മുട്ടടയിൽ എൽഡിഎഫിന്റെ മുട്ടിടിച്ചു; യുഡിഎഫ് സ്ഥാനാർഥി വൈഷ്ണക്ക് അട്ടിമറി വിജയം

മുട്ടടയിൽ എൽഡിഎഫിന്റെ മുട്ടിടിച്ചു; യുഡിഎഫ് സ്ഥാനാർഥി വൈഷ്ണക്ക് അട്ടിമറി വിജയം

തിരുവനന്തപുരം കോർപറേഷനിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് അട്ടിമറി വിജയം. കോർപറേഷനിലെ ഇടത് കോട്ടയായി അറിയപ്പെടുന്ന മുട്ടടയിൽ 363 വോട്ടുകൾക്കാണ് വൈഷ്ണ സുരേഷ് അട്ടിമറി വിജയം നേടിയത്. വൈഷ്ണയുടെ സ്ഥാനാർഥിത്വം കോടതി കയറിയതിന് പിന്നാലെ മുട്ടട വാർഡ് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു

വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന പരാതി വന്നതിന് പിന്നാലെയാണ് സ്ഥാനാർഥിത്വം കോടതി കയറിയത്. പിന്നാലെ ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് വൈഷ്ണക്ക് മത്സരിക്കാനായത്. പിന്നാലെ അട്ടിമറി വിജയവുമായി വൈഷ്ണ എൽഡിഎഫിന് കനത്ത പ്രഹരം ഏൽപ്പിക്കുകയും ചെയ്തിരിക്കുന്നു

ജനാധിപത്യത്തിന്റെ വിജയമാണിതെന്ന് വൈഷ്ണ പ്രതികരിച്ചു. സത്യം ജയിക്കുമെന്നാണ് അന്നും പറഞ്ഞത്. ജനങ്ങൾ നമ്മുടെ കഷ്ടപ്പാടുകൾ തിരിച്ചറിഞ്ഞ് അവരുടെ അവകാശത്തിലൂടെ പിന്തുണ തന്നുവെന്നും വൈഷ്ണ പറഞ്ഞു.
 

Comments

Leave a Reply

Your email address will not be published. Required fields are marked *