ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം; ബംഗ്ലാദേശിനെ ആശങ്ക അറിയിച്ച് ഇന്ത്യ

ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം; ബംഗ്ലാദേശിനെ ആശങ്ക അറിയിച്ച് ഇന്ത്യ

ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന ആക്രമണത്തിൽ കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ തുടരുന്ന അതിക്രമങ്ങൾ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രണ്ട് ഹിന്ദു യുവാക്കളുടെ കൊലപാതകം അങ്ങേയറ്റം ഖേദകരമാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു

ഇന്ത്യക്കെതിരെ ബംഗ്ലാദേശിൽ തെറ്റായ പ്രചാരണം നടക്കുകയാണ്. ഇത്തരം സംഭവങ്ങൾ ഒരിക്കലും ഇന്ത്യക്ക് അവഗണിക്കാനാകില്ല. കർശന നടപടി വേണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങലുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ടെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രൺധീർ ജയ്‌സ്വാൾ ആവശ്യപ്പെട്ടു

ആൾക്കൂട്ട കൊലയെ അപലപിക്കുന്നുവെന്നും നിയമലംഘകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ കാലത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ മൂവായിരത്തോളം അക്രമ സംഭവങ്ങളുണ്ടായെന്നാണ് കണക്ക്.
 

Comments

Leave a Reply

Your email address will not be published. Required fields are marked *