കഞ്ചിക്കോട് ബൈക്കിടിച്ച് വയോധിക മരിച്ചു; ബൈക്ക് യാത്രികന് ഗുരുതര പരുക്ക്

പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിൽ ബൈക്കിടിച്ച് വയോധിക മരിച്ചു. 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല
കഞ്ചിക്കോട് റെയിൽവേ സ്റ്റേഷന് സമീപം ദേശീയപാതയിൽ വെച്ചാണ് അപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികയെ ബൈക്ക് ഇടിക്കുകയായിരുന്നു
സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply