക്കാതെ വന്നതോടെ റോഡിൽ തന്നെ നിന്നു.
രാത്രി ഏറെ വൈകി ഇതുവഴി വന്ന വാനിലുള്ളവർ യുവതിക്ക് ലിഫ്റ്റ് നൽകുകയായിരുന്നു. രണ്ട് പുരുഷൻമാരാണ് വാഹനിലുണ്ടായിരുന്നത്. ഇവർ വഴി മാറ്റി ഗുഡ്ഗാവ്-ഫരീദാബാസ് റോഡിലേക്ക് വാഹനം ഓടിച്ച് പോകുകയും യുവതിയെ വാനിലിട്ട് പീഡിപ്പിക്കുകയുമായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ എസ്ജിഎം നഗറിന് സമീപം യുവതിയെ ആളൊഴിഞ്ഞ ഇടത്തേക്ക് വലിച്ചെറിഞ്ഞു. ഇതോടെ പെൺകുട്ടി സഹായിത്തിന് സഹോദരിയെ ഫോണിൽ വിളിക്കുകയും ബന്ധുക്കളെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. യുവതിയുടെ മുഖത്ത് 12 തുന്നലുണ്ട്.

Leave a Reply