പാനൂരിലെ വടിവാൾ ആക്രമണം; അഞ്ച് സിപിഎം പ്രവർത്തകർ കൂടി പിടിയിൽ

കണ്ണൂർ പാനൂരിൽ വടിവാൾ ആക്രമണം നടത്തിയ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ കൂടി പിടിയിൽ. ശരത്, ശ്രീജി, അശ്വന്ത്, ശ്രേയസ്, അതുൽ എന്നിവരാണ് പിടിയിലായത്. മൈസൂരുവിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്
പോലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂർ മേഖലയിൽ പല ഇടങ്ങളിലും അക്രമ സംഭവങ്ങൾ നടന്നിരുന്നു. വടിവാളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം
യുഡിഎഫിന്റെ ആഹ്ലാദ പ്രകടനത്തിന് നേരെയാണ് വടിവാളുമായി സിപിഎം പ്രവർത്തകർ ചെന്നത്. ലീഗ് പ്രവർത്തകർക്ക് നേരെ വടിവാൾ വീശിയതായും റിപ്പോർട്ടുകളുണ്ട്. പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരുക്കേറ്റിരുന്നു.
Leave a Reply