സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്തും

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്. പാർട്ടി നേരിട്ട തിരിച്ചടി വിലയിരുത്തലാണ് യോഗത്തിലെ പ്രധാന അജണ്ട. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ ഏത് രീതിയിൽ നേരിട്ട് മുന്നോട്ട് പോകണമെന്ന കാര്യവും ചർച്ചയാകും.
നാളെ എൽഡിഎഫ് യോഗവും ചേരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തിൽ ഏത് രീതിയിൽ മുന്നണി മുന്നോട്ട് പോകണമെന്നതായിരിക്കും എൽഡിഎഫ് യോഗത്തിൽ ചർച്ചയാകുക.
തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും കോർപറേഷനുകളും യുഡിഎഫിന് അനുകൂലമായി നിന്നിരുന്നു. ആറ് കോർപറേഷനിൽ നാലും യുഡിഎഫ് അധികാരത്തിലെത്തി. 941 ഗ്രാമ പഞ്ചായത്തിൽ 505 ഇടത്ത് യുഡിഎഫ് അധികാരത്തിൽ വന്നു
86 മുൻസിപ്പാലിറ്റികളിൽ 54 ഇടത്തും 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 78 ഇടത്തും യുഡിഎഫ് അധികാരത്തിൽ വന്നു. ജില്ലാ പഞ്ചായത്തുകളിൽ ഏഴ് വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്
Leave a Reply