അച്ഛാ, കരമടച്ച രസീതും രണ്ടു ജാമ്യക്കാരേം കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് പോരെ; വീഡിയോ

ആൾകൂട്ടത്തിനിടയിലൂടെ ഓടിനടക്കുന്ന കുട്ടി, പെട്ടെന്ന് അതിവഴിവന്ന ഒരു പൊലീസുകാരൻ അവളുടെ കൈയിൽ പിടിക്കുന്നു. എന്നാൽ അങ്ങനെയാവട്ടെ എന്ന മട്ടിൽ യാതൊരു പേടിയുമില്ലാത്തെ കുട്ടി പൊലീസുകാരനൊപ്പം പോവുന്നു…. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആണിത്.
https://www.instagram.com/reel/DSzUbZXjDBK/?igsh=aW5uY3l4NHZxdXR6
കുട്ടിയുടെ ഈ പ്രവർത്തി കാഴ്ചക്കാരിൽ ചിരിപടർത്തി. ജാങ്കോ, നീയറിഞ്ഞോ ഞാന്‍ പെട്ടു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. പിന്നാലെ എത്തിയ കമന്റുകളും ശ്രദ്ധേയമായി.
“അച്ഛാ, കരം അടച്ച രസീതും രണ്ടു ജാമ്യക്കാരേം കൊണ്ട് നോർത്ത് സ്റ്റേഷനിലേക്ക് പോരെ” എന്നൊരാൾ കമന്റു ചെയ്തപ്പോൾ അച്ഛൻ: നീ പൊലീസിനെ പറഞ്ഞ് മനസ്സിലാക്ക്, ഞാൻ വക്കീലുമായിട്ട് വരാം എന്ന് മറ്റൊരാൾ കമന്റു ചെയ്തു.
എന്നാ അച്ഛാ ഞാൻ പോയേച്ചും വരാം, അച്ഛൻ സ്റ്റേഷനിൽ എത്തിയാൽ മതി, അച്ഛാ എന്നെ പൊലീസിലെടുത്തു, പള്ളി മുറ്റത്ത് വച്ചു പൊലീസുകാർ ഈ കുട്ടിയോട് ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും, le അച്ഛൻ : നിന്നെ ഞങ്ങൾ എവിടെ ഒക്കെ അന്വേഷിച്ചു … നീ എവിടെയായിരുന്നു. കൊച്ച് : പൊലീസ് സ്റ്റേഷനിൽ നോക്കിയിലല്ലൊ..ഞാൻ അവിടെയായിരുന്നു. എന്നിങ്ങനെ നീളുന്നു കമന്റുകൾ.

Leave a Reply