വാളയാർ ആൾക്കൂട്ട കൊലപാതകം: റാംനാരായണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

വാളയാർ ആൾക്കൂട്ട കൊലപാതകം: റാംനാരായണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

വാളയാറിൽ ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ട റാംനാരായണൻ ബാഗേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾക്കെതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും. കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാകാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു

അതേസമയം കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ റാംനാരായണനെ മർദിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മണിക്കൂറുകളോളം നീണ്ട ക്രൂരമായ പീഡനമാണ് നടന്നത്. തല മുതൽ കാൽ വരെ 40ലധികം മുറിവുകൾ ശരീരത്തിലുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു
 

Comments

Leave a Reply

Your email address will not be published. Required fields are marked *