'തരൂരിനെ പോലെയുള്ള നേതാക്കളെ പാർട്ടി ഒതുക്കുന്നു'; എക്‌സ് പോസ്റ്റ് പങ്കുവെച്ച് ശശി തരൂർ

കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂർ. രാഹുൽ ഗാന്ധിയെയും ശശി തരൂരിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള എക്‌സ് പോസ്റ്റ് പങ്കുവെച്ചാണ് തരൂരിന്റെ പുതിയ നീക്കം. രാഹുൽ ഗാന്ധിയും തരൂരും കോൺഗ്രസിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള എക്‌സ് പോസ്റ്റ് ആണ് തരൂർ പങ്കുവെച്ചത്
@CivitasSameer എന്ന എക്‌സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് തരൂർ പങ്കുവെച്ചത്. രാഹുലും തരൂരും കോൺഗ്രസിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും ഇതിനെ ഒരുമിപ്പിച്ച് കൊണ്ടുപോകാൻ കഴിയാത്തതാണ് കോൺഗ്രസിന്റെ പ്രശ്‌നമെന്നും പോസ്റ്റിൽ പറയുന്നു.
തരൂരിനെ പോലെയുള്ള നേതാക്കളെ പാർട്ടി ഒതുക്കുന്നുവെന്നും ദിശാബോധമില്ലാതെയാണ് കോൺഗ്രസ് മുന്നോട്ടു പോകുന്നതെന്നും കുറിപ്പിൽ പറയുന്നു. പോസ്റ്റിൽ പറയുന്ന അഭിപ്രായങ്ങളെ ശരിവെച്ചു കൊണ്ടാണ് തരൂർ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Leave a Reply