മോഷ്ടാവെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു; വാളയാറിൽ നടന്നത് കൊടുംക്രൂരത

പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളി നേരിട്ടത് അതിക്രൂര മർദനം. മോഷ്ടാവെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം ഛത്തിസ്ഗഢ് ബിലാസ്പൂർ സ്വദേശി രാമനാരായണൻ ഭയ്യാറിനെ(31) തല്ലിക്കൊന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സക്കിടെ രാത്രിയോടെ മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാമനാരായണന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും
രാമനാരായണൻ മോഷ്ടിച്ചിരുന്നു. എന്നാൽ കയ്യിൽ മോഷണവസ്തുക്കളൊന്നും ഇല്ലായിരുന്നു. നാട്ടുകാരുടെ മർദനമേറ്റ ഇയാൾ ചോര തുപ്പി നിലത്തുവീണു. സംഭവത്തിൽ പത്ത് പേരെ കസ്റ്റഡിയിലെടുക്കുകയും അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply