Blog

  • തണൽ തേടി: ഭാഗം 52

    തണൽ തേടി: ഭാഗം 52

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അവളുടെ ചുണ്ടിലും നാണം നിറഞ്ഞ ഒരു ചിരി വന്നു. എന്തിനാ വിളിച്ചേ..? അവളുടെ മുഖത്തേക്ക് നോക്കി കൈ വിട്ടു കൊണ്ട് അവൻ ചോദിച്ചു. അന്നെന്തോ പറയാൻ വന്നില്ലേ,?പിന്നെ ഓർക്കുമ്പോൾ പറയാം എന്ന് പറഞ്ഞില്ലേ, അത് എന്താണെന്ന് അറിയാൻ വേണ്ടിയായിരുന്നു.. അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. അതിനി ചോദിക്കണമെന്ന് തോന്നുന്നില്ല. അതിനുള്ള ഉത്തരമൊക്കെ എനിക്ക് കിട്ടി. അതെന്താ..? അവള് ചോദിച്ചപ്പോൾ അവൻ ഒന്നും ഇല്ല എന്ന് കണ്ണ് കാണിച്ചു. ചില കാര്യങ്ങൾക്കോക്കെ നമുക്ക് മറുപടി വേണ്ട. അവൻ പറഞ്ഞു. അപ്പോഴേക്കും നടന്നുകൊണ്ട് ഇരുവരും വീട്ടിലേക്ക് എത്തിയിരുന്നു. രണ്ടുപേരും വരുന്നത് കാണെ അനുവിന് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. അവൾ ചാടി തുള്ളി അകത്തേക്ക് പോയി നീയെന്താടാ ഈ സമയത്ത്..? അവനെ കണ്ടുകൊണ്ട് പുറത്തേക്ക് ഇറങ്ങിവന്ന ആനി ചോദിച്ചു കഴിക്കാൻ വന്നതാ, ചോറായിയാരുന്നോ.? അവൻ ചോദിച്ചു പറഞ്ഞപോലെ നീ ഇന്ന് ചോറ് കൊണ്ടുപോയില്ലല്ലോ ഞാൻ മറന്നു. എല്ലാം ആയി, തോരനു അരപ്പും കൂടെ ചേർത്താൽ മതി. അത് ഞാൻ ഇപ്പോൾ ചേർക്കാം.. നീ വന്നു ഇരിക്ക്. നീയും വാ കഴിക്ക്, രാവിലെ പോയതല്ലേ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ആനി പറഞ്ഞു. ചെന്ന് ഡ്രസ്സ് മാറിയിട്ട് വാ കഴിക്കാം, സെബാസ്റ്റ്യൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. ഞാൻ പിന്നെ കഴിച്ചോളാം.. അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. ഞാൻ ഇല്ലാത്ത സമയം ഉണ്ടാക്കി കഴിക്കാൻ വന്നത് എന്തിനാണെന്ന് അറിയാല്ലോ.? അപ്പോ കൂടെ ഇരുന്ന് കഴിക്കാൻ ഒരാൾ വേണ്ടേ.? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ അവളും വല്ലാതെ ആയിരുന്നു. ആദ്യമായാണ് അവൻ ഇത്രയും തുറന്ന് സംസാരിക്കുന്നത്. ചേട്ടായി വാ കഴിക്കാം… അകത്തുനിന്നും അനു വിളിച്ചപ്പോൾ അവൾക്ക് ദേഷ്യം തോന്നിയിരുന്നു.. ചെന്ന് കഴിക്ക് സ്നേഹത്തോടെ വിളിക്കുന്നു അവൾ മുഖം കൂർപ്പിച്ചു പറഞ്ഞു ഇതെന്ത് എന്ന് അറിയാതെ ലക്ഷ്മിയെ നോക്കി സെബാസ്റ്റ്യൻ. ആരോടോ ഉള്ള ദേഷ്യം ആണ്. പോയി ഡ്രസ്സ് മാറിയിട്ട് വാടോ, ഇല്ലേൽ ഞാൻ പോവാ പരിഭവത്തോടെ അവൻ പറഞ്ഞപ്പോൾ അവൾ മുറിയിൽ പോയി വേഷമൊക്കെ മാറി തിരിച്ചു വന്നിരുന്നു. തിരിച്ചു ഡൈനിങ് റൂമിൽ വരുമ്പോൾ അവന് ഭക്ഷണം വിളമ്പി കൊടുക്കുന്ന അനുവിനെയാണ് കണ്ടത്. ദേഷ്യം തോന്നിയെങ്കിലും അവൾ സ്വയം നിയന്ത്രിച്ചു. അവൻ തന്നെയാണ് അവന്റെ അരികിലുള്ള കസേര അവൾക്കായി നീക്കിയിട്ടത്. നിങ്ങൾ കഴിക്കുന്നില്ലേ ആനിയോടും അനുവിനോടുമായി അവൻ ചോദിച്ചു. ഞങ്ങൾ പിന്നെ കഴിച്ചോളാം..! സമയമുണ്ടല്ലോ, നിങ്ങൾ കഴിച്ചോ ആനി അങ്ങനെ പറയുമ്പോഴും സെബാസ്റ്റ്യന് ആവശ്യമുള്ളതെല്ലാം അവന്റെ പ്ലേറ്റിലേക്ക് ഇട്ടു കൊടുക്കുന്ന അനുവിനെ കാണെ വല്ലാത്ത ഒരു ദേഷ്യം തന്നെ തോന്നിയിട്ടുണ്ടായിരുന്നു ആ നിമിഷം ലക്ഷ്മിക്ക്.. സെബാസ്റ്റ്യൻ ആവട്ടെ പ്ലേറ്റ് അടക്കം എല്ലാം ലക്ഷ്മിയ്ക്ക് നേരെ നീട്ടി കൊടുക്കുകയാണ്.. വെള്ളം എടുത്തോണ്ട് വരാമേ ലക്ഷ്മിയെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ അതും പറഞ്ഞ് അനു അകത്തേക്ക് പോയപ്പോഴാണ് ചോറിൽ കയ്യിട്ടു ഇളക്കി കൊണ്ടിരിക്കുന്ന ലക്ഷ്മിയേ അവൻ ശ്രദ്ധിച്ചത്.. കഴിക്കെടോ ഇനി വാരി തരേണ്ടി വരുമോ.? കുസൃതിയോടെ അവൻ ചോദിച്ചപ്പോൾ അവളുടെ മുഖത്ത് നാണം അലതല്ലിയിരുന്നു. തരേണ്ടി വന്നാൽ തരുമോ.? കുസൃതിയോടെ അവൾ ചോദിച്ചു. അവൻ അത്ഭുതത്തോടെ അവളെ നോക്കി. അവന്റെ കാര്യത്തിൽ താൻ വല്ലാതെ സ്വാർത്ഥ ആയി തുടങ്ങിയെന്ന് അവൾക്ക് മനസ്സിലായി. അനു അവനോട് കാണിക്കുന്ന അടുപ്പമാണ് തന്നെ അസ്വസ്ഥയാക്കുന്നത്. ഒരുപക്ഷേ അനുവിന് അവനോട് ഒന്നും ഉണ്ടായിരുന്നില്ലെങ്കിൽ അങ്ങനെയൊരു പ്രശ്നം ഉണ്ടാവില്ല. അവന്റെ മനസ്സിൽ താൻ ഉണ്ട് എന്ന് വ്യക്തമായി അവൻ പറഞ്ഞ വാക്കുകളിൽ വ്യക്തമായ കാര്യം ആണ്. അതോർക്കെ അവളിൽ ഒരു പുഞ്ചിരി നിറഞ്ഞു. ഇരുന്ന് സ്വപ്നം കാണാതെ കഴിക്കു കൊച്ചേ… അവന്റെ സ്വരം കേട്ടപ്പോഴാണ് അവൾക്ക് ബോധം വന്നത്. അപ്പോഴേക്കും ഒരുരള ചോറ് തന്റെ നേർക്ക് വന്നത് അവൾ കണ്ടു. അത്ഭുതത്തോടെ അവൾ അവനെ നോക്കി… വാരി തരുമോന്ന് ചോദിച്ചിട്ട് കുസൃതിയോടെ അവൻ ചോദിച്ചു…തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ഒടുവിൽ ചെന്നൈ സൂപ്പർ കിംഗ്‌സും ഔദ്യോഗികമായി സ്ഥിരീകരിച്ചു

    ഒടുവിൽ ചെന്നൈ സൂപ്പർ കിംഗ്‌സും ഔദ്യോഗികമായി സ്ഥിരീകരിച്ചു

    ഒടുവിൽ ചെന്നൈ സൂപ്പർ കിംഗ്‌സും ഔദ്യോഗികമായി സ്ഥിരീകരിച്ചു

    ആരാധകർ കാത്തിരുന്ന പ്രഖ്യാപനം നടത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്. മലയാളി താരം സഞ്ജു സാംസൺ അടുത്ത ഐപിഎൽ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിക്കും. പകരം രവീന്ദ്ര ജഡേജയും സാം കറനും ചെന്നൈയിൽ നിന്ന് രാജസ്ഥാൻ റോയൽസിൽ എത്തി. 

    സഞ്ജു-ജഡേജ കൈമാറ്റക്കരാർ യാഥ്യാർഥ്യമായതായി ശനിയാഴ്ച രാവിലെയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് സമൂഹ മാധ്യമത്തിലൂടെ സ്ഥിരീകരിച്ചത്. താരക്കൈമാറ്റം സംബന്ധിച്ച് നേരത്തെ ധാരണയായിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകിയത് ആരാധകരിലും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു

    കഴിഞ്ഞ വർഷം 18 കോടി രൂപയ്ക്കാണ് രാജസ്ഥാൻ സഞ്ജുവിനെ നിലനിർത്തിയത്. രാജസ്ഥാന്റെ ക്യാപ്റ്റനായിരുന്നു സഞ്ജു. എന്നാൽ ചെന്നൈയിൽ സഞ്ജുവിന് ക്യാപ്റ്റൻ സ്ഥാനം ലഭിക്കാൻ സാധ്യതയില്ല. വിക്കറ്റ് കീപ്പറായി സഞ്ജു തന്നെ കളിക്കും.
     

  • വയനാട് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂര മർദനം; കൈ ഇരുമ്പ് വടി കൊണ്ട് തല്ലിയൊടിച്ചു

    വയനാട് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂര മർദനം; കൈ ഇരുമ്പ് വടി കൊണ്ട് തല്ലിയൊടിച്ചു

    വയനാട് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂര മർദനം; കൈ ഇരുമ്പ് വടി കൊണ്ട് തല്ലിയൊടിച്ചു

    വയനാട് കണിയാമ്പറ്റയിൽ വൃദ്ധ ദമ്പതികളുടെ കൈ തല്ലിയൊടിച്ച് അയൽവാസി. കൃഷിയിടത്തിൽ കോഴി കയറിയെന്ന് ആരോപിച്ചായിരുന്നു ദമ്പതികളെ ക്രൂരമായി മർദിച്ചത്

    കണിയാമ്പറ്റ സ്വദേശികളായ ലാൻസി തോമസ്, അമ്മിണി എന്നിവർക്കാണ് പരുക്കേറ്റത്. ലാൻസിയുടെ ഇരു കൈകളും അമ്മിണിയുടെ വലത് കൈയും ഒടിഞ്ഞു

    അയൽവാസിയായ തോമസ് വൈദ്യരാണ് ആക്രമണം നടത്തിയത്. ഇരുമ്പ് വടി കൊണ്ടാണ് ഇയാൾ ദമ്പതികളെ ആക്രമിച്ചത്. തോമസ് വൈദ്യർക്കെതിരെ പോലീസ് കേസെടുത്തു.
     

  • സുപ്രീം കോടതിയുടെ 53ം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് ചുമതലയേറ്റു

    സുപ്രീം കോടതിയുടെ 53ം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് ചുമതലയേറ്റു

    സുപ്രീം കോടതിയുടെ 53ം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് ചുമതലയേറ്റു

    ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 7 വിദേശരാജ്യങ്ങളിലെ പരമോന്നത കോടതികളിൽ നിന്നടക്കം പ്രതിനിധികൾ പങ്കെടുത്തു. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 

    2027 ഫെബ്രുവരി 9 വരെ സൂര്യകാന്തിന് പദവിയിൽ തുടരാം. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാധ് സിംഗ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

    ഹരിയാന സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം. 42ാം വയസിലാണ് അദ്ദേഹം ഹൈക്കോടതി അഭിഭാഷകനാകുന്നത്. 2018ൽ ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2019ൽ സുപ്രീം കോടതിയിലെത്തി.
     

  • തണൽ തേടി: ഭാഗം 53

    തണൽ തേടി: ഭാഗം 53

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അപ്പോഴേക്കും ഒരുരള ചോറ് തന്റെ നേർക്ക് വന്നത് അവൾ കണ്ടു. അത്ഭുതത്തോടെ അവൾ അവനെ നോക്കി… വാരി തരുമോന്ന് ചോദിച്ചിട്ട് കുസൃതിയോടെ അവൻ ചോദിച്ചു ഒരുവേള അത് വാങ്ങാൻ അവൾക്കൊരു അല്പം ചമ്മല് തോന്നിയിരുന്നു. അവൻ തന്നെപ്പറ്റി എന്ത് കരുതി കാണും. താനൊരു ഓളത്തിന് അങ്ങനെ ചോദിച്ചതാണ്. എങ്കിലും ചോദിച്ച ഉടനെ തരാനുള്ള ആ മനസ്സ്, എത്ര ആരാധികമാർ ഇങ്ങനെ ഒരു അവസരം കൊതിക്കുന്നുണ്ടാകും. അവൾക്ക് ചിരിയും വന്നു. വാങ്ങാൻ മടിച്ചു നിൽക്കുന്നവളെ കണ്ട് അവനും വല്ലാതെ ആയിപ്പോയി. നീ ആരേലും വരുന്നതിനുമുമ്പ് വേണെങ്കിൽ വാങ്ങാൻ നോക്കിക്കേ ആൾ പറയുന്നുണ്ട് . അവൾക്ക് പിന്നെയും എന്തോ ഒരു ചമ്മൽ. മൊത്തത്തിൽ ഒന്ന് നോക്കുമ്പോൾ ആരും അടുത്തില്ല. അവൻ പെട്ടെന്ന് കൈ പിൻവലിക്കാൻ തുടങ്ങിയപ്പോൾ ആ തഴമ്പിച്ച കൈകളിൽ അവളൊന്നു പിടിച്ചു. അവന്റെ മുഖത്ത് ഒരു ചിരി മിന്നി.. കണ്ണടച്ച് വായ് തുറന്നു കൊടുത്തു. വെപ്രാളത്തിന്റെ ഇടയിൽ മുഴുവൻ ചോറൊന്നും വായിക്കുള്ളിലേക്ക് ചെന്നില്ലെങ്കിലും, ഒരു വറ്റെങ്കിലും ആ കൈകൊണ്ട് കിട്ടി. അടുക്കളയിൽ നിന്നും പുറത്തേക്ക് വന്ന അനു ഇത് കണ്ടു കൊണ്ടാണ് വന്നത്. സമാധാനത്തിന് ഇനി മറ്റൊന്നുമില്ലന്ന് ആ നിമിഷം ലക്ഷ്മിയ്ക്ക് തോന്നിയിരുന്നു.. അല്പം അഭിമാനത്തോടെയും കുറച്ച് തലയെടുപ്പോടെയും തന്നെയാണ് അനുവിനെ നോക്കിയത്. സെബാസ്റ്റ്യൻ അനുവിനെ കണ്ടില്ല. വീണ്ടും ഭക്ഷണത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. വല്ലാത്ത ഒരു സന്തോഷമായിരുന്നു ആ നിമിഷം ലക്ഷ്മിയിൽ നിറഞ്ഞുനിന്നത്. താൻ ഇപ്പോൾ ബാലിശമായി ആണ് ചിന്തിക്കുന്നത് എന്ന് ആ നിമിഷം അവൾ അറിയാതെ ഓർത്തു പോയിരുന്നു. പ്രണയം മനുഷ്യനെ അടിമുടി മാറ്റി കളയും എന്നത് ഒരു സത്യം തന്നെയാ… ഇനിയെങ്കിലും അവനോടുള്ള അവളുടെ അധികാരം കാണിക്കൽ കുറച്ചു കുറയുമല്ലോ എന്നാണ് അവൾ കരുതിയത്. ജഗ്ഗു കൊണ്ടുവന്ന് മേശപ്പുറത്ത് വച്ചതിനുശേഷം ഒന്നും മിണ്ടാതെ ചാടിതുള്ളി അനു അകത്തേക്ക് പോകുന്നത് കണ്ടപ്പോൾ വല്ലാത്തൊരു സമാധാനമായിരുന്നു ആ നിമിഷം ലക്ഷ്മിയിൽ നിറഞ്ഞുനിന്നത്. പിന്നെ സെബാസ്റ്റ്യൻ അറിയാതെ പോലും ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിയിട്ടില്ല. അവളും അങ്ങനെ തന്നേ. അതിനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ലന്ന് പറയുന്നതാണ് സത്യം. രണ്ടാൾക്കും ചമ്മലും നാണവും ഒക്കെ ആയി. അവൻ ഇങ്ങനെ ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഓർത്തപ്പോൾ വീണ്ടും അവൾക്ക് ജാള്ള്യത തോന്നി. ഭക്ഷണം കഴിച്ച് അവളെ ഒന്ന് നോക്കുകപോലും ചെയ്യാതെ ചുണ്ടിലൂറിയ ചിരിയോടെ അവനേഴുന്നേറ്റ് പോയപ്പോൾ അവളും ഭക്ഷണം കഴിച്ച് എഴുന്നേറ്റിരുന്നു. അവന്റെ പ്ലേറ്റും കൂടി എടുത്തുകൊണ്ട് അപ്പുറത്തേക്ക് ചെല്ലുമ്പോൾ ആനി തൊട്ടടുത്ത വീട്ടിലെ ആരോടോ സംസാരിച്ചുകൊണ്ട് വാതിൽ പടിയിൽ ഇരിക്കുകയാണ്. എല്ലാം മതിയായിരുന്നോ കൊച്ചേ ആനി അവളോട് ചോദിച്ചപ്പോൾ അവൾ മതി എന്ന് അർത്ഥത്തിൽ തലയാട്ടി. പാത്രം കഴുകി വച്ചുകൊണ്ട് നിന്നപ്പോഴാണ് സാലിയുടെ സംസാരം കേട്ടത്. സെബാനോട് എന്തോ പറയുന്നതും ആളതിനു മറുപടി പറയുന്നതും ഒക്കെ കേൾക്കാം. പ്ലേറ്റ് കഴുകിവച്ച് ചെന്നപ്പോൾ സാലി ഇങ്ങോട്ട് വരികയാണ് ഇങ്ങോട്ടുള്ള വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയായിരുന്നോ കൊച്ചേ.? അവളുടെ മുഖത്തേക്ക് നോക്കി സാലി ചോദിച്ചു ഇല്ല, ഉണ്ടായിരുന്നല്ലോ.. സെബാസ്റ്റ്യൻ നോക്കി അവൾ പറഞ്ഞപ്പോൾ അവൻ ഉണ്ടല്ലോ എന്നാണ് അവൾ ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. അമ്മയ്ക്ക് കഴിക്കാൻ എടുക്കട്ടെ..? അവൾ സാലിയോട് ചോദിച്ചു.. ഇപ്പോൾ വേണ്ട അവന് ഒരു കുപ്പി വെള്ളം എടുത്തു കൊടുക്ക്. അവന് കൊണ്ടുപോകാൻ വെള്ളം വേണന്ന് പറയുന്ന കേട്ടു. സാലി അവളോട് പറഞ്ഞിട്ട് നേരെ മുറിയിലേക്ക് പോയി. അവൾ അത് കേട്ടപാടെ അടുക്കളയിലേക്ക് ചെന്നു. ഫ്രിഡ്ജിൽ ഇരുന്ന ഒരു കുപ്പി വെള്ളവുമായി അവന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവനെ കാണാനില്ല. കുറച്ചു കഴിഞ്ഞ് നോക്കിയപ്പോഴാണ് തങ്ങളുടെ മുറിയിൽ നിൽക്കുന്ന സെബാസ്റ്റ്യനെ കണ്ടത്. അലമാരിയുടെ പുറത്ത് ഉള്ള എന്തോ എടുക്കാൻ വേണ്ടി നിൽക്കുകയാണ്. പെട്ടെന്ന് അവിടേക്ക് ചെന്നു ദാ വെള്ളം എന്ന് പറഞ്ഞു ആഹ് അവിടെ വച്ചിട്ട് താൻ കസേരയിൽ ഒന്നു പിടിച്ചേ, അമ്മച്ചി ഈ പെട്ടിക്കകത്തു നിന്ന് എന്റെ മാമോദിസ സർട്ടിഫിക്കറ്റ് എടുക്കാൻ പറഞ്ഞിരിക്കുകയാണ് അവൻ പറഞ്ഞപ്പോൾ അവൾ അവൻ നിന്നിരുന്ന കസേരയിൽ ഒന്നു പിടിച്ചിരുന്നു. പെട്ടി അവൻ എടുത്ത് താഴോട്ട് ഇട്ടപ്പോഴേക്കും പൊടി കയറി തുടങ്ങിയ ആ പെട്ടിയിൽ നിന്നും എന്തോ ഒരു കരട് നേരെ വീണത് അവളുടെ കണ്ണിലേക്കാണ്. കണ്ണ് തിരുമ്മിക്കൊണ്ട് നൽകുന്നത് കണ്ടാണ് അവൻ അത് ശ്രദ്ധിച്ചത്. എന്നാ പറ്റി കരട് പോയോ, ആ പെട്ടി മൊത്തം പൊടിയായിരുന്നു. ഞാൻ അത് ശ്രദ്ധിച്ചുമില്ല അവൻ പറഞ്ഞു എന്തോ പോയി, നീറുന്നുണ്ട് അവൾ പറഞ്ഞു, കഴുകാം കുഴപ്പമില്ല അവള് കണ്ണ് തിരുമി പറഞ്ഞു തിരുമ്മാതെ… തിരുമ്മിയാൽ അത് മാറുകയില്ല. ഞാൻ നോക്കാം.! അവൾക്ക് അഭിമുഖമായി നിന്നുകൊണ്ട് അവൻ പതിയെ അവളുടെ കണ്ണ് തുറക്കാൻ ശ്രമിച്ചു. കൺപീലികൾ രണ്ടും വിടർത്തി അവൻ അവളുടെ കണ്ണിൽ ശക്തമായി അവൻ ഊതി അവന്റെ നിശ്വാസം മുഖത്ത് തട്ടിയതും അവൾ മറ്റൊരു ലോകത്തേക്ക് എത്തിയതുപോലെ… കണ്ണിൽ കൂടി കണ്ണുനീരും വരുന്നുണ്ട്. ഒന്നുകൂടി ശക്തമായി ഊതിയപ്പോൾ അവൾക്ക് കണ്ണുതുറക്കാം എന്ന നിലയായി… കണ്ണ് തുറന്നപ്പോൾ തന്റെ അരികിൽ ഒരു വിരൽ ദൂരത്തിനപ്പുറം അവൻ. ആ മുഖം അത്രയും അടുത്ത് ആദ്യമായി കാണുകയാണ് അവൾ. അവന്റെ മുഖത്തേക്ക് തന്നെ അവൾ ഒന്നു സൂക്ഷിച്ചു നോക്കി. പെട്ടെന്ന് അർച്ചന പറഞ്ഞ കാര്യങ്ങളൊക്കെയാണ് മനസ്സിലേക്ക് വന്നത് . ആളൊരു ഒരു കൊച്ചു സുന്ദരൻ തന്നെയാണ്! ആർക്കും കണ്ടാൽ ഇഷ്ടമാകുന്ന മുഖം. ചുവന്ന ചുണ്ടുകളും കട്ടി താടിയും മീശയും കവിളിൽ വിരിയുന്ന ചുഴിയും ഒക്കെയായി ഒരു സുന്ദരൻ. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ആരാധന തോന്നുന്ന മുഖഭാവമാണ്. അവന്റെ മുഖത്തേക്ക് തന്നെ നോക്കിനിന്നവളെ കണ്ടപ്പോൾ അവനും ചിരി വന്നിരുന്നു.. കരട് പോയോ…? അവൻ ചോദിച്ചു, അവൾ തലയാട്ടിക്കൊണ്ട് പിന്മാറി… വൈകിട്ട് എപ്പോഴാ വരുന്നേ.? അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. 7 മണി കഴിഞ്ഞിട്ടേ വരു, അവൾ തലയാട്ടി കാണിച്ചു. വെള്ളം അവിടെ വച്ചിട്ടുണ്ട്.. അതും പറഞ്ഞു അവൾ പോകാൻ തുടങ്ങിയപ്പോൾ അവൻ അവളുടെ കയ്യിൽ പിടിച്ചു. ആ തഴമ്പുള്ള കൈതലങ്ങളുടെ ശക്തി അവൾ അറിഞ്ഞു. അവന്റെ മുഖത്തേക്ക് അവൾ സൂക്ഷിച്ചു നോക്കി. ആ കണ്ണുകളിൽ കുസൃതിയാണ്.! അവൾ എന്താന്ന അർത്ഥത്തിൽ അവന്റെ മുഖത്തേക്ക് നോക്കി. അടുത്താഴ്ച കല്യാണമാ…! അവനത് പറഞ്ഞപ്പോഴേക്കും അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു. ചോദിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല എങ്കിലും ചോദിച്ചില്ലെന്ന് പിന്നെ തോന്നരുതല്ലോ, ഇഷ്ടമല്ലേ എന്നേ ..? അവളുടെ കണ്ണിലേക്ക് നോക്കിയായിരുന്നു ആ ചോദ്യം. അറിയില്ലേ..? സംശയം ഉണ്ടോ.? ഒട്ടും ആലോചിക്കാതെ മറു ചോദ്യമായിരുന്നു അതിനുള്ള മറുപടി. അവൻ ഇല്ല എന്ന അർത്ഥത്തിൽ ചലിപ്പിച്ചു…. എങ്കിലും മറുപടി പറ, ഈ നാവുകൊണ്ട് കേൾക്കാൻ വേണ്ടി.. കൊച്ചുകുട്ടികളെ പോലെ കൊഞ്ചി പറഞ്ഞവൻ. ഇഷ്ടമാണ്…. ഒരുപാട്, ഒരുപാട് ഇഷ്ടമാണ്.! അവന്റെ കണ്ണുകളിൽ നോക്കിയായിരുന്നു അവളുടെ മറുപടി. പെട്ടെന്ന് അവന്റെ ചൊടിയിൽ ഒരു ചിരി വിടർന്നു.. അവളുടെ കൈകളിൽ നിന്നവൻ കയ്യെടുത്തു. തിരികെ പോകാൻ തുടങ്ങിയവന്റെ കൈയിൽ അവൾ പിടുത്തമിട്ടു.. എന്നെയോ….? മറു ചോദ്യം ചോദിച്ചവൾ. എന്നേ എത്ര ഇഷ്ടാണോ അതിലും ഇരട്ടി… കണ്ണ് ചിമ്മി പറഞ്ഞവൻ.. അവൾ ഒന്ന് ചിരിച്ചു. പോട്ടെ… അവളോട് യാത്രപറഞ്ഞ് അവൻ മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ ഒരു പ്രത്യേക അനുഭൂതി തന്നെ പൊതിയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു… അപരിചിതനായ ഒരുവൻ പ്രിയപ്പെട്ടവൻ ആകുന്ന ഒരു അനുഭൂതി.! …തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ഇന്ത്യക്കും ബാറ്റിംഗ് തകർച്ച, നാല് വിക്കറ്റുകൾ വീണു; ലഞ്ചിന് പിരിയുമ്പോൾ 4/138

    ഇന്ത്യക്കും ബാറ്റിംഗ് തകർച്ച, നാല് വിക്കറ്റുകൾ വീണു; ലഞ്ചിന് പിരിയുമ്പോൾ 4/138

    ഇന്ത്യക്കും ബാറ്റിംഗ് തകർച്ച, നാല് വിക്കറ്റുകൾ വീണു; ലഞ്ചിന് പിരിയുമ്പോൾ 4/138

    കൊൽക്കത്ത ടെസ്റ്റിൽ രണ്ടാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യക്കും തകർച്ച. മത്സരം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാൾ 21 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും

    ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 159 റൺസിന് പുറത്തായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. സ്‌കോർ 75ൽ നിൽക്കെ 29 റൺസെടുത്ത വാഷിംഗ്ടൺ സുന്ദറെ ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ എത്തിയ ശുഭ്മാൻ ഗിൽ 4 റൺസ് എടുത്ത് നിൽക്കെ റിട്ട. ഹർട്ടായി പവലിയനിലേക്ക് മടങ്ങി

    സ്‌കോർ 109ൽ നിൽക്കെ 39 റൺസെടുത്ത കെഎൽ രാഹുലും പുറത്തായി. പിന്നീടെത്തിയ റിഷഭ് പന്ത് രണ്ട് സിക്‌സും രണ്ട് ഫോറും സഹിതം സ്‌കോർ ബോർഡിന്റെ വേഗം ചലിപ്പിച്ചെങ്കിലും 27 റൺസിന് വീണു. ഇതോടെ ഇന്ത്യ 4ന് 132 എന്ന നിലയിലായി. ലഞ്ചിന് പിരിയുമ്പോൾ 11 റൺസുമായി രവീന്ദ്ര ജഡേജയും അഞ്ച് റൺസുമായി ധ്രുവ് ജുറേലുമാണ് ക്രീസിൽ

  • കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

    കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

    കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

    കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. 2016ലെ പോക്‌സോ കേസിൽ ഈ മാസമാണ് ഇയാൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു

    സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മുബഷറിനെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം മരണത്തിൽ ദുരൂഹത ആരോപിച്ച് മുബഷിറിന്റെ ബന്ധുക്കൾ രംഗത്തുവന്നു

    ജയിലിൽ മർദനം ഏൽക്കേണ്ടി വന്നതായി മുബഷിർ പറഞ്ഞതായി ബന്ധുക്കൾ ആരോപിച്ചു. ജയിലിൽ ചില ഗുളികകൾ കഴിപ്പിച്ചെന്നും ഇത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലെന്നും ബന്ധുക്കൾ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.
     

  • പിതാവിന് ഹൃദയാഘാതം, വിവാഹം മാറ്റിവെച്ചു; പിന്നാലെ സ്മൃതിയുടെ പ്രതിശ്രുത വരന് അണുബാധയും

    പിതാവിന് ഹൃദയാഘാതം, വിവാഹം മാറ്റിവെച്ചു; പിന്നാലെ സ്മൃതിയുടെ പ്രതിശ്രുത വരന് അണുബാധയും

    പിതാവിന് ഹൃദയാഘാതം, വിവാഹം മാറ്റിവെച്ചു; പിന്നാലെ സ്മൃതിയുടെ പ്രതിശ്രുത വരന് അണുബാധയും

    ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയുടെ വിവാഹ ചടങ്ങിനിടെ പിതാവ് ശ്രീനിവാസ് മന്ഥാനക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വിവാഹം മാറ്റിവെച്ചിരുന്നു. മഹാരാഷ്ട്ര സംഗ്ലിയിലെ സ്മൃതിയുടെ ഫാം ഹൗസിലെ വിവാഹ വേദിയിൽ നിന്ന് ആംബുലൻസിലാണ് ശ്രീനിവാസിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

    ശ്രീനിവാസ് ആശുപത്രി വിട്ടതിന് ശേഷമാകും വിവാഹ ചടങ്ങുകൾ പുനരാരംഭിക്കുക. എന്നാൽ മറ്റൊരു വിവരം കൂടി ഇപ്പോൾ പുറത്തുവരുന്നുണ്ട്. സ്മൃതിയുടെ പ്രതിശ്രുത വരനായ പലാശ് മുച്ഛലും ആശുപത്രിയിലാണ്. വിവാഹവേദിയിൽ വെച്ച് അണുബാധയുണ്ടായതിനെ തുടർന്നാണ് പലാശ് ചികിത്സ തേടിയത്

    പലാശിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഉടൻ തന്നെ പലാശ് ആശുപത്രി വിട്ട് ഹോട്ടലിലേക്ക് മാറുമെന്നാണ് വിവരം. സംഗീത സംവിധായകനായ പലാശ് ഇൻഡോർ സ്വദേശിയാണ്.
     

  • തണൽ തേടി: ഭാഗം 55

    തണൽ തേടി: ഭാഗം 55

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    സണ്ണി ചാച്ചനും കുറച്ചു ബന്ധുക്കളും എല്ലാം തൊട്ടപ്പുറത്ത് ഒരു കുപ്പിയുമായി കൂടിയിട്ടുണ്ട്. തിരക്കിനിടയിൽ പലരും ലക്ഷ്മിയെ നോക്കി എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്. ചിലരൊക്കെ ചിരിച്ചുകൊണ്ട് പരിചയപ്പെടാൻ വരുന്നുണ്ട്. ലൈറ്റ് പീച്ച് നിറത്തിലുള്ള ഒരു സാരി ആയിരുന്നു അവളുടെ വേഷം. അതീവ സുന്ദരിയായി തന്നെ അവളെ കാണപ്പെട്ടിരുന്നു. മുടി ആയിരം പിന്നൽ ഇട്ട് മുത്തുകൾ പിടിപ്പിച്ചിരിക്കുക ആയിരുന്നു. അർച്ചനയുടെ ഒരു സുഹൃത്താണ് ബ്യൂട്ടീഷൻ ചെയ്യുന്നത്. സെബാസ്റ്റ്യനും ലക്ഷ്മിയും നേരിട്ട് പോയി തന്നെ അർച്ചനയേ കല്യാണത്തിന് വിളിച്ചിരുന്നു. അതുകൊണ്ട് തലേദിവസം തന്നെ അർച്ചന എത്തിയിട്ടുണ്ട്.. അത് ലക്ഷ്മിക്ക് വലിയൊരു ആശ്വാസമായിരുന്നു. ഇല്ലെങ്കിൽ പരിചയമില്ലാത്ത ആളുകൾക്കിടയിൽ താൻ ഒറ്റപ്പെട്ടു പോകുമോ എന്ന് അവൾക്കൊരു സംശയം ഉണ്ടായിരുന്നു. ആരുമില്ലാതിരുന്ന സമയം നോക്കി സെബാസ്റ്റ്യൻ ലക്ഷ്മിയുടെ അടുത്തേക്ക് വന്നു. ആ പുറകിലെ വാഴ തോപ്പിലേക്ക് ഒന്ന് വരാമോ..? രഹസ്യമായി അവളോട് ചോദിച്ചവൻ.. ശേഷം കണ്ണുകൾ കൊണ്ട് താൻ അവിടെ ഉണ്ടാകുമെന്ന് ആംഗ്യം കാണിച്ച പോവുകയും ചെയ്തു. ഒരുവിധത്തിലാണ് അർച്ചനയുടെ അരികിൽ നിന്നും ബാത്റൂമിൽ പോകാൻ ആണെന്ന് പറഞ്ഞ് അവൾ പുറത്തേക്ക് ഇറങ്ങിയത്. അവിടെ ചെന്നപ്പോൾ ആളെ കാണുന്നില്ല ഇനി വന്നില്ലെന്ന് ഓർത്ത് തിരികെ പോകാൻ തുടങ്ങിയപ്പോഴാണ് കയ്യിൽ ഒരു പിടുത്തം വീണത്. ഒറ്റ വലിക്ക് ആളൊരു വാഴയുടെ ചുവട്ടിലേക്ക് നീക്കി നിർത്തിയിരുന്നു പെട്ടെന്ന് ആർക്കും കാണാൻ സാധിക്കില്ല. നിലാവിന്റെ വെട്ടത്തിൽ അതിലും പ്രഭയോടെ ആ മുഖം അവൾക്ക് കാണാം പെട്ടെന്ന് ഒരു നാണം തോന്നിയ മുഖം താഴ്ത്തി അവന്റെ ചുണ്ടിലും ഒരു ചിരി വിടർന്നു എന്റെ കുറച്ചു ഫ്രണ്ട്സ് ഒക്കെ വന്നിട്ടുണ്ട്. ഞാനിന്ന് കുറച്ച് കുടിക്കും കേട്ടോ, അതുകൊണ്ട് കുറച്ചുകഴിഞ്ഞ് കാണാൻ പറ്റില്ല. അതിനുമുമ്പു കാണാന്ന് കരുതി ഇറങ്ങിയതാ… അവന്റെ മുഖത്തേക്ക് തന്നെ അവൾ ഉറ്റുനോക്കി. ഒരു ചാണകപ്പച്ച നിറത്തിലുള്ള ഷർട്ടും അതിന്റെ അതേ കരയിലുള്ള മുണ്ടും ആണ് ആളുടെ വേഷം മുണ്ട് മടക്കി കുത്തിയിരിക്കുകയാണ്. ഷർട്ട് വിയർത്തിരിക്കുന്നു ആള് നല്ല ഓട്ടത്തിലായിരുന്നു എന്ന് അത് കാണുമ്പോൾ തന്നെ അറിയാം ഒരുപാട് ഒന്നും വേണ്ടട്ടോ… മറ്റെവിടെയോ നോക്കിയാണ് അവൾ മറുപടി പറഞ്ഞത്. അവൻ ഒന്ന് ചിരിച്ചു ഞാൻ അങ്ങനെ ഒരുപാട് ഒന്നും കഴിക്കുന്ന കൂട്ടത്തിൽ അല്ല. നമുക്കൊരു ലിമിറ്റ് ഉണ്ടല്ലോ. അവൾ ഒന്ന് ചിരിച്ചു.. ഹാപ്പി അല്ലെ..? അവൻ അവളുടെ മുഖത്തേക്ക് നോക്കി ഒന്നുകൂടി ചോദിച്ചു.. ചിരിച്ചുകൊണ്ട് അവൾ തലയാട്ടി. അല്പം ചരിവുള്ള ഒരു ഭാഗത്തായി കയറിയാണ് സെബാസ്റ്റ്യൻ നിന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് എന്തോ പറഞ്ഞു തിരിഞ്ഞപ്പോൾ അവന്റെ കാലൊന്ന് സ്ലിപ്പായി. അവൻ അവളെ പിടിച്ചുകൊണ്ടാണ് താങ്ങി നിന്നത്. അവളുടെ ഇടുപ്പിൽ പെട്ടെന്ന് കൈ വീണു. സാരി ഉടുത്തതു കൊണ്ട് തന്നെ അവളുടെ വയറിൽ ആണ് പിടുത്തം കിട്ടിയത്. അവന്റെ തഴമ്പിച്ച കൈകളുടെ മുറുക്കം അവൾ അറിഞ്ഞു. ഒരു നിമിഷം അവളും വല്ലാതെ ആയി. അവനും വല്ലാത്തൊരു അവസ്ഥയിലായി. സോറി ഞാൻ അറിഞ്ഞിട്ടല്ല… പെട്ടെന്ന് വീഴാൻ പോയപ്പോൾ അവൻ ക്ഷമാപണം പോലെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. അവൾ തലയാട്ടി കാണിച്ചു വീഴാതിരിക്കാൻ അവന്റെ ഷർട്ടിന്റെ പുറകിൽ അവളും മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു . സെബാനെ…..നീ ഇവിടെ എന്തെടുക്കുവാ.? അതും ചോദിച്ചു കൊണ്ട് വന്ന ശിവൻ കാണുന്നത് ഈ രംഗമാണ്. ശിവനെ കണ്ടപ്പോഴേക്കും പെട്ടെന്ന് സെബാസ്റ്റ്യൻ അവളുടെ ശരീരത്തിൽ നിന്നും കയ്യെടുത്തിരുന്നു. അവളും അവനിൽ നിന്നും അകന്നു മാറി.. നിന്നെ ഞാൻ എവിടൊക്കെ നോക്കി സെബാനെ…. രംഗം മയപെടുത്താനായി അവളെ ഒന്ന് ചിരിച്ചു കാണിച്ചതിനു ശേഷം ശിവൻ പറഞ്ഞു ഞാൻ പോവാണേ…. അവളോട് അവൻ അത്രയും പറഞ്ഞു ശിവനോടൊപ്പം നടന്നിരുന്നു. അവൾക്കും ചമ്മല് തോന്നി. ആദ്യമൊക്കെ എന്തായിരുന്നു, കല്യാണം വേണ്ട ഞാൻ അങ്ങനെയൊന്നും ആ കുട്ടിയെ കണ്ടിട്ടില്ല എന്നിട്ടിപ്പോ വാഴത്തോട്ടത്തിൽ കെട്ടിപ്പിടുത്തം അല്ലേടാ, അവനെ നോക്കി ശിവൻ ചോദിച്ചു. അണ്ണാ നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നുമല്ല. സെബാസ്റ്റ്യൻ മറുപടി പറഞ്ഞു എടാ നാളെ നിന്റെ കല്യാണം അല്ലേ, അതുവരെ ഒന്ന് ക്ഷമിക്കാൻ വയ്യേ നിനക്ക്. ശിവൻ ചോദിച്ചപ്പോൾ സെബാസ്റ്റ്യൻ അയ്യടാന്നായി പോയി പുറകുവശത്തെ അടുക്കള വാതിലിൽ കൂടി അകത്തേക്ക് കയറി പോയിരുന്നു ആ നിമിഷം ലക്ഷ്മി. അകത്തെ മുറിയിൽ സിമിയും സീനിയും സാലിയും ആനിയും എല്ലാം കൂടി മന്ത്രകോടിയിൽ നിന്നും നൂലെടുക്കുകയാണ്. താലികെട്ടുവാൻ വേണ്ടി. മറുപുറത്ത് കുറച്ചുപേര് പെണ്ണ് സുന്ദരിയാണ് എന്നും സെബാസ്റ്റ്യന് ചേരുമെന്നും ഒക്കെ പറയുന്നത് അവൾ കേട്ടിരുന്നു. അത് കേട്ട് അവൾക്ക് സന്തോഷം തോന്നിയിരുന്നു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ 189 റൺസിന് ഓൾ ഔട്ട്; 30 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

    കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ 189 റൺസിന് ഓൾ ഔട്ട്; 30 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

    കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ 189 റൺസിന് ഓൾ ഔട്ട്; 30 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

    കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 189 റൺസിന് ഓൾ ഔട്ടായി. രണ്ടാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലാണ് ബാറ്റിംഗ് പുനരാരംഭിച്ചത്. 152 റൺസ് കൂടി കൂട്ടിച്ചേർക്കാനെ ഇന്ത്യക്ക് സാധിച്ചുള്ളു. ഇന്ത്യക്ക് 30 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കാനായി. നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 159 റൺസിന് ഓൾ ഔട്ടായിരുന്നു.

    39 റൺസെടുത്ത കെഎൽ രാഹുലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. വാഷിംഗ്ടൺ സുന്ദർ 29 റൺസും റിഷഭ് പന്ത് 27 റൺസും രവീന്ദ്ര ജഡേജ 27 റൺസുമെടുത്തു. ധ്രുവ് ജുറേൽ 14 റൺസിനും അക്‌സർ പട്ടേൽ 16 റൺസിനും വീണു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 4 റൺസെടുത്ത് നിൽക്കവെ പരുക്കേറ്റ് മടങ്ങുകയായിരുന്നു. 

    രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എന്ന നിലയിലാണ്. 11 റൺസെടുത്ത റിയാൻ റിക്കിൽറ്റണിനെ കുൽദീപ് യാദവും 4 റൺസെടുത്ത എയ്ഡൻ മർക്രാമിനെ ജഡേജയും പുറത്താക്കി. വിയാൻ മുൽഡർ 11 റൺസുമായും ടെംബ ബവുമ 4 റൺസുമായും ക്രീസിലുണ്ട്‌