എൻഐഎ മേധാവി സദാനന്ദ് ദതെയെ നീക്കി; മഹാരാഷ്ട്ര കേഡറിലേക്ക് മടങ്ങും

എൻഐഎ മേധാവി സദാനന്ദ് ദതെയെ നീക്കി; മഹാരാഷ്ട്ര കേഡറിലേക്ക് മടങ്ങും

എൻഐഎ മേധാവി സ്ഥാനത്ത് നിന്ന് സദാനന്ദ് ദതെയെ നീക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം അനുമതി നൽകിയതോടെ സദാനന്ദ് ദതെ മഹാരാഷ്ട്ര കേഡറിലേക്ക് മടങ്ങും. മഹാരാഷ്ട്രയിൽ പുതിയ പോലീസ് മേധാവിയായി ദതെ ചുമതലയേൽക്കുമെന്നാണ് വിവരം

മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല ഡിസംബർ 31ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. മുംബൈ ഭീകരാക്രമണ സമയത്ത് ഭീകരർക്കെതിരെ പൊരുതിയ പോലീസ് ഉദ്യോഗസ്ഥനാണ് സദാനന്ദ് ദതെ. 2008ൽ ഭീകരാക്രമണം നടന്നപ്പോൾ മുംബൈ അഡീഷണൽ പോലീസ് കമ്മീഷണറായിരുന്നു

ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അദ്ദേഹത്തിന് പരുക്കേറ്റിരുന്നു. രാഷ്ട്രപതിയുടെ പോലീസ് മെഡലിനും ഇതേ തുടർന്ന് അർഹനായി. 2024 മാർച്ചിലാണ് എൻഐഎ ഡയറക്ടറായി നിയമിതനായത്. മഹാരാഷ്ട്ര സർക്കാരിന്റെ ആവശ്യപ്രകാരമാണ് അദ്ദേഹം സംസ്ഥാന കേഡറിലേക്ക് മടങ്ങുന്നത്.
 

Comments

Leave a Reply

Your email address will not be published. Required fields are marked *