ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുമെന്ന് ഡി.കെ. ശിവകുമാർ

ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം വീണ്ടും പുകയുന്നതിനിടെ നിർണ്ണായക പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നേതൃമാറ്റ വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് ഹൈക്കമാൻഡ് തങ്ങളെ എപ്പോൾ ഡൽഹിയിലേക്ക് വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഉചിതമായ സമയത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

​മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര കൈമാറ്റത്തെക്കുറിച്ച് വരും ദിവസങ്ങളിൽ ഡൽഹിയിൽ ചർച്ച നടക്കുമെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. താനും മുഖ്യമന്ത്രിയും ഡൽഹിയിലേക്ക് പോകുമെന്നും ഹൈക്കമാൻഡ് നിർദ്ദേശിക്കുന്ന സമയത്ത് ചർച്ചകൾ നടക്കുമെന്നും ശിവകുമാർ വ്യക്തമാക്കി.

​കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കർണാടകയിൽ സിദ്ധരാമയ്യ പക്ഷത്തെ എം.എൽ.എമാർ രഹസ്യ യോഗങ്ങൾ ചേരുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇത്തരം യോഗങ്ങളെ താൻ കാര്യമാക്കുന്നില്ലെന്നും അവർ ഭക്ഷണം കഴിക്കാൻ കൂടുന്നതിൽ തെറ്റില്ലെന്നും ശിവകുമാർ പരിഹസിച്ചു. രണ്ടര വർഷം പൂർത്തിയാകുമ്പോൾ അധികാരം കൈമാറുമെന്ന മുൻ ധാരണ നടപ്പിലാക്കണമെന്ന ഉറച്ച നിലപാടിലാണ് ശിവകുമാർ പക്ഷം. എന്നാൽ അഞ്ച് വർഷം തികച്ചു ഭരിക്കുമെന്ന് സിദ്ധരാമയ്യ ആവർത്തിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

Comments

Leave a Reply

Your email address will not be published. Required fields are marked *