കൃത്യമായ പഠനം നടന്നില്ല: എലപ്പുള്ളി ബ്രൂവറിക്ക് നൽകിയ സർക്കാർ അനുമതി ഹൈക്കോടതി റദ്ദാക്കി

എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ സർക്കാരിന് തിരിച്ചടി. ബ്രൂവറിയ്ക്ക് സർക്കാർ നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി. വിഷയത്തിൽ കൃത്യമായ പഠനം നടത്തിയിട്ടില്ലെന്നും കോടതി. ഒയാസിസ് കമ്പനിക്ക് നൽകിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി.
സർക്കാർ അനുമതി നടപടിക്രമങ്ങൾക്ക് വിരുദ്ധമെന്ന് ഹൈക്കോടതി പറഞ്ഞു. നടപടിക്രമങ്ങൾ പാലിച്ച് പുതിയ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പൊതുതാൽപര്യ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നടപടി ക്രമങ്ങളിലെ വീഴ്ചയാണ് തിരിച്ചടിക്ക് കാരണം. വിശദമായ പഠനം വേണമെന്നും കോടതി ആവശ്യപ്പെട്ടു.
വിശദമായ പഠനം നടത്തിയ ശേഷം അനുമതി നൽകണോ വേണ്ടയോ എന്ന് സംബന്ധിച്ച് സർക്കാരിന് വീണ്ടും തീരുമാനിക്കാമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ഒയാസിസ് കമ്പനിക്ക് നൽകിയ പ്രാഥമിക അനുമതിയാണ് റദ്ദാക്കിയത്.
Leave a Reply