പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രിയങ്ക ഗാന്ധി; വയനാടിനെ കുറിച്ച് അന്വേഷണം

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രിയങ്ക ഗാന്ധി; വയനാടിനെ കുറിച്ച് അന്വേഷണം

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിച്ചു. സഭാ നടപടികൾ പൂർത്തിയായ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച നടന്നു. വയനാടിനെ കുറിച്ച് പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധിയോട് ചോദിച്ചു

ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ചേംബറിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രമന്ത്രിമാരായ കെ രാംമോഹൻ നായിഡു, ചിരാഗ് പാസ്വാൻ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കാളികളായി. 

ഡിസംബർ ഒന്നിനാണ് ശൈത്യകാല സമ്മേളനം ആരംഭിച്ചത്. വിവിധ ബില്ലുകളും സഭയിൽ പാസായി. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റുന്ന വിവാദ ബില്ലടക്കം പാർലമെന്റിൽ പാസാക്കി. ആണവോർജ മേഖലയിലെ വികസനം ലക്ഷ്യമിട്ടുള്ള ശാന്തി ബില്ലും സഭ പാസാക്കിയിരുന്നു
 

Comments

Leave a Reply

Your email address will not be published. Required fields are marked *