തിരുവനന്തപുരം തിലകം അണിയും; ബിജെപിക്ക് വിജയം ഉറപ്പെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം തിലകം അണിയും; ബിജെപിക്ക് വിജയം ഉറപ്പെന്ന് സുരേഷ് ഗോപി

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം തിലകം അണിയുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ബിജെപിക്ക് വിജയം ഉറപ്പാണ്. ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കും. കോർപറേഷൻ ഭരണം ബിജെപിക്ക് കിട്ടുമെന്നും സുരേഷ് ഗോപി പ്രതീക്ഷ പ്രകടിപ്പിച്ചു. 

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ എത്തിയത് ആദ്യത്തെ വോട്ടർ ആകാനാണെന്നും സുരേഷ് ഗോപി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഈ സംഭവത്തിൽ മുമ്പും ഇതേ നിലപാടാണ് സ്വീകരിച്ചത്. കോടതി വിധി അംഗീകരിക്കണം. അത് അംഗീകരിക്കുക എന്നത് എല്ലാവർക്കും ബാധകമാണെന്നും സുരേഷ് ഗോപി പറഞ്ഞു

അതേസമയം ഏഴ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. 595 തദ്ദേശസ്ഥാപനങ്ങളിലായി 11,167 വാർഡുകളിലേക്ക് 36,620 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

Comments

Leave a Reply

Your email address will not be published. Required fields are marked *