Blog

  • ആ കട്ടിൽ കണ്ട് പനിക്കേണ്ട; രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് സണ്ണി ജോസഫ്

    ആ കട്ടിൽ കണ്ട് പനിക്കേണ്ട; രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് സണ്ണി ജോസഫ്

    ആ കട്ടിൽ കണ്ട് പനിക്കേണ്ട; രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് സണ്ണി ജോസഫ്

    പീഡനക്കേസ് പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അങ്ങനെയൊരു കീഴ് വഴക്കമില്ല. ആ കട്ടിൽ കണ്ട് പനിക്കേണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു

    എംവി ഗോവിന്ദന് താനാണ് രാഹുലിനെ ഒളിപ്പിച്ചതെന്ന് തോന്നുന്നുണ്ടെങ്കിൽ സ്ഥലം പറഞ്ഞാൽ ഞാനും തിരയാൻ വരാം. രാഹുലിനോട് രാജി ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് മുകേഷിനോട് സിപിഎം ആദ്യം രാജി ആവശ്യപ്പെടട്ടെ എന്നായിരുന്നു സണ്ണി ജോസഫിന്റെ പരാതി

    രാഹുലിനെതിരെ പാർട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. രാഹുലിനേക്കാൾ ഗൗരവമുള്ള വിഷയമാണ് ശബരിമല സ്വർണക്കൊള്ളയെന്നും സണ്ണി ജോസഫ് പറഞ്ഞു
     

  • ശബരിമലയിൽ ആദ്യ 15 ദിവസം വരുമാനം 92 കോടി രൂപ; 33.33 ശതമാനം വർധന

    ശബരിമലയിൽ ആദ്യ 15 ദിവസം വരുമാനം 92 കോടി രൂപ; 33.33 ശതമാനം വർധന

    ശബരിമലയിൽ ആദ്യ 15 ദിവസം വരുമാനം 92 കോടി രൂപ; 33.33 ശതമാനം വർധന

    മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് 33.33 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വർഷം 69 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്

    നവംബർ 30 വരെയുള്ള കണക്കാണ് പുറത്തുവന്നത്. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നുള്ളതാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യ 15 ദിവസം ഇത് 32 കോടിയായിരുന്നു. 46.86 ശതമാനമാണ് വർധനവ്

    അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്. കാണിക്കയിൽ നിന്നുള്ള വരുമാനം കഴിഞ്ഞ തവണ 22 കോടിയായിരുന്നപ്പോൾ ഈ സീസണിൽ അത് 26 കോടിയായി ഉയർന്നു.
     

  • കോൺഗ്രസ് വനിതാ എംപി നായയുമായി പാർലമെന്റിൽ; വഴിയിൽ നിന്ന് കിട്ടിയതെന്ന് വിശദീകരണം

    കോൺഗ്രസ് വനിതാ എംപി നായയുമായി പാർലമെന്റിൽ; വഴിയിൽ നിന്ന് കിട്ടിയതെന്ന് വിശദീകരണം

    കോൺഗ്രസ് വനിതാ എംപി നായയുമായി പാർലമെന്റിൽ; വഴിയിൽ നിന്ന് കിട്ടിയതെന്ന് വിശദീകരണം

    കോൺഗ്രസ് എംപി രേണുക ചൗധരി പാർലമെന്റിൽ നായയുമായി എത്തിയത് വിവാദമാകുന്നു. രേണുകയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പാർലമെന്റ് അംഗങ്ങൾക്ക് ചില സവിശേഷാധികാരമുണ്ടെങ്കിലും അത് ദുരുപയോഗം ചെയ്യരുതെന്ന് ബിജെപി എംപി ജഗദംബിക പാൽ പറഞ്ഞു. 

    എന്നാൽ താൻ കൊണ്ടുവന്നത് ചെറിയൊരു നായയെ ആണെന്നും അതാരെയും കടിക്കില്ലെന്നും രേണുക പറഞ്ഞു. പാർലമെന്റിലേക്ക് വരുന്നതിനിടെ വഴിയിൽ നിന്ന് കിട്ടിയതാണ് നായയെ. നായ്ക്കുട്ടി റോഡിലൂടെ അലഞ്ഞു നടക്കുകയായിരുന്നു. അതിനെ വാഹനം ഇടിക്കുമെന്ന് തോന്നി. അതുകൊണ്ട് അതിനെ കാറിലെടുത്ത് പാർലമെന്റിലെത്തിയെന്ന് രേണുക ചൗധരി എൻഐഎ വാർത്താ ഏജൻസിയോട് പറഞ്ഞു

    ഇവിടെ എത്തിയ ശേഷം കാറും അതിനുള്ളിലെ നായയെയും തിരിച്ചയച്ചെന്നും രേണുക ചൗധരി പറഞ്ഞു. ഈ ചർച്ചകളുടെ ആവശ്യമെന്താണെന്നും രേണുക ചൗധരി ചോദിച്ചു. ശരിക്കും കടിക്കുന്നവർ പാർലമെന്റിന് അകത്താണുള്ളത്. അവരാണ് സർക്കാർ നടത്തുന്നതെന്നും രേണുക ചൗധരി പറഞ്ഞു
     

  • അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസ്; സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി

    അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസ്; സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി

    അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസ്; സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. യുവതിയുടെ ഐഡന്റിറ്റി താൻ ബോധപൂർവം പരസ്യപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ് വാര്യരുടെ വാദം. 

    യുവതി നൽകിയ സൈബർ അധിക്ഷേപ പരാതിയെ തുടർന്നെടുത്ത കേസിൽ സന്ദീപ് വാര്യർ നാലാം പ്രതിയാണ്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിനെ ഇന്നലെ രാത്രി സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരയുടെ ഐഡന്റിറ്റി മനപൂർവം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും അത് ചെയ്തത് ഡിവൈഎഫ്ഐ ആണെന്നുമാണ് സന്ദീപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. 

    ഒരു വർഷം മുൻപ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ ഫേസ്ബുക്കിൽ അന്ന് അപ്ലോഡ് ചെയ്തിരുന്നു. അത് പലരും ദുരുപയോഗം ചെയ്യുകയാണെന്നാണ് സന്ദീപിന്റെ വാദം. ശ്രദ്ധയിൽപ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു. മനപ്പൂർവ്വം ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും കേസിലെ നാലാം പ്രതിയായ സന്ദീപ് വാര്യർ പറഞ്ഞു.

  • ഇഡി നോട്ടീസ് ബിജെപിയെ സഹായിക്കുന്നതിനായി സിപിഎമ്മിനെ പേടിപ്പിക്കാനുള്ളത്: വിഡി സതീശൻ

    ഇഡി നോട്ടീസ് ബിജെപിയെ സഹായിക്കുന്നതിനായി സിപിഎമ്മിനെ പേടിപ്പിക്കാനുള്ളത്: വിഡി സതീശൻ

    ഇഡി നോട്ടീസ് ബിജെപിയെ സഹായിക്കുന്നതിനായി സിപിഎമ്മിനെ പേടിപ്പിക്കാനുള്ളത്: വിഡി സതീശൻ

    മസാല ബോണ്ടിൽ മുഖ്യമന്ത്രിക്കും തോമസ് ഐസകിനും ഇഡി നോട്ടീസ് വന്നതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മസാല ബോണ്ടിന് പിന്നിൽ ധാരാളം ദുരൂഹതകളുണ്ട്. യഥാർഥത്തിൽ 9.732 ശതമാനം പലിശക്ക് അന്താരാഷ്ട്ര ഫിനാൻസ് മാർക്കറ്റിൽ നിന്ന് പണം കടമെടുക്കുകയാണുണ്ടായത്.സമീപകാലത്തെ ഏറ്റവും കൂടിയ പലിശയാണിത്

    അത്രയും വലിയ പലിശക്ക് മസാല ബോണ്ടിൽ കടമെടുക്കേണ്ട ഒരു ആവശ്യവുമില്ല. അഞ്ച് വർഷം കൊണ്ട് മുതലും പലിശയും അടച്ചു തീർക്കണം. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചു കൊണ്ടാണ് വായ്പ എടുത്തിരിക്കുന്നത്. കൂടാതെ എസ്എൻസി ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിയിൽ നിന്നാണ് ഇത് ചെയ്തിരിക്കുന്നത്

    അന്നത്തെ ധനകാര്യമന്ത്രി നൽകിയ വിശദീകരണം മുഴുവൻ തെറ്റായിരുന്നു. ഇപ്പോൾ പറയുന്നതും തെറ്റാണ്. എല്ലാം കഴിഞ്ഞ് മുഖ്യമന്ത്രി ലണ്ടനിൽ ചെന്ന് മണിയടിക്കുക മാത്രമാണ് ചെയ്തത്. മൂന്ന് വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡി നോട്ടീസ് അയച്ചത് എന്തിനെന്ന് പിടിയില്ല. കേരളത്തിൽ ബിജെപിയെ സഹായിക്കാൻ വേണ്ടി സിപിഎം നേതൃത്വത്തെ പേടിപ്പിക്കുന്നതാണ് ഇഡിയുടെ നോട്ടീസെന്നും സതീശൻ പറഞ്ഞു
     

  • രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി ഇനിയും വീഡിയോ ചെയ്യുമെന്ന് രാഹുൽ ഈശ്വർ

    രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി ഇനിയും വീഡിയോ ചെയ്യുമെന്ന് രാഹുൽ ഈശ്വർ

    രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി ഇനിയും വീഡിയോ ചെയ്യുമെന്ന് രാഹുൽ ഈശ്വർ

    രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് രാഹുൽ ഈശ്വർ. തിരുവനന്തപുരം പൗഡിക്കോണത്തെ വീട്ടിൽ നിന്നും ലാപ്‌ടോപ്പ് എടുക്കുന്നതിനായാണ് രാഹുൽ ഈശ്വറിനെ എത്തിച്ചത്. അതിജീവിതക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിനാണ് രാഹുൽ ഈശ്വറെ അറസ്റ്റ് ചെയ്തത്

    രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടെന്നും താൻ നിർത്തില്ലെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. വീട്ടിൽ നിന്നും രാഹുൽ ഈശ്വറെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയി. 

    രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. അതേസമയം സന്ദീപ് വാര്യർ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.
     

  • കിതപ്പല്ല, കുതിച്ച് സ്വർണവില; പവന് ഇന്ന് 480 രൂപ ഉയർന്നു

    കിതപ്പല്ല, കുതിച്ച് സ്വർണവില; പവന് ഇന്ന് 480 രൂപ ഉയർന്നു

    കിതപ്പല്ല, കുതിച്ച് സ്വർണവില; പവന് ഇന്ന് 480 രൂപ ഉയർന്നു

    സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില വീണ്ടും 95,680 രൂപയായി. ഗ്രാമിന് 60 രൂപ ഉയർന്ന് 11,960 രൂപയിലെത്തി

    അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുകയാണ്. സ്പോട്ട് ഗോൾഡിന്റെ വില ട്രോയ് ഔൺസിന് 4,238.02 ഡോളറിലേക്ക് എത്തി. ഇന്ന് ട്രോയ് ഔൺസിന് 18 ഡോളറിന്റെ വർധനവാണ് സ്വർണത്തിന് ഉണ്ടായത്. 

    നവംബർ ഒന്നിന് 90,200 രൂപയായിരുന്നു പവന്റെ വില. നവംബർ 5ന് 89,080 രൂപയായി താഴ്ന്നിരുന്നു. പിന്നീട് പടിപടിയായി ഉയരുകയായിരുന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 49 രൂപ വർധിച്ച് 9786 രൂപയായി.
     

  • മലയാളി വിദ്യാർഥിനി രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

    മലയാളി വിദ്യാർഥിനി രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

    മലയാളി വിദ്യാർഥിനി രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

    കണ്ണൂർ ചക്കരക്കൽ സ്വദേശിനിയായ വിദ്യാർഥിനിയെ രാജസ്ഥാനിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവിൻമൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ്(23) തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 

    രാജസ്ഥാൻ ശ്രീഗംഗാ നഗർ ഗവ. വെറ്ററിനറി കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കോളേജ് ഹോസ്റ്റലിൽ വെച്ച് പെൺകുട്ടി ജീവനൊടുക്കിയെന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. 

    നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ പയ്യാമ്പലത്ത് സംസ്‌കരിച്ചു. അച്ഛൻ വസന്തൻ ഓട്ടോറിക്ഷ ഡ്രൈവറാണ്. അമ്മ സിന്ധു.
     

  • രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകളഞ്ഞ ചുവന്ന പോളോ കാർ സിനിമാ താരത്തിന്റേതെന്ന് വിവരം

    രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകളഞ്ഞ ചുവന്ന പോളോ കാർ സിനിമാ താരത്തിന്റേതെന്ന് വിവരം

    രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകളഞ്ഞ ചുവന്ന പോളോ കാർ സിനിമാ താരത്തിന്റേതെന്ന് വിവരം

    പീഡനക്കേസ് പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് വിവരം. യുവതി മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയതിന് പിന്നാലെയാണ് പാലക്കാട് നിന്ന് കോൺഗ്രസ് എംഎൽഎ മുങ്ങിയത്. ഒരു ചുവന്ന പോളോ കാറിൽ കണ്ണാടിയിൽ നിന്ന് മുങ്ങിയ രാഹുലിനെ കുറിച്ച് യാതൊരു വിവരവുമില്ല

    കണ്ണാടിയിൽ നിന്ന് രാഹുൽ മുങ്ങിയ ചുവന്ന പോളോ കാർ ഒരു സിനിമാ താരത്തിന്റേതാണെന്നും സൂചനയുണ്ട്. ഈ കാറിന്റെ നമ്പറടക്കം ശേഖരിച്ച് പരിശോധന നടത്തിയപ്പോഴാണ് ഈ വിവരം ലഭിച്ചത്. യാത്രക്കിടയിൽ രാഹുൽ മാങ്കൂട്ടത്തിൽ കാർ മാറ്റിയോ എന്നത് വ്യക്തമല്ല

    കേസിൽ മറ്റൊരു പ്രതിയായ സുഹൃത്ത് ജോബിയും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുണ്ടെന്നാണ് വിവരം. രാഹുലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പരിശോധന നടക്കുകയാണ്.
     

  • അനാവശ്യ ബഹമില്ലാതെ പാർലമെന്റ് നടപടികളോട് സഹകരിക്കണം; പ്രതിപക്ഷത്തോട് പ്രധാനമന്ത്രി

    അനാവശ്യ ബഹമില്ലാതെ പാർലമെന്റ് നടപടികളോട് സഹകരിക്കണം; പ്രതിപക്ഷത്തോട് പ്രധാനമന്ത്രി

    അനാവശ്യ ബഹമില്ലാതെ പാർലമെന്റ് നടപടികളോട് സഹകരിക്കണം; പ്രതിപക്ഷത്തോട് പ്രധാനമന്ത്രി

    രാജ്യത്തിന്റെ അതിവേഗ വളർച്ചക്ക് ഊർജമാകുന്നതാകണം പാർലമെന്റ് സമ്മേലളനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനാണ് സർക്കാരിന്റെ അജണ്ട. വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതിന് സർക്കാരും പ്രതിപക്ഷവും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

    പാർലമെന്റ് സമ്മേളനം ജനങ്ങൾക്ക് ഊർജത്തിന്റെ സന്ദേശമാകുന്നതാകണം. പ്രതിപക്ഷം പാർലമെന്റിലെ ദൗത്യം ശരിയായി വിനിയോഗിക്കണം. തെരഞ്ഞെടുപ്പ് തോൽവിയുടെ അസ്വസ്ഥതയിൽ നിന്ന് പുറത്തുവരണമെന്നും അനാവശ്യ ബഹളമില്ലാതെ നടപടികളോട് സഹകരിക്കണമെന്നും മോദി പറഞ്ഞു

    പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ജനവികാരം എതിരാണെന്ന് പ്രതിപക്ഷം ഇനിയെങ്കിലും തിരിച്ചറിയണം. എല്ലാ എംപിമാർക്കും പാർലമെന്റിൽ സംസാരിക്കാൻ അവസരമുണ്ടാകണം. അതുകൊണ്ട് തന്നെ എല്ലാവരും സഹകരിച്ച് മുന്നോട്ടു പോകണമെന്നും മോദി പറഞ്ഞു