Blog

  • മുനമ്പം നിവാസികൾക്ക് ആശ്വാസം; അന്തിമ വിധി വരുന്നത് വരെ ഭൂനികുതി സ്വീകരിക്കാമെന്ന് ഹൈക്കോടതി

    മുനമ്പം നിവാസികൾക്ക് ആശ്വാസം; അന്തിമ വിധി വരുന്നത് വരെ ഭൂനികുതി സ്വീകരിക്കാമെന്ന് ഹൈക്കോടതി

    മുനമ്പം നിവാസികൾക്ക് ആശ്വാസം; അന്തിമ വിധി വരുന്നത് വരെ ഭൂനികുതി സ്വീകരിക്കാമെന്ന് ഹൈക്കോടതി

    മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി അനുമതി. കേസിൽ അന്തിമ വിധി വരുന്നത് വരെ താത്കാലിക അടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാനാണ് കോടതിയുടെ നിർദേശം. നേരത്തെ മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു

    മുനമ്പം നിവാസികളുടെ ഭൂനികുതി സ്വീകരിക്കാൻ റവന്യു അധികൃതർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതിയുടെ അടക്കം ഹർജികളാണ് കോടതിയുടെ മുമ്പാകെയുള്ളത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനെ തുടർന്ന് ഭൂസംരക്ഷണ സമിതി അടക്കം നൽകിയ ഹർജികൾ നേരത്തെ പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു

    വഖഫ് ബോർഡ് ഭൂമിയിൽ അവകാശം ഉന്നയിച്ചെന്ന പേരിൽ നികുതി സ്വീകരിക്കാൻ വില്ലേജ് ഓഫീസർ തയ്യാറാകുന്നില്ലെന്നും ഭൂസംരക്ഷണ സമിതി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുനമ്പത്തേത് വഖഫ് സ്വത്തല്ലെന്നും ഹൈക്കോടതിയുടെ ഇടപെടലുണ്ടാകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
     

  • ബോളിവുഡിലെ ഇതിഹാസ താരം ധർമേന്ദ്ര വിടവാങ്ങി; അന്ത്യം 89ാം വയസിൽ

    ബോളിവുഡിലെ ഇതിഹാസ താരം ധർമേന്ദ്ര വിടവാങ്ങി; അന്ത്യം 89ാം വയസിൽ

    ബോളിവുഡിലെ ഇതിഹാസ താരം ധർമേന്ദ്ര വിടവാങ്ങി; അന്ത്യം 89ാം വയസിൽ

    ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. 89ാം വയസിലാണ് അന്ത്യം. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. അടുത്തിടെ ധർമേന്ദ്രയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

    ബോളിവുഡിലെ മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര അറിയപ്പെടുന്നത്. ഇക്കിസ് എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ചത്. ഈ ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരടക്കം ആറ് മക്കളുണ്ട്

    ആറ് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 300ലധികം സിനിമകളിൽ അഭിനയിച്ചു. ഏറ്റവും കൂടുതൽ ഹിറ്റ് ഹിന്ദി സിനിമകളിൽ അഭിനയിച്ച റെക്കോർഡും ധർമേന്ദ്രയുടെ പേരിലാണ്.
     

  • തണൽ തേടി: ഭാഗം 56

    തണൽ തേടി: ഭാഗം 56

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അകത്തെ മുറിയിൽ സിമിയും സീനിയും സാലിയും ആനിയും എല്ലാം കൂടി മന്ത്രകോടിയിൽ നിന്നും നൂലെടുക്കുകയാണ്. താലികെട്ടുവാൻ വേണ്ടി. മറുപുറത്ത് കുറച്ചുപേര് പെണ്ണ് സുന്ദരിയാണ് എന്നും സെബാസ്റ്റ്യന് ചേരുമെന്നും ഒക്കെ പറയുന്നത് അവൾ കേട്ടിരുന്നു. അത് കേട്ട് അവൾക്ക് സന്തോഷം തോന്നിയിരുന്നു ചിരിയോടെ അകത്തേക്ക് കയറിയപ്പോൾ കണ്ട കാഴ്ച വീണ്ടും തന്നെ ഞെട്ടിക്കുന്നതായിരുന്നു, സിമി ചേച്ചിയുമായി കമ്പനിയായ അർച്ചന. അവളല്ലെങ്കിലും അങ്ങനെയാണ്. എല്ലാവരുമായും വളരെ പെട്ടെന്ന് കമ്പനി ആവുന്ന കൂട്ടത്തിലാണ്. ഇവിടെ വന്നപ്പോൾ തന്നെ സിനിയുമായി അടുത്തു കഴിഞ്ഞിരുന്നു. വളരെ പെട്ടെന്ന് സിമി ചേച്ചിയെയും കയ്യിൽ എടുത്തു എന്ന് പറയുന്നതാണ് സത്യം. വന്നപ്പോൾ മുതൽ ഓരോ ജോലികൾ ചെയ്ത് അമ്മച്ചിയേയും. സിമി ചേച്ചിയ്ക്ക് ഇപ്പോൾ തന്നോട് പിണക്കം ഒന്നുമില്ല. കുഞ്ഞിനെ ഒക്കെ തന്റെ കയ്യിലാണ് പിടിക്കാൻ തരുന്നത്. നാത്തൂനാണ് എന്ന രീതിയിൽ തന്നെയാണ് രീതികളൊക്കെ. അത് വലിയ സന്തോഷം പകരുന്ന ഒന്നുതന്നെയാണെന്ന് അവൾ ഓർമ്മിക്കുകയും ചെയ്തു. ഇടയിൽ ബന്ധുക്കാരെയൊക്കെ പരിചയപ്പെടുത്തി തരുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ ജോജി ചേട്ടന്റെ വീട്ടുകാർ വന്നപ്പോഴും കൊണ്ട് നിർത്തി പരിചയപ്പെടുത്തുന്നുണ്ട്. ഈ കുടുംബത്തിലെ ഒരാളെ പോലെ എല്ലാവരും തന്നെ ചേർത്തുപിടിക്കുന്നത് വലിയ സന്തോഷം തരുന്ന കാര്യമാണ്. അതിനൊപ്പം തന്നെ ആ ഒരുത്തന്റെ സ്നേഹലാളനങ്ങളും. നാളെ അവന്റെ നല്ല പാതി ആവാൻ പോകുന്നത് ഓർത്തപ്പോൾ ചൊടിയിൽ ഒരു പുഞ്ചിരി വിടരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.. അപ്പുറത്ത് ആന്റണിയും അയാളുടെ കൂട്ടുകാരും എല്ലാവരും കൂടി ചെറിയ രീതിയിലുള്ള ആഘോഷമാണ്. സെബാസ്റ്റ്യൻ ആണ് അവർക്ക് വേണ്ട സാധനം അവിടെ എത്തിച്ചു കൊടുത്തത്. കുറച്ചു മുൻപ് എവിടെയോ പോയിട്ട് വന്ന് ചാച്ചന്റെ കയ്യിൽ വലിയൊരു കുപ്പി കൊടുത്ത് ആരും കാണാതെ പുറകിലേക്ക് പറഞ്ഞു വിടുന്നവനെ അവൾ പെട്ടെന്ന് ഓർത്തെടുത്തു. എന്തൊക്കെ പറഞ്ഞാലും ആൾക്ക് ചാച്ചൻ എന്ന് വെച്ചാൽ വലിയ ജീവനാണ്. അമ്മച്ചി പലപ്പോഴും ചാച്ചനെ ഓരോന്ന് പറയുമ്പോഴും ആൾ വന്ന് തടസ്സം പിടിക്കുന്നതും ഇടയ്ക്ക് ആരും കാണാതെ ചാച്ചന്റെ പോക്കറ്റിലേക്ക് തിരുകി കുറച്ച് കാശ് വെച്ച് കൊടുക്കുന്നതും ഒക്കെ പലതവണ അപ്രതീക്ഷിതമായി അവൾ കണ്ടിട്ടുണ്ട്. അതിരുവിട്ട് ഇതുവരെയും ചാച്ചനോട് അവൻ സംസാരിക്കുന്നതും കേട്ടിട്ടില്ല. പലപ്പോഴും ദേഷ്യത്തോടെ അമ്മയോട് സംസാരിക്കാറുണ്ട്. പക്ഷേ ചാച്ചനോട് ഒരു വാക്കുപോലും ആവശ്യമില്ലാതെ സെബാസ്റ്റ്യൻ സംസാരിക്കാറില്ല എന്ന് അവൾ ശ്രദ്ധിച്ചിരുന്നു. പകരം അയാൾക്ക് ആവശ്യമുള്ളതെല്ലാം ആ കൈകളിലെത്തിക്കാൻ യാതൊരു മടിയും അവൻ കാണിക്കുകയും ചെയ്യാറില്ല.. അതേസമയം സെബാസ്റ്റ്യനും അമ്മാച്ചനും തമ്മിൽ സുഹൃത്തുക്കളെ പോലെയാണ് എന്നും അവൾക്ക് മനസ്സിലായിട്ടുണ്ട്. എല്ലാവർക്കും പ്രാധാന്യം നൽകുന്ന ഒരു വ്യക്തിയാണ് സെബാസ്റ്റ്യൻ എന്നും കുടുംബത്തെ അത്രമേൽ നെഞ്ചോട് ചേർത്ത് പിടിക്കാൻ അവന് സാധിക്കുന്നുണ്ട് എന്നും അവൾക്ക് മനസ്സിലായിരുന്നു.. വന്നവർക്കൊക്കെ വിളമ്പിയത് സെബാസ്റ്റ്യനും സുഹൃത്തുക്കളും തന്നെയായിരുന്നു. സെബാസ്റ്റ്യന്റെ കൂട്ടുകാരുടെ വക പാട്ടും ഡാൻസും ഒക്കെ ഉണ്ടായിരുന്നു. കൂട്ടത്തിൽ കയറി സണ്ണി ചാച്ചനും ഡാൻസ് കളിക്കുന്നത് കാണാം. ആള് നല്ല ആക്ടീവ് ആണ്. എല്ലാത്തിനും കൂടെ ശിവ അണ്ണനും ഉണ്ട്. ഇതൊക്കെ ഒരു പ്രത്യേക ഓളം തന്നെയാണെന്ന് ലക്ഷ്മി ഓർത്തു.. തന്റെ വീട്ടിൽ ഇത് ഒന്നുമുണ്ടായിട്ടില്ല. തങ്ങളുടെ ആഘോഷങ്ങളെല്ലാം വളരെ സ്വകാര്യം ആയിട്ടുള്ളതായിരുന്നു. അച്ഛനും ചെറിയമ്മയും താനും അനുജനും മാത്രം അടങ്ങുന്നത്. പലപ്പോഴും അച്ഛനെയും അച്ഛന്റെ വീട്ടുകാരെയും പോലും ക്ഷണിക്കാൻ താല്പര്യമുണ്ടായിരുന്നില്ല ചെറിയമ്മയ്ക്ക്. എല്ലാവരിൽ നിന്നും അകന്ന ഒരു ജീവിതമായിരുന്നു. താൻ ഇതൊക്കെ ആയിരുന്നു ആഗ്രഹിച്ചത്. മൈക്കും കരോക്കെയും ഒക്കെയായാണ് ആൾക്കാര് നിൽക്കുന്നത്. ഇതിനിടയിൽ സണ്ണി ചാച്ചൻ പഴയ ഏതോ ഒരു പാട്ട് പാടുന്നതും കണ്ടു. ആനി ആന്റി വഴക്ക് പറയുന്നുണ്ടെങ്കിലും ആള് നിന്ന് പാടുകയാണ്. ആൾക്ക് നല്ല പ്രോത്സാഹനവും കിട്ടുന്നുണ്ട്. കൂട്ടത്തിൽ കൂടുതലും ബന്ധുക്കൾ ആയതുകൊണ്ടു തന്നെ എല്ലാവരും നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. എടാ സെബാനെ നിന്റെ ദിവസമല്ലേ നീ ഒരു പാട്ട് പാടണം.! ശിവൻ പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ വേണ്ട എന്ന് പറഞ്ഞുവെങ്കിലും. എല്ലാവരും കൂടെ നിർബന്ധിച്ച് ആളുടെ കയ്യിലേക്ക് മൈക്ക് കൊണ്ട് കൊടുത്തു. പിന്നെ പാടാതെ തരമില്ല എന്ന് അവസ്ഥ വന്നതോടെ. ആള് പാടാം എന്ന് അവസ്ഥയിൽ എത്തി. കണ്ണുകൾ ഒക്കെ താണു തുടങ്ങിയിട്ടുണ്ട്. ആള് കുടിച്ചു എന്ന് അത് കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്.. ഷർട്ടിന്റെ സ്ലീവ് അലസമായി ചുരുട്ടി വെച്ചിരിക്കുകയാണ്. ഇവൻ നന്നായിട്ട് പാട്ടുപാടുമെന്ന് ശിവൻ പറഞ്ഞു അങ്ങോട്ടു പാട് ഇച്ചായ വിഷ്ണു പ്രോത്സാഹിപ്പിക്കുന്നുണ്ട്. അങ്ങനെ അവസാനം പാട്ട് പാടാനായി മൈക്കുമെടുത്ത് സ്റ്റേജിലേക്ക് കയറി. ആ രാഗ വിസ്താരം കേൾക്കുവാൻ വേണ്ടി അവളും. മൈക്ക് എടുത്ത് അവൻ അവളുടെ മുഖത്തേക്ക് നോക്കി, അവളെ നോക്കി ഒന്ന് കണ്ണുചിമ്മി അവൾക്ക് മാത്രം മനസിലാവുന്ന കുസൃതി ചിരിയോടെ അവൻ പാടി തുടങ്ങി 🎶അമ്പ് പെരുന്നാൾ ചേലോടേ… എൻ്റെ മുന്നിൽ വന്നവളാ… അന്ന് തൊട്ടേ ഉള്ളാകേ… വമ്പ് കാട്ടണ പെണ്ണിവളാ… ആരുമില്ലാ നേരത്ത്… ശൃംഗാരമോതും കണ്ണിവളാ… വീട് നിറയെ പിള്ളേരായ്… എൻ നാട് വാഴാൻ പോണോളാ… പാതിരാവിൻ വാതിലെന്നും ചാരിടുന്നോള്… പാതിയായ് എന്നുമെന്നിൽ ഒട്ടിടുന്നോള്…🎶…തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • രണ്ടാമിന്നിംഗ്‌സിലും ദക്ഷിണാഫ്രിക്കക്ക് രക്ഷയില്ല; 91 റൺസെടുക്കുമ്പോഴേക്കും 7 വിക്കറ്റുകൾ വീണു

    രണ്ടാമിന്നിംഗ്‌സിലും ദക്ഷിണാഫ്രിക്കക്ക് രക്ഷയില്ല; 91 റൺസെടുക്കുമ്പോഴേക്കും 7 വിക്കറ്റുകൾ വീണു

    രണ്ടാമിന്നിംഗ്‌സിലും ദക്ഷിണാഫ്രിക്കക്ക് രക്ഷയില്ല; 91 റൺസെടുക്കുമ്പോഴേക്കും 7 വിക്കറ്റുകൾ വീണു

    കൊൽക്കത്ത ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് രണ്ടാമിന്നിംഗ്‌സിലും ബാറ്റിംഗ് തകർത്ത. രണ്ടാം ദിനം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എന്ന നിലയിലാണ്. 91 റൺസ് എടുക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റുകൾ വീണത്. സ്പിന്നർമാരാണ് രണ്ടാമിന്നിംഗ്‌സിൽ കൂടുതൽ നാശം വിതച്ചത്

    രവീന്ദ്ര ജഡേജ 4 വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് രണ്ടും അക്‌സർ പട്ടേൽ ഒരു വിക്കറ്റുമെടുത്തു. ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബവുമ 29 റൺസുമായും കോർബിൻ ബോസ്‌ക് ഒരു റൺസുമായും ക്രീസിലുണ്ട്. ദക്ഷിണാഫ്രിക്കക്ക് നിലവിൽ 63 റൺസിന്റെ ലീഡായി. നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സിൽ 189 റൺസിന് അവസാനിച്ചിരുന്നു. 

    ദക്ഷിണാഫ്രിക്ക ഒന്നാമിന്നംഗ്‌സിൽ 159 റൺസിനാണ് പുറത്തായത്. രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 189ന് പുറത്താകുകയായിരുന്നു. ഇന്ത്യക്കായി കെഎൽ രാഹുൽ 39 റൺസും റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർ 27 വീതം വിക്കറ്റുകളും വീഴ്ത്തി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സിമോൻ ഹാർമർ നാല് വിക്കറ്റും മാർകോ ജാൻസൻ 3 വിക്കറ്റുമെടുത്തു
     

  • ​സോണി എക്സ്പീരിയ 10 VII: പുതിയ ഡിസൈനുമായി അപ്രതീക്ഷിതമായി അവതരിച്ചു

    ​സോണി എക്സ്പീരിയ 10 VII: പുതിയ ഡിസൈനുമായി അപ്രതീക്ഷിതമായി അവതരിച്ചു

    ​സോണി എക്സ്പീരിയ 10 VII: പുതിയ ഡിസൈനുമായി അപ്രതീക്ഷിതമായി അവതരിച്ചു

    ടോക്കിയോ: സോണി തങ്ങളുടെ പുതിയ മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണായ എക്സ്പീരിയ 10 VII അവതരിപ്പിച്ചു. മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, പൂർണ്ണമായും പുതിയ രൂപകൽപ്പനയിലാണ് ഈ ഫോൺ എത്തുന്നത്.

    ​പുതിയ ഡിസൈൻ, മെച്ചപ്പെടുത്തിയ ക്യാമറകൾ, കരുത്തുറ്റ ബാറ്ററി എന്നിവയാണ് എക്സ്പീരിയ 10 VII-ൻ്റെ പ്രധാന പ്രത്യേകതകൾ. പഴയ മോഡലുകളിൽ കണ്ടിരുന്ന 21:9 എന്ന ടോൾ ആസ്പെക്ട് റേഷ്യോ ഉപേക്ഷിച്ച് കൂടുതൽ സാധാരണമായ 19.5:9 അനുപാതത്തിലാണ് പുതിയ ഡിസ്‌പ്ലേ. ഇത് ഫോൺ കൈകാര്യം ചെയ്യാനും വീഡിയോകൾ കാണാനും കൂടുതൽ സൗകര്യപ്രദമാക്കുന്നു.

    പ്രധാന സവിശേഷതകൾ:

    • ഡിസൈൻ: പിൻഭാഗത്തുള്ള ക്യാമറ മൊഡ്യൂളിന് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത് ഫോണിന് കൂടുതൽ ആധുനിക രൂപം നൽകുന്നു.
    • ക്യാമറ: 50MP പ്രധാന സെൻസറും 13MP അൾട്രാ-വൈഡ് സെൻസറുമുള്ള ഡ്യുവൽ ക്യാമറ സിസ്റ്റമാണ് ഇതിലുള്ളത്.
    • പ്രകടനം: സ്‌നാപ്ഡ്രാഗൺ 6 Gen 3 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്.
    • ബാറ്ററി: 5,000mAh ബാറ്ററിയും 20W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമുണ്ട്.
    • മറ്റ് സവിശേഷതകൾ: 3.5mm ഹെഡ്‌ഫോൺ ജാക്ക്, മുൻവശത്ത് സ്റ്റീരിയോ സ്പീക്കറുകൾ, IP65/68 റേറ്റിംഗ് എന്നിവയും ഇതിലുണ്ട്.

    ​വിവിധ രാജ്യങ്ങളിൽ ഈ ഫോണിൻ്റെ പ്രീ-ഓർഡർ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ എക്സ്പീരിയ ഫോണുകൾക്ക് പ്രചാരം കുറവായതുകൊണ്ട് ഈ മോഡൽ ഇവിടെ എത്താൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.

  • പാലക്കാട് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ഒളിവിൽ; ഗുരുതര പരുക്ക്

    പാലക്കാട് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ഒളിവിൽ; ഗുരുതര പരുക്ക്

    പാലക്കാട് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ഒളിവിൽ; ഗുരുതര പരുക്ക്

    പാലക്കാട് മണ്ണാർക്കാട് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞാത്തമ്മയ്(52)ക്കാണ് വെട്ടേറ്റത്. 

    ഭർത്താവ് കുഞ്ഞാലനാണ് ഇവരെ ആക്രമിച്ചത്. മണ്ണാർക്കാട് അലനല്ലൂർ പാലക്കാഴിയിലാണ് സംഭവം. പരുക്കേറ്റ കുഞ്ഞാത്തമ്മ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

    കുഞ്ഞാലൻ ഭാര്യയെ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് നാട്ടുകൽ പോലീസ് അറിയിച്ചു.
     

  • തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; ആറ് പേർ മരിച്ചു; 30 പേർക്ക് പരുക്ക്

    തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; ആറ് പേർ മരിച്ചു; 30 പേർക്ക് പരുക്ക്

    തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; ആറ് പേർ മരിച്ചു; 30 പേർക്ക് പരുക്ക്

    തെമിഴ്‌നാട്ടിലെ തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആറുപേർ മരിച്ചു. 30 ഓളം പേർക്ക് പരുക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തെങ്കാശി ജില്ലയിലെ ഇടയ്ക്കലിലെ ദുരൈ സാമിപുരത്തിനടുത്താണ് അപകടമുണ്ടായത്. 

    തെങ്കാശിയിൽ നിന്ന് ശ്രീവില്ലിപുത്തൂരിലേക്ക് പോവുകയായിരുന്ന ബസും കോവിൽപട്ടിയിൽ നിന്ന് തെങ്കാശിയിലേക്ക് വരികയായിരുന്ന ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 

    മഴയും റോഡിലെ തടസ്സങ്ങളും കാരണം പരുക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നത് പ്രയാസപ്പെട്ടതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ നാല് ദിവസമായി തെങ്കാശി, തിരുനെൽവേലി ജില്ലകളിൽ കനത്ത മഴയാണ്.
     

  • തണൽ തേടി: ഭാഗം 57

    തണൽ തേടി: ഭാഗം 57

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    കുറച്ച് സമയം കൂടി കഴിഞ്ഞപ്പോഴേക്കും പാട്ടിനൊപ്പം ആള് ഡാൻസ് കളിക്കുകയും ചെയ്യുന്നുണ്ട്. മുണ്ടൊക്കെ മടക്കി കുത്തി അടിപൊളിയായി ആണ് കളിക്കുന്നത്. ഒപ്പം വണ്ടിയിലെ സുഹൃത്തുക്കളും പിന്നെ സണ്ണി ചാച്ചനും ഒക്കെ കൂടിയിട്ടുണ്ട്. 10- 11 മണിയോടെ എല്ലാ വന്നവരെല്ലാവരും ഏകദേശം പോയി തുടങ്ങിയിരുന്നു. ഇതിനിടയിൽ ഒരു ഗ്ലാസിൽ സാലിയുടെ പ്രായമായ അമ്മച്ചിക്ക് ഒരു കൊച്ചു ഗ്ലാസിൽ മുണ്ടിൽ ഒളിപ്പിച്ചു എന്തോ കൊടുക്കുന്നത് കണ്ടു. പിന്നെ വല്ല്യമ്മച്ചിയുടെ എക്സ്പെർഷൻ കണ്ടപ്പോൾ ആണ് അത് മദ്യം ആണെന്ന് ലക്ഷ്മിയ്ക്ക് മനസിലായത്. ലക്ഷ്മിയ്ക്ക് ചിരിയും വന്നു 10-80 വയസുള്ള അമ്മച്ചി ആണേ ഇനി വീട്ടുകാർക്കുള്ള സമയമാണ്. അവസാനം സെബാസ്റ്റ്യന്റെ കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് അവശേഷിച്ചത്. ഇനി നമുക്ക് കഴിക്കാം, വാ ലക്ഷ്മി വന്നു വിളിച്ചത് സിമി ചേച്ചി ആണ്. അങ്ങനെ എല്ലാവരും കൂടിയിരുന്നപ്പോൾ സെബാസ്റ്റ്യൻ എത്തിയിരുന്നു സെബാനെ നീയും കൂടിയിരിക്കഡാ സാലി പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ ഞാൻ പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു. ഇനി എപ്പോഴാ പിന്നെ… ദേ നേരത്തെ കിടന്നുറങ്ങേണ്ടതാണ് നാളെ രാവിലെ എഴുനേൽക്കണ്ടേ സാലി വഴക്ക് പറയുന്നുണ്ട്. അപ്പോഴാണ് സിനിയുടെ അരികിലിരുന്ന ലക്ഷ്മിയിൽ അവന്റെ കണ്ണ് പതിഞ്ഞത്. മുഖത്തൊരു കള്ളച്ചിരി മിന്നി. കണ്ണൊക്കെ ചുവന്നിരിക്കുകയാണ്. ചെറിയൊരു ആട്ടം ഉണ്ടോ എന്ന് സംശയമില്ലാതില്ല. മുണ്ടും മടക്കി കുത്തി മുന്നോട്ടു ആഞ്ഞപ്പോൾ ഒരു ചെറിയ ആട്ടം പോലെ തോന്നുന്നുണ്ട്. മുഖം അങ്ങ് വിയർത്തു ചുവന്നു. തന്റെ അരികിലേക്ക് വന്ന് തനിക്കും എല്ലും കപ്പയും വിളമ്പിത്തരുന്നുണ്ട്. ഒപ്പം മുഖത്ത് ഒരു കള്ളച്ചിരിയും ഉണ്ട്. കൂർപ്പിച്ച് ഒന്നും നോക്കുക മാത്രമാണ് ചെയ്തത്. അധികം ആവരുത് എന്ന് പ്രത്യേകം പറഞ്ഞതാണ്. എന്നിട്ടാണ് ഇങ്ങനെ ആടി കുഴഞ്ഞു നിൽക്കുന്നത്. അത് കണ്ടപ്പോൾ ഒരു നിമിഷം ദേഷ്യമാണ് തോന്നിയത്. അതുകൊണ്ട് മുഖത്ത് നോക്കാതെ ഇരുന്ന് കഴിച്ചു. അതിനിടയിൽ പാനീയും പഴവും ആയി വിഷ്ണുവും വന്നു. ജീവിതത്തിൽ ആദ്യമായാണ് ഇത് കഴിക്കുന്നത്. അതുകൊണ്ടു തന്നെ അതിനെക്കുറിച്ച് വലിയ പിടി ഒന്നും ലക്ഷ്മിക്കുണ്ടായിരുന്നില്ല. പിന്നെ സിനിയാണ് പറഞ്ഞത് പഴത്തിൽ മുക്കിയാണ് കഴിക്കുന്നത് എന്ന്. എങ്കിലും കപ്പ കഴിച്ചു കഴിച്ചപ്പോൾ അതിനൊരു പ്രത്യേക രുചി ഉണ്ടെന്ന് അവൾക്കും തോന്നിയിരുന്നു. രണ്ടുമൂന്നുവട്ടം ആള് കണ്ണുകൾ കൊണ്ട് തന്നെ നോക്കുകയും തന്റെ മുഖഭാവം അറിയാൻ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടിരുന്നു. താൻ ആവട്ടെ ഒരു മൈൻഡ് ഇല്ലാതെ നിൽക്കുന്നത് കണ്ടിട്ട് ആവും സ്ത്രീകൾ നിൽക്കുന്ന ഭാഗത്തേക്ക് ആള് വന്നിരുന്നു. ശേഷം സിമി ചേച്ചിയുടെ കയ്യിലിരുന്ന് കുഞ്ഞിന് പിടിച്ചു വാങ്ങിക്കൊണ്ട് തന്റെ അരികിലായി നിന്നു. എന്റെ പൊന്ന് പിണക്കത്തിലാണോ..? കുഞ്ഞിനെ നോക്കിയാണ് ചോദ്യം എങ്കിലും ആ ചോദ്യത്തിന്റെ അർത്ഥം അവൾക്കു മനസ്സിലാക്കാൻ സാധിച്ചിരുന്നു. അവളുടെ ചുണ്ടിൽ ഒരു ചിരി മിന്നിയെങ്കിലും അവളത് സമർത്ഥമായി ഒളിപ്പിച്ചു. ചക്കര കഴിച്ചായിരുന്നോ..? ഒരു പ്രത്യേക ടോണിലാണ് ചോദ്യമൊക്കെ. പൊട്ടി ചിരിച്ചു പോകുമോ എന്ന ഭയമായിരുന്നു അവൾക്ക്. പിന്നെ മൂന്നുമാസം പ്രായമുള്ള കുഞ്ഞല്ലേ കഴിക്കുന്നത്, നിക്കാൻ വയ്യ അവന്! കൊച്ചിനെ താഴെ ഇട്ടേക്കല്ല്, പോയി കിടന്നുറങ്ങാൻ നോക്ക് സാലി അവനെ വഴക്ക് പറഞ്ഞപ്പോൾ അത്രയും നേരം പിടിച്ചുവച്ച ചിരി പുറത്തുവന്നു പോയിരുന്നു. ചിരിച്ച് നേരെ നോക്കിയത് അവന്റെ മുഖത്തേക്കാണ്. ആള് നന്നായി കിറുങ്ങി നിൽക്കുകയാണെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇതൊന്നും എന്നേ ബാധിക്കുന്നില്ല എന്ന മട്ടാണ് അതോടൊപ്പം ഇതുവരെ കാണാത്ത ഒരു ഭാവം മുഖത്ത്! കണ്ണെടുക്കാതെ തന്നെ തന്നെ നോക്കുക ആണ്. ആ ഭാവം എന്തെന്നറിയാതെ അവൾ ഒന്ന് കൂർപ്പിച്ചു നോക്കി. പെട്ടെന്നാണ് അവൻ ഒരു കണ്ണ് ചിമ്മി കാണിച്ചു ചുണ്ടുകൾ കൊണ്ട് ഉമ്മ തരുന്നത് പോലെ കാണിച്ചത്. ഒരു നിമിഷം അവളും അത്ഭുതപ്പെട്ടു പോയിരുന്നു …തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • അപരാജിതിന്‌ 2 റൺസ് അകലെ സെഞ്ച്വറി നഷ്ടം; കേരളം ഒന്നാമിന്നിംഗ്‌സിൽ 281ന് പുറത്ത്

    അപരാജിതിന്‌ 2 റൺസ് അകലെ സെഞ്ച്വറി നഷ്ടം; കേരളം ഒന്നാമിന്നിംഗ്‌സിൽ 281ന് പുറത്ത്

    അപരാജിതിന്‌ 2 റൺസ് അകലെ സെഞ്ച്വറി നഷ്ടം; കേരളം ഒന്നാമിന്നിംഗ്‌സിൽ 281ന് പുറത്ത്

    രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കേരളം ഒന്നാമിന്നിംഗ്‌സിൽ 281 റൺസിന് പുറത്തായി. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് 35 റൺസ് കൂടി ചേർക്കാനെ ഇന്നായുള്ളു. ബാബ അപരാജിത് 98 റൺസെടുത്തു. 

    രണ്ടാം ദിനം തുടക്കത്തിൽ തന്നെ കേരളത്തിന് ശ്രീഹരി എസ് നായരെ നഷ്ടമായി. പിന്നാലെ സെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ അപരാജിതും വീണു. നിധിഷ് എംഡി 7 റൺസെടുത്തും മടങ്ങിയതോടെ കേരളത്തിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു.

    കേരളത്തിനായി ഇന്നലെ അഭിജിത്ത് പ്രവീൺ 60 റൺസും അഭിഷേക് നായർ 47 റണഅ#സുമെടുത്തിരുന്നു. അൻകിത് ശർമ 20 റൺസിനും മുഹമ്മദ് അസ്ഹറുദ്ദീൻ 14 റൺസിനും വീണു. മധ്യപ്രദേശിനായി അർഷാദ് ഖാൻ നാലും സരൻഷ് ജെയ്ൻ മൂന്നും വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മധ്യപ്രദേശ് ഒരു വിക്കറ്റ് നഷ്ടത്തിൽ 8 റൺസ് എന്ന നിലയിലാണ്.
     

  • കരുത്തും സൗന്ദര്യവും ഒരുമിച്ച്, 24GB റാമും 6500mAh ബാറ്ററിയുമായി അവതരിച്ചു

    കരുത്തും സൗന്ദര്യവും ഒരുമിച്ച്, 24GB റാമും 6500mAh ബാറ്ററിയുമായി അവതരിച്ചു

    കരുത്തും സൗന്ദര്യവും ഒരുമിച്ച്, 24GB റാമും 6500mAh ബാറ്ററിയുമായി അവതരിച്ചു

    സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ വിപ്ലവം സൃഷ്ടിച്ച് റിയൽമി 14 പ്രോ 5G അവതരിപ്പിച്ചു. 24GB റാം, 6500mAh ബാറ്ററി, 144Hz അമോലെഡ് ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളോടെയെത്തുന്ന ഈ ഫോൺ ഗെയിമിംഗ്, മൾട്ടിടാസ്കിംഗ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

    ​റിയൽമിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ റിയൽമി 14 പ്രോ 5G, മിഡ്-പ്രീമിയം വിഭാഗത്തെ പുനർനിർവചിക്കാൻ ലക്ഷ്യമിടുന്നു. ആകർഷകമായ രൂപകൽപ്പനയും ശക്തമായ ഹാർഡ്‌വെയറുമാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകതകൾ.

    ​ഡിസൈനും ഡിസ്‌പ്ലേയും

    ​റിയൽമി 14 പ്രോ 5G-യുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന് അതിന്റെ ആകർഷകമായ ഡിസ്‌പ്ലേയാണ്. 144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് അമോലെഡ് പാനലാണ് ഇതിലുള്ളത്. ഇത് സ്മൂത്ത് സ്ക്രോളിംഗ്, ലാഗ് ഇല്ലാത്ത ഗെയിമിംഗ്, മികച്ച കാഴ്ചാനുഭവം എന്നിവ ഉറപ്പാക്കുന്നു. നിറങ്ങൾ കൂടുതൽ വ്യക്തവും ആകർഷകവുമാണ്, കറുപ്പ് നിറം കൂടുതൽ ആഴമുള്ളതായി തോന്നുന്നു.

    ​സ്ലിം പ്രൊഫൈലും വളഞ്ഞ അറ്റങ്ങളുമുള്ള പ്രീമിയം രൂപകൽപ്പനയാണ് ഫോണിന് നൽകിയിട്ടുള്ളത്. വലിയ ബാറ്ററിയുണ്ടായിട്ടും ഭാരം കുറവായതിനാൽ, ഇത് ദീർഘനേരം കൈയ്യിൽ പിടിക്കാൻ എളുപ്പമാണ്.

    ​പ്രകടനവും റാമും

    ​ഈ വിഭാഗത്തിലെ ഒരു ഫോണിന് ആദ്യമായി 24GB റാം നൽകി റിയൽമി പ്രകടനത്തെ പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു. ഈ വലിയ മെമ്മറി തടസ്സമില്ലാത്ത മൾട്ടിടാസ്കിംഗ്, വേഗത്തിലുള്ള ആപ്പ് ലോഞ്ചുകൾ, മികച്ച പ്രൊസസ്സിംഗ് എന്നിവ ഉറപ്പാക്കുന്നു.

    ​5G കണക്റ്റിവിറ്റിക്കായി പ്രത്യേകം ഒപ്റ്റിമൈസ് ചെയ്ത അത്യാധുനിക പ്രോസസ്സറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. നൂതന കൂളിംഗ് സാങ്കേതികവിദ്യയുടെ പിന്തുണയോടെ, ഉയർന്ന ഉപയോഗത്തിലും ഫോൺ മികച്ച പ്രകടനം നിലനിർത്തുന്നു.

    ​ബാറ്ററിയും ചാർജിംഗും

    ​ഇന്നത്തെ ഉപയോക്താക്കളുടെ പ്രധാന ആശങ്കയായ ബാറ്ററി ലൈഫിന് റിയൽമി ഈ ഫോണിൽ പരിഹാരം കണ്ടിട്ടുണ്ട്. 6500mAh ബാറ്ററിയാണ് റിയൽമി 14 പ്രോ 5G-യിലുള്ളത്.

    ​ഈ വലിയ ബാറ്ററി അതിവേഗ ചാർജിംഗ് സാങ്കേതികവിദ്യയും പിന്തുണയ്ക്കുന്നു. മിനിറ്റുകൾക്കുള്ളിൽ ഫോൺ ചാർജ് ചെയ്യാൻ ഇത് സഹായിക്കുന്നു.

    ​ക്യാമറ

    ​റിയൽമി 14 പ്രോ 5G-യിൽ മികച്ച ക്യാമറ സംവിധാനവുമുണ്ട്. ഉയർന്ന റെസല്യൂഷനുള്ള പ്രൈമറി സെൻസറും, അൾട്രാ-വൈഡ് ലെൻസും, ടെലിഫോട്ടോ ലെൻസും അടങ്ങുന്ന ട്രിപ്പിൾ-ലെൻസ് സംവിധാനമാണ് പിന്നിലുള്ളത്. വെല്ലുവിളി നിറഞ്ഞ വെളിച്ചത്തിലും വ്യക്തവും സ്വാഭാവികവുമായ ചിത്രങ്ങൾ പകർത്താൻ പ്രൈമറി സെൻസർ സഹായിക്കുന്നു.

    ​സെൽഫി പ്രേമികൾക്കും വീഡിയോ കോളുകൾക്കും വേണ്ടി മുൻ ക്യാമറയും മികച്ചതാണ്. എഐ അടിസ്ഥാനമാക്കിയുള്ള മെച്ചപ്പെടുത്തലുകളും അഡ്വാൻസ്ഡ് പോർട്രെയിറ്റ് മോഡുകളും ഉപയോഗിച്ച് പ്രൊഫഷണൽ ലുക്കുള്ള ചിത്രങ്ങൾ എളുപ്പത്തിൽ എടുക്കാം.

    ​സോഫ്റ്റ്‌വെയറും യൂസർ എക്സ്പീരിയൻസും

    ​ആൻഡ്രോയിഡിനെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ റിയൽമി യുഐയിലാണ് റിയൽമി 14 പ്രോ 5G പ്രവർത്തിക്കുന്നത്. ലളിതവും വേഗതയേറിയതുമായ ഈ ഇന്റർഫേസ്, ഹാർഡ്‌വെയറിൻ്റെ മുഴുവൻ സാധ്യതയും പ്രയോജനപ്പെടുത്തുന്നു.

    ​ഫൈനൽ വെർഡിക്ട്

    ​24GB റാം, 6500mAh ബാറ്ററി, 144Hz അമോലെഡ് ഡിസ്‌പ്ലേ എന്നിവയുമായി റിയൽമി 14 പ്രോ 5G മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു. ശക്തമായ ക്യാമറകൾ, ആകർഷകമായ ഡിസൈൻ, മികച്ച സോഫ്റ്റ്‌വെയർ എന്നിവയെല്ലാം ഈ ഫോണിനെ ശ്രദ്ധേയമാക്കുന്നു.

    ​ഗെയിമർമാർക്കും, മൾട്ടിടാസ്ക് ചെയ്യുന്നവർക്കും, കൂടുതൽ ബാറ്ററി ലൈഫ് ആവശ്യമുള്ളവർക്കും റിയൽമി 14 പ്രോ 5G ഒരു മികച്ച പാക്കേജാണ്.

    നിരാകരണം: ഈ ലേഖനത്തിൽ നൽകിയിട്ടുള്ള വിവരങ്ങൾ പ്രാഥമിക റിപ്പോർട്ടുകളെയും പ്രചാരത്തിലുള്ള വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക റിലീസിനെ ആശ്രയിച്ച് റിയൽമി 14 പ്രോ 5G-യുടെ യഥാർത്ഥ സവിശേഷതകളിൽ മാറ്റങ്ങൾ വരാം. വാങ്ങുന്നതിന് മുമ്പ് റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിവരങ്ങൾ പരിശോധിക്കാൻ ഉപയോക്താക്കൾ ശ്രദ്ധിക്കുക.