പാർട്ടിയെ അറിയിക്കാതെ മോദിയുമായി കൂടിക്കാഴ്ച നടത്തി ആധിർ രഞ്ജൻ ചൗധരി; ഹൈക്കമാൻഡിന് അതൃപ്തി
പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനെ ഞെട്ടിച്ച് മുതിർന്ന നേതാവ് ആധീർ രഞ്ജൻ ചൗധരി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയെ അറിയിക്കാതെ നടത്തിയ കൂടിക്കാഴ്ചയിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ട്. നിലവിൽ നേതൃത്വവുമായി അകൽച്ചയിലാണ് ആധിർ രഞ്ജൻ ചൗധരി
മോദിയുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയ ചുവടുമാറ്റത്തിന്റെ സൂചനയാണോയെന്നാണ് സംശയം. എന്നാൽ താൻ ഏതാനും ദിവസം ഡൽഹിയിലുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ അപ്പോയ്ൻമെന്റ് ലഭിച്ചതിൽ തെറ്റില്ലെന്നുമാണ് ആധിർ രഞ്ജൻ ചൗധരിയുടെ പ്രതികരണം. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ബംഗാളി തൊഴിലാളികൾ നേരിടുന്ന ആക്രമണങ്ങളെ കുറിച്ചാണ് ചർച്ച ചെയ്തതെന്നും ചൗധരി വ്യക്തമാക്കി
ബംഗാളി സംസാരിക്കുന്നവരെയെല്ലാം ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരായി ഭരണകൂടവും മറ്റുള്ളവരും തെറ്റിദ്ധരിക്കുകയാണ്. ഇത് അനാവശ്യമായ വർഗീയ സംഘർഷങ്ങൾക്ക് കാരണമാകുന്നതായി മോദിക്ക് നൽകിയ കത്തിൽ ചൗധരി ചൂണ്ടിക്കാട്ടി. ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കാൻ ഇടപടെണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും ചൗധരി പറഞ്ഞു

Leave a Reply