കെഎസ്ആർടിസി ഡ്രൈവറുടെ പരാതി; ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും കോടതി നോട്ടീസ്

കെഎസ്ആർടിസി ഡ്രൈവറുടെ പരാതി; ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും കോടതി നോട്ടീസ്

തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎക്കും നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിലാണ് നോട്ടീസ്. നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ഇരുവരെയും ഒഴിവാക്കിയുള്ള കുറ്റപത്രത്തിനെതിരായ ഹർജിയിലാണ് കോടതി നടപടി

നേരത്തെ ബസ് തടഞ്ഞ കേസിൽ ആര്യയെയും  സച്ചിൻ ദേവിനെയും ഒഴിവാക്കിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. വാഹനം തടഞ്ഞതിന് മേയറുടെ സഹോദരനെതിരെ പെറ്റി കേസ് മാത്രം ചുമത്തിയായിരുന്നു കുറ്റപത്രം. അതേസമയം മേയർക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചതിന് ബസ് ഡ്രൈവർ യദുവിനെതിരെ കുറ്റപത്രം നൽകുമെന്നും പോലീസ് അറിയിച്ചിരുന്നു

2024 ഏപ്രിൽ 27ന് പാളയത്ത് വെച്ചായിരുന്നു സംഭവം. ആര്യയും സച്ചിനും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടയുകയായിരുന്നു. പിന്നാലെ തർക്കവുമുണ്ടായി.
 

Comments

Leave a Reply

Your email address will not be published. Required fields are marked *