പത്തനംതിട്ട ജില്ല വിട്ടുപോകരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിനോട് അന്വേഷണ സംഘം

പത്തനംതിട്ട ജില്ല വിട്ടുപോകരുതെന്ന് ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനോട് അന്വേഷണ സംഘം. ബലാത്സംഗ കേസുകളിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമാകും. രാഹുലിനെ ചോദ്യം ചെയ്യലിൽ തീരുമാനമുണ്ടാകുക. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്നായിരുന്നു പ്രിൻപ്പിൽ സെഷൻസ് കോടതിയുടെ നിർദേശം
എന്നാൽ സെഷൻസ് കോടതി ഉത്തരവ് പോലീസ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ മാറ്റിവെച്ചത്. ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന രാഹുൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ 11ാം തീയതിയാണ് പുറത്തുവന്നത്. 12ാം തീയതി പാലക്കാട് നിന്നും പത്തനംതിട്ടയിലെ വീട്ടിലെത്തി
രാഹുലിനെതിരായ രണ്ട് ബലാത്സംഗ കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദ്യ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ രാഹുൽ നൽകിയ ഹർജിയാണ് ഒന്നാമത്തേത്. രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം നൽകിയ സെഷൻസ് വിധിക്കെതിരെ സർക്കാർ നൽകിയ ഹർജിയാണ് രണ്ടാമത്തേത്

Leave a Reply