Blog

  • തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡി നോട്ടീസ് വരും; ബിജെപിയുടെ രാഷ്ട്രീയക്കളിയെന്ന് എംവി ഗോവിന്ദൻ

    തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡി നോട്ടീസ് വരും; ബിജെപിയുടെ രാഷ്ട്രീയക്കളിയെന്ന് എംവി ഗോവിന്ദൻ

    തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡി നോട്ടീസ് വരും; ബിജെപിയുടെ രാഷ്ട്രീയക്കളിയെന്ന് എംവി ഗോവിന്ദൻ

    കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിയ്ക്ക് ഇഡി നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാ തെരഞ്ഞെടുപ്പ് അടക്കുമ്പോളും ഇഡി നോട്ടീസ് വരും. ഇതെല്ലാം രാഷ്ട്രീയ കളിയാണ്. കിഫ്ബിയെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

    കിഫ്ബി വഴി കോടികളുടെ വികസനമുണ്ടായി. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റൊരറ്റം വരെ സഞ്ചരിക്കുമ്പോൾ കിഫ്ബിയുടെ കൃത്യമായിട്ടുള്ള പദ്ധതികളിലൂടെ മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളൂ. കേരളത്തിന്റെ പശ്ചാത്തല സൗകര്യം ലോകോത്തര നിലവാരമുള്ളതായി വളർത്തിയെടുത്തത് കിഫ്ബി വഴിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

    ബിജെപിയുടെ രാഷ്ട്രീയ നിലപാടാണിത്. കേരളത്തെ തകർക്കാനും കേരളത്തോടുള്ള വെല്ലുവിളിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനെതിരായ കടന്നാക്രമണമാണ് നടക്കുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. 

     

  • ചിറയിൻകീഴിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

    ചിറയിൻകീഴിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

    ചിറയിൻകീഴിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

    തിരുവനന്തപുരം ചിറയിൻകീഴിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. ഓട്ടോറിക്ഷയും മൂന്ന് ഇരുചക്ര വാഹനങ്ങളുമാണ് കത്തിനശിച്ചത്. ആനത്തലവട്ടം സ്വദേശി എസ് ബാബുവിന്റെ വീട്ടിലെ വാഹനങ്ങളാണ് കത്തിനശിച്ചത്. 

    പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ആദ്യം ഓട്ടോറിക്ഷയിലാണ് തീ കണ്ടത്. ഇത് കെടുത്താൻ ശ്രമിക്കുന്നതിനിടെ മറ്റ് വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചിറയിൻകീഴിലെ ബിജെപി സ്ഥാനാർഥി ടിന്റുവിന്റെ വീടിന് പുറകുവശത്ത് തീയിടാനും ശ്രമം നടന്നിരുന്നു. 

    ബാബുവിന്റെ സഹോദരിയുടെ മകളാണ് ടിന്റു. ബാബുവാണ് ടിന്റുവിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടത്തുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
     

  • ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിന് ഒപ്പം സെൽഫി; പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസുമാക്കി

    ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിന് ഒപ്പം സെൽഫി; പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസുമാക്കി

    ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിന് ഒപ്പം സെൽഫി; പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസുമാക്കി

    ഭാര്യയെ വെട്ടിക്കൊന്ന ശേഷം മൃതദേഹത്തിന് ഒപ്പം സെൽഫിയെടുത്ത് യുവാവ്. തിരുനെൽവേലി സ്വദേശി എസ് ബാലമുരുഗനാണ്(32) ഭാര്യ ശ്രീപ്രിയയെ(30) വെട്ടിക്കൊന്നത്. കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലെത്തിയായിരുന്നു കൊലപാതകം. മൃതദേഹത്തിന് ഒപ്പം സെൽഫിയെടുത്ത ശേഷം വഞ്ചനക്കുള്ള പ്രതിഫലം മരണം എന്ന കുറിപ്പോടെ വാട്‌സാപ്പിൽ സ്റ്റാറ്റസ് ആക്കുകയും ചെയ്തു. 

    അകന്ന ബന്ധുവുമായുള്ള ഭാര്യയുടെ അടുപ്പമാണ് കൊലപാതകത്തിന് കാരണം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലമുരുഗനും ശ്രീപ്രിയയും ഏതാനും നാളുകളായി അകന്നു കഴിയുകയായിരുന്നു. നാല് മാസം മുമ്പാണ് ശ്രീപ്രിയ കോയമ്പത്തൂരിലെത്തിയത്. ഒരു വ്യാപാര സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച യുവതി ഗാന്ധിപുരത്തിന് സമീപം ഹോസ്റ്റലിലായിരുന്നു താമസം. 

    ബാലമുരുഗന്റെ അകന്ന ബന്ധുവായ രാജ എന്നയാളുമായി ശ്രീപ്രിയ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ബാലമുരുഗൻ ഈ ബന്ധം അവസാനിപ്പിക്കണമെന്നും തനിക്കൊപ്പം വരണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടു. പക്ഷേ ശ്രീപ്രിയ വിസമ്മതിച്ചു. ഇതിനിടെ രാജ ശ്രീപ്രിയക്കൊപ്പമുള്ള സ്വകാര്യ ചിത്രം ബാലമുരുഗന് അയച്ചു കൊടുത്തു. ഇത് കണ്ട് രോഷാകുലനായാണ് ഇയാൾ വീണ്ടും കോയമ്പത്തൂരിലെത്തി ഭാര്യയെ വെട്ടിക്കൊന്നത്.
     

  • അതിജീവിതയെ അപമാനിച്ചെന്ന കേസ്; സന്ദീപ് വാര്യരെ എസ്‌ഐടി ചോദ്യം ചെയ്യും

    അതിജീവിതയെ അപമാനിച്ചെന്ന കേസ്; സന്ദീപ് വാര്യരെ എസ്‌ഐടി ചോദ്യം ചെയ്യും

    അതിജീവിതയെ അപമാനിച്ചെന്ന കേസ്; സന്ദീപ് വാര്യരെ എസ്‌ഐടി ചോദ്യം ചെയ്യും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച അതിജീവിതയെ അപമാനിച്ചെന്ന കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. പരാതിക്കാരിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന സംഭവത്തിലാണ് പ്രത്യേക അന്വേഷണ സംഘം സന്ദീപിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. 

    ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്ദീപ് വാര്യർക്ക് എസ്ഐടി നിർദേശം നൽകുമെന്നാണ് വിവരം. പാലക്കാട് തുടരുന്ന അന്വേഷണ സംഘമായിരിക്കും സന്ദീപിനെ ചോദ്യം ചെയ്യുക. അതേസമയം ഇരയുടെ ഐഡന്റിറ്റി മനപ്പൂർവ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. 

    ഒരു വർഷം മുൻപ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ അന്ന് ഫേസ്ബുക്കിൽ പങ്ക് വച്ചിരുന്നു. അത് പലരും ദുരുപയോഗം ചെയ്തു. ശ്രദ്ധയിൽപ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു. മനപ്പൂർവം ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സന്ദീപ് വാര്യർ പറഞ്ഞു. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ.

  • ഇഡി നോട്ടീസ് വെറും രാഷ്ട്രീയക്കളി; ബിജെപിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനമെന്ന് തോമസ് ഐസക്

    ഇഡി നോട്ടീസ് വെറും രാഷ്ട്രീയക്കളി; ബിജെപിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനമെന്ന് തോമസ് ഐസക്

    ഇഡി നോട്ടീസ് വെറും രാഷ്ട്രീയക്കളി; ബിജെപിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനമെന്ന് തോമസ് ഐസക്

    കിഫ്ബി മസാല ബോണ്ട് ഇടപാടിൽ വീണ്ടും നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്. തെരഞ്ഞെടുപ്പ് ആയപ്പോൾ ഇ.ഡി അവരുടെ സ്ഥിരം കലാപരിപാടിയുമായി ഇറങ്ങിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ്, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്, ഇത്തവണ അടുത്ത തെരഞ്ഞെടുപ്പ്. വീണ്ടും നോട്ടീസുമായി വരുന്നു. 

    ഇത് വെറും രാഷ്ട്രീയ കളിയാണെന്ന് തോമസ് ഐസക് വിമർശിച്ചു. ബിജെപിക്കും യുഡിഎഫിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനമാണിതെന്ന് അദേഹം കുറ്റപ്പെടുത്തി ആദ്യ വാദം മസാല ബോണ്ടിന് അവകാശമില്ല എന്നായിരുന്നു. മസാല ബോണ്ട് വഴിയുള്ള പണം ഭൂമി വാങ്ങാൻ ഉപയോഗിക്കാൻ പാടില്ല എന്നാണ് ഇപ്പോൾ ഇഡി പറയുന്നത്. 

    മസാല ബോണ്ടിന് അനുമതി നൽകാനുള്ള അവകാശം ആർബിഐക്കാണ്. അതെല്ലാം പൂർത്തീകരിച്ചതാണ്. എന്തിനാണ് വിളിപ്പിക്കുന്നതെന്നതിൽ കാരണം പറയണം. കോടതിയും ചോദ്യം ന്യായമാണെന്ന് പറഞ്ഞതാണ്. എന്നാൽ ഇത്രയും കാലമായിട്ടും ആ ലളിതമായ ചോദ്യത്തിന് മറുപടി പറയാൻ ഇഡിക്ക് ആയിട്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു

  • കിഫ്ബി മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്ക് ഇഡിയുടെ നോട്ടീസ്

    കിഫ്ബി മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്ക് ഇഡിയുടെ നോട്ടീസ്

    കിഫ്ബി മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്ക് ഇഡിയുടെ നോട്ടീസ്

    കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്. അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്

    മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. വിശദീകരണം തേടിയ ശേഷമാകും തുടർ നടപടികൾ. മസാല ബോണ്ട് വഴി ശേഖരിച്ച പണം അടിസ്ഥാന വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്ന് ഇഡി പറയുന്നു

    2019ൽ 97.2 ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മസാല ബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം രണ്ട് തവണ തോമസ് ഐസകിന് നോട്ടീസ് നൽകിയിരുന്നു.
     

  • രാഹുലിന്റെ ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ; പാലക്കാട് വിട്ടത് അതിവിദഗ്ധമായി

    രാഹുലിന്റെ ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ; പാലക്കാട് വിട്ടത് അതിവിദഗ്ധമായി

    രാഹുലിന്റെ ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ; പാലക്കാട് വിട്ടത് അതിവിദഗ്ധമായി

    ലൈംഗിക പീഡനക്കേസിൽ ഒളിവിൽ പോയ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്ന് ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആർ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്‌മെന്റ് കെയർ ടേക്കറെ സ്വാധീനിച്ച് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്‌തെന്നാണ് സംശയം

    കെയർ ടേക്കറെ എസ്‌ഐടി ഇന്ന് ചോദ്യം ചെയ്യും. രാഹുൽ മാങ്കൂട്ടത്തിൽ അതിവിദഗ്ധമായാണ് പാലക്കാട് വിട്ടതെന്നാണ് വിവരം. ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിയത് മുതൽ സഞ്ചരിച്ചത് സിസിടിവി ഉള്ള റോഡുകൾ പരാമവധി ഒഴിവാക്കി. പോലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ കാർ മാത്രം പല വഴിക്ക് സഞ്ചരിച്ചു

    ഇന്നും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരും. രാഹുലിനെ കണ്ടെത്താൻ ഓരോ ജില്ലകളിലും പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിൽ കൂടുതൽ പരിശോധന നടത്തും.
     

  • കുരുക്ക് മുറുകുന്നു; പരിശോധിച്ച ശബ്ദരേഖകളിലെ ശബ്ദം രാഹുലിന്‍റേത് തന്നെ; ഡബ്ബിംഗ് എഐ സാധ്യത തള്ളി

    കുരുക്ക് മുറുകുന്നു; പരിശോധിച്ച ശബ്ദരേഖകളിലെ ശബ്ദം രാഹുലിന്‍റേത് തന്നെ; ഡബ്ബിംഗ് എഐ സാധ്യത തള്ളി

    കുരുക്ക് മുറുകുന്നു; പരിശോധിച്ച ശബ്ദരേഖകളിലെ ശബ്ദം രാഹുലിന്‍റേത് തന്നെ; ഡബ്ബിംഗ് എഐ സാധ്യത തള്ളി

    തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു.
    പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയായി. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയെന്ന് വ്യക്തമായി.

    പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. പബ്ലിക് ഡൊമെയ്‌നില്‍ നിന്നാണ് രാഹുലിന്റെ ശബ്ദ സാമ്പിളെടുത്തത്. ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് എസ്‌ഐടി വ്യക്തമാക്കുന്നു. ഡബ്ബിങ്, എഐ സാധ്യതകള്‍ പൂര്‍ണമായും തള്ളി.

    ബാക്കിയുള്ള ശബ്ദരേഖകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ പ്രതിയുടെ ശബ്ദസാമ്പിള്‍ നേരിട്ടെടുക്കും. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന തുടരുന്നത്.

    അതേസമയം, ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ എഡിജിപി എച്ച് വെങ്കിടേഷ് നിർദ്ദേശം നൽകിയതോടെ രാഹുലിനായി വ്യാപക പരിശോധനയാണ് നടക്കുന്നത്. പരാതിക്കാരിയുടെ മൊഴിലുള്ള തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മണിക്കൂറുകൾ നീണ്ട പരിശോധനയാണ് എസ്ഐടി സംഘം നടത്തിയത്.

    നാലുമണിക്കൂർ നീണ്ട പരിശോധനയ്ക്കിടെ പാലക്കാട്ടെ ഫ്ലാറ്റിലെ ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് പൊലീസിന് ശേഖരിക്കാനായത്. ഫ്ലാറ്റിനു സമീപം ടവർ ലൊക്കേഷൻ കാണിച്ചിരുന്ന രാഹുലിന്റെ ഫോണുകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫ്ലാറ്റിലുണ്ടായിരുന്ന രാഹുലിന്റെ എംഎൽഎ ഓഫീസിലെ ജീവനക്കാരിൽ നിന്നും പൊലീസ് മൊഴിയെടുത്തു.

    രാഹുലിന്റെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ഇന്നും തെളിവ് ശേഖരണം തുടരും. ഫ്ലാറ്റിലെ കെയർടേക്കറിൽ നിന്ന് ഉൾപ്പെടെ പൊലീസ് വിവരങ്ങൾ ശേഖരിക്കും. രാഹുൽ ഒളിവിൽ പോയ വഴി കണ്ടെത്താൻ, പാലക്കാട് കണ്ണാടിയിൽ നിന്ന് തുടങ്ങി ഒമ്പത് ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കോയമ്പത്തൂർ, കൊച്ചി കേന്ദ്രീകരിച്ചും രാഹുലിനു വേണ്ടി തിരച്ചിൽ തുടരുകയാണ് എസ്ഐടി സംഘം.

  • പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ് ഐ ആർ അടക്കം ചർച്ചയാക്കാൻ പ്രതിപക്ഷം

    പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ് ഐ ആർ അടക്കം ചർച്ചയാക്കാൻ പ്രതിപക്ഷം

    പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ് ഐ ആർ അടക്കം ചർച്ചയാക്കാൻ പ്രതിപക്ഷം

    പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം. സമ്മേളനത്തിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ സഭകളുടെ സുഗമമായ നടത്തിപ്പിനായി സർക്കാർ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയിരുന്നു. 

    അതേസമയം തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം സർക്കാരിനെതിരെ പ്രധാന ആയുധമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. എസ്‌ഐആറിൽ വിശദമായ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സർവകക്ഷി യോഗത്തിൽ കോൺഗ്രസും തൃണമൂലം അടക്കമുള്ള പാർട്ടികൾ ഇക്കാര്യം ഉന്നയിച്ചു

    ഡൽഹി സ്‌ഫോടനം, ലേബർ കോഡ്, വോട്ടുകൊള്ള എന്നീ വിഷയങ്ങളും പ്രതിപക്ഷം ഈ സമ്മേളന കാലത്ത് ഉയർത്തിക്കൊണ്ടു വരും. പാർലമെന്റിൽ സ്വീകരിക്കേണ്ട നയങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യാ സഖ്യത്തിന്റെ യോഗം ഇന്ന് രാവിലെ 10 മണിക്ക് മല്ലികാർജുന ഖാർഗെയുടെ ഓഫീസിൽ ചേരും. 

     

  • രാഹുൽ മാങ്കൂട്ടത്തിലിനായി തെരച്ചിൽ ഊർജിതം; കേരളത്തിലും തമിഴ്‌നാട്ടിലും പരിശോധന

    രാഹുൽ മാങ്കൂട്ടത്തിലിനായി തെരച്ചിൽ ഊർജിതം; കേരളത്തിലും തമിഴ്‌നാട്ടിലും പരിശോധന

    രാഹുൽ മാങ്കൂട്ടത്തിലിനായി തെരച്ചിൽ ഊർജിതം; കേരളത്തിലും തമിഴ്‌നാട്ടിലും പരിശോധന

    ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനായി തെരച്ചിൽ ഊർജിതമാക്കി അന്വേഷണ സംഘം. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞദിവസം രാഹുലിന്റെ സുഹൃത്തുക്കളുടെ വീട്ടിലടക്കം പരിശോധന നടത്തിയെങ്കിലും തെളിവുകൾ ലഭിച്ചില്ല. 

    അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തും രാഹുലിനായി വലവിരിച്ചിരിക്കുകയാണ്. രണ്ടാംപ്രതി ജോബി ജോസഫും ഒളിവിലാണ്. അതേസമയം പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

    ജാമ്യം ലഭിക്കുന്ന കുറ്റങ്ങൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഗുരുതര വകുപ്പുകൾ കൂടി ചുമത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ കസ്റ്റഡിയിൽ എടുത്ത രാഹുലിനെ ചോദ്യം ചെയ്തിനൊടുവിൽ ആണ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിചേർത്ത സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്യും.