സംസ്ഥാന കമ്മിറ്റി നിർദേശം നൽകിയാൽ പത്മകുമാറിനെതിരെ നടപടിയെടുക്കും: രാജു എബ്രഹാം

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി പാർട്ടി. വിഷയത്തിൽ സംസ്ഥാന കമ്മിറ്റിയാണ് നിർദേശം നൽകേണ്ടതെന്നും നിർദേശം ലഭിച്ചാലുടൻ പത്മകുമാറിനെതിരെ നടപടിയിലേക്ക് കടക്കുമെന്നും ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു
അന്വേഷണം പൂർത്തിയായാൽ മാത്രമേ പത്മകുമാറിനെതിരെ നടപടിയെടുക്കണോ വേണ്ടയോ എന്നതിൽ തീരുമാനമെടുക്കൂ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ പറഞ്ഞത്. എന്നാൽ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം ശബരിമല സ്വർണക്കൊള്ള കേസാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു
എ പത്മകുമാറിനെ പാർട്ടി ചുമക്കുന്നത് എന്തിനാണെന്നും നടപടി വെച്ച് താമസിപ്പിക്കുന്തോറും മറുപടി പറഞ്ഞ് മടുക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തിൽ അംഗങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. എൻ വാസുവിനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയത് ശരിയായില്ലെന്നും യോഗത്തിൽ വിമർശനമുയർന്നിരുന്നു.
Leave a Reply