തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ഭരണവിരുദ്ധ വികാരമില്ല, സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമെന്ന് എംവി ഗോവിന്ദൻ

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ഭരണവിരുദ്ധ വികാരമില്ല, സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമെന്ന് എംവി ഗോവിന്ദൻ

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചെന്നും അപ്രതീക്ഷിത പരാജയവും പരിഹാര നടപടികളും നേതൃയോഗം ചർച്ച ചെയ്‌തെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ശരിയായ ദിശാബോധത്തോടെ വിലയിരുത്തലുമായി മുന്നോട്ടു പോകും. വോട്ടിംഗ് കണക്ക് നോക്കിയാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുണ്ട്

ശരിയായ രാഷ്ട്രീയ പ്രചാരണവും സംഘടനാ മികവും ഉണ്ടെങ്കിൽ തിരിച്ചുപിടിക്കാം. സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ സാധിക്കും. കള്ളപ്രചാരവേലയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ്, ബിജെപി വോട്ട് തേടിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു

വികസന നേട്ടങ്ങൾ ജനങ്ങൾ തിരിച്ചറിയാതിരിക്കാൻ വർഗീയ പ്രചാരണത്തിലൂടെ വോട്ട് പിടിക്കാൻ ശ്രമിച്ചു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി വോട്ട് പിടിച്ച 41 ഡിവിഷനുകളിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. സംസ്ഥാനത്താകെ ഇതേ അവസ്ഥയാണ്. പരസ്പരം വോട്ട് കൈമാറ്റം നടന്നിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 

Comments

Leave a Reply

Your email address will not be published. Required fields are marked *