കാർവാറിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽകാക്കയെ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
കർണാടക കാർവാറിലെ തീരപ്രദേശത്ത് ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി. കാർവാർ രവീന്ദ്രനാഥ ടാഗോർ ബീച്ചിൽ കോസ്റ്റൽ മറൈൻ പോലീസാണ് പരുക്കേറ്റ നിലയിൽ കിടന്ന കടൽകാക്കയെ കണ്ടെത്തിയത്. ജിപിഎസ് ട്രാക്കർ കണ്ടത് സുരക്ഷാ ഏജൻസികൾക്കിടയിൽ ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്
സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പരുക്കേറ്റ കടൽകാക്കയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ശരീരത്തിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചത് അധികൃതർ കണ്ടെത്തിയത്. ചെറിയൊരു സോളാർ പാനലോടു കൂടിയ ഇലക്ട്രോണിക് യൂണിറ്റാണ് ഈ ഉപകരണത്തിലുള്ളത്
ഇതിനൊപ്പം ഒരു ഇ മെയിൽ വിലാസവും കണ്ടെത്തിയിട്ടുണ്ട്. പക്ഷിയെ കണ്ടെത്തുന്നവർ ഈ വിലാസത്തിൽ ബന്ധപ്പെടണമെന്ന സന്ദേശവും ഒപ്പമുണ്ട്. ചൈനീസ് അക്കാദമി ഓഫ് സയൻസസ് എന്ന സ്ഥാപനത്തിന്റേതാണ് ഇ മെയിൽ വിലാസമെന്ന് പോലീസ് അറിയിച്ചു.

Leave a Reply