Category: Kerala

  • രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ തള്ളി, അറസ്റ്റിനും തടസ്സമില്ല

    രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ തള്ളി, അറസ്റ്റിനും തടസ്സമില്ല

    രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ തള്ളി, അറസ്റ്റിനും തടസ്സമില്ല

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് കനത്ത തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിന് ശേഷമാണ് കോടതി ജാമ്യം തള്ളിയുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇന്നലെയും ഇന്നുമായി അടച്ചിട്ട കോടതി മുറിയിലാണ് വിശദമായ വാദം നടന്നത്

    രാഹുലിനെതിരെ പ്രോസിക്യൂഷൻ പുതുതായി സമർപ്പിച്ച തെളിവുകളും കോടതി ഇന്ന് പരിശോധിച്ചിരുന്നു. രാഹുലിന്റെ അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യവും കോടതി തള്ളി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു ബലാത്സംഗ കേസ് കൂടി രജിസ്റ്റർ ചെയ്തതായി പ്രോസിക്യൂഷൻ ഇന്ന് കോടതിയെ അറിയിച്ചിരുന്നു.

    ഇന്ന് 25 മിനിറ്റ് നീണ്ട വാദത്തിനിടെ മറ്റൊരു തെളിവു കൂടി പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടാണ് ഹാജരാക്കിയത്. പീഡനത്തിനും ഗർഭച്ഛിദ്രത്തിനും തെളിവുണ്ടെന്നും യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.

     

  • കുന്നംകുളത്ത് സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്ക്; കാർ യാത്രികരുടെ പരുക്ക് ഗുരുതരം

    കുന്നംകുളത്ത് സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്ക്; കാർ യാത്രികരുടെ പരുക്ക് ഗുരുതരം

    കുന്നംകുളത്ത് സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്ക്; കാർ യാത്രികരുടെ പരുക്ക് ഗുരുതരം

    തൃശ്ശൂർ കുന്നംകുളത്ത് ചൂണ്ടലിൽ സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം. വിദ്യാർഥികളടക്കം അഞ്ച് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു ചൂണ്ടൽ പാലത്തിന് സമീപം അപകടം നടന്നത്. 

    കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന സ്‌കൂൾ ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇരുവാഹനങ്ങൾക്കും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. 

    പരുക്കേറ്റ സ്‌കൂൾ വിദ്യാർഥികളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും കാർ യാത്രികരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ യാത്രികരുടെ നില ഗുരുതരമാണ്.
     

  • കോടികൾ വിലമതിക്കുന്ന 11 ഇനം അപൂർവ ഇനം പക്ഷികളുമായി ദമ്പതികൾ നെടുമ്പാശ്ശേരിയിൽ പിടിയിൽ

    കോടികൾ വിലമതിക്കുന്ന 11 ഇനം അപൂർവ ഇനം പക്ഷികളുമായി ദമ്പതികൾ നെടുമ്പാശ്ശേരിയിൽ പിടിയിൽ

    കോടികൾ വിലമതിക്കുന്ന 11 ഇനം അപൂർവ ഇനം പക്ഷികളുമായി ദമ്പതികൾ നെടുമ്പാശ്ശേരിയിൽ പിടിയിൽ

    തായ്‌ലാൻഡിൽ നിന്നും കടത്തിക്കൊണ്ടുവന്ന പക്ഷികളുമായി ദമ്പതികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. കോടികൾ വിലമതിക്കുന്ന 11 അപൂർവയിനം പക്ഷികളുമായാണ് ദമ്പതികൾ പിടിയിലായത്. തായ്‌ലാൻഡിൽ നിന്ന് ക്വലാലംപൂർ വഴിയാണ് ഭാര്യയും ഭർത്താവും ഏഴ് വയസുള്ള മകനുമടക്കമുള്ള കുടുബം എത്തിയത്

    തുടർന്ന് ഇവരുടെ ചെക്ക് ഇൻ ബാഗേജ് പരിശോധിച്ചപ്പോഴാണ് അപൂർവയിനം പക്ഷികളെ കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന അപൂർവയിനം സസ്യ, ജന്തുജാലങ്ങളെ സംബന്ധിച്ചുള്ള രാജ്യാന്തര കൺവെൻഷനിലെ ചട്ടം 1, 2 വിഭാഗങ്ങളിൽ പെടുന്ന പക്ഷികളെയാണ് പിടിച്ചെടുത്തത്

    പിടിയിലായവരെ വനംവകുപ്പിന് കൈമാറി. അപൂർവ ഇനം പക്ഷികളെയും മൃഗങ്ങളെയും തായ്‌ലാൻഡ് കേന്ദ്രീകരിച്ച് കടത്തുന്നത് അടുത്തിടെയായി വർധിച്ച് വരികയാണ്. ഈ വർഷം മാത്രം ഇത്തരത്തിൽ മൂന്ന് കടത്തലുകളാണ് നെടുമ്പാശ്ശേരിയിൽ പിടികൂടിയത്.
     

  • യുവതിയുടെ ഫ്‌ളാറ്റിലെത്തി രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കി; ഗർഭച്ഛിദ്രത്തിന് ഗുളിക കഴിക്കാൻ നിർബന്ധിച്ചു

    യുവതിയുടെ ഫ്‌ളാറ്റിലെത്തി രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കി; ഗർഭച്ഛിദ്രത്തിന് ഗുളിക കഴിക്കാൻ നിർബന്ധിച്ചു

    യുവതിയുടെ ഫ്‌ളാറ്റിലെത്തി രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കി; ഗർഭച്ഛിദ്രത്തിന് ഗുളിക കഴിക്കാൻ നിർബന്ധിച്ചു

    യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആത്മഹത്യാഭീഷണി മുഴക്കിയതായി പ്രോസിക്യൂഷൻ കോടതിയിൽ. പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിയാണ് രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഗർഭച്ഛിദ്രത്തിന് സമ്മർദം ചെലുത്താനായിരുന്നു ആത്മഹത്യാ ഭീഷണിയെന്നും പ്രോസിക്യൂഷൻ പറഞ്ഞു

    ഫ്‌ളാറ്റിൽ നിന്ന് ചാടുമെന്നായിരുന്നു രാഹുലിന്റെ ഭീഷണി. ഇതേ തുടർന്നാണ് യുവതി ഗർഭച്ഛിദ്രത്തിന് തയ്യാറായത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി വിധി പറയാനായി മാറ്റി. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ ഉപഹർജിയിൽ കോടതി ഒരു മണിയോടെ വിധി പറയും

    മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നലെ കോടതിയിൽ ഒന്നര മണിക്കൂർ വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് ഇന്നും വാദം തുടർന്നത്. ബലാത്സംഗവും ഗർഭച്ഛിദ്രവും നടന്നുവെന്ന് സ്ഥാപിക്കുന്നതിന് ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
     

  • ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കടത്തിയ കേസിലും പത്മകുമാറിനെ പ്രതി ചേർത്തു

    ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കടത്തിയ കേസിലും പത്മകുമാറിനെ പ്രതി ചേർത്തു

    ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കടത്തിയ കേസിലും പത്മകുമാറിനെ പ്രതി ചേർത്തു

    ശബരിമല സ്വർണക്കൊള്ളയിൽ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാർ പ്രതി. പത്മകുമാറിന്റെ അറിവോടെയാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് എസ് ഐ ടി പ്രതി ചേർത്തത്. ഡിസംബർ രണ്ടിന് എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിലെത്തി എ പത്മകുമാറിനെ ചോദ്യം ചെയ്തിരുന്നു. 

    നേരത്തെ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിലാണ് എ പത്മകുമാർ അറസ്റ്റിലായത്. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പുറത്തേക്ക് കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് അനുവാദം കൊടുത്തത് എ പത്മകുമാറാണ്. ബോധപൂർവ്വമായിട്ടാണ് പത്മകുമാർ ഇക്കാര്യങ്ങളെല്ലാം ചെയ്തിരിക്കുന്നത്. 

    റിമാൻഡ് കാലാവധി അവസാനിരിക്കുന്ന ഇന്ന് പത്മകുമാറിന്റെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിക്കും. നടപടിക്രമങ്ങളടക്കം പൂർത്തിയാക്കും. ശബരിമല സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്ന് ആവർത്തിച്ചു പറയുമ്പോഴാണ് എ പത്മകുമാറിനെ ഇപ്പോൾ രണ്ടാമത്തെ കേസിൽ കൂടി പ്രതിയാക്കികൊണ്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം.

  • കുതിപ്പിനൊടുവിൽ യൂടേൺ അടിച്ച് സ്വർണവില; പവന് ഇന്ന് 160 രൂപ കുറഞ്ഞു

    കുതിപ്പിനൊടുവിൽ യൂടേൺ അടിച്ച് സ്വർണവില; പവന് ഇന്ന് 160 രൂപ കുറഞ്ഞു

    കുതിപ്പിനൊടുവിൽ യൂടേൺ അടിച്ച് സ്വർണവില; പവന് ഇന്ന് 160 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 95,600 രൂപയായി. ഇന്നലെ പവന് 520 രൂപ വർധിച്ചിരുന്നു

    ഗ്രാമിന് 20 രൂപ കുറഞ്ഞ് 11,950 രൂപയിലെത്തി. ഏറ്റവും കുറഞ്ഞ പണിക്കൂലിയും ജി എസ് ടിയും ഹാൾമാർക്ക് ചാർജുമൊക്കെ ചേർത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപയെങ്കിലും ഇന്ന് നൽകണം. 

    18 കാരറ്റ് സ്വർണത്തിനും വില ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 16 രൂപ കുറഞ്ഞ് 9778 രൂപയിലെത്തി. വെള്ളി വില ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 187 രൂപയായി
     

  • സ്‌കൂളിലേക്കുള്ള യാത്രക്കിടെ 9ാം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ചു; കെഎസ്ആർടിസി കണ്ടക്ടർക്ക് 5 വർഷം തടവ്

    സ്‌കൂളിലേക്കുള്ള യാത്രക്കിടെ 9ാം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ചു; കെഎസ്ആർടിസി കണ്ടക്ടർക്ക് 5 വർഷം തടവ്

    സ്‌കൂളിലേക്കുള്ള യാത്രക്കിടെ 9ാം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ചു; കെഎസ്ആർടിസി കണ്ടക്ടർക്ക് 5 വർഷം തടവ്

    കെഎസ്ആർടിസി ബസിൽ വെച്ച് സ്‌കൂളിലേക്ക് പോകുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ച കണ്ടക്ടർക്ക് അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. വെമ്പായം വേറ്റിനാട് രാജ് ഭവനിൽ വീട്ടിൽ സത്യരാജിനെയാണ്(53) തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് 4നാണ് സംഭവം നടന്നത്

    സ്‌കൂളിൽ പോകുന്നതിനായി ബസിൽ കയറിയ പതിനാലുകാരിയെ കണ്ടക്ടർ കടന്നുപിടിക്കുകയായിരുന്നു. അബദ്ധത്തിൽ സംഭവിച്ചതാകാം എന്ന് കരുതി മാറി നിന്ന കുട്ടിയുടെ ശരീരത്തിൽ ഇയാൾ വീണ്ടും കയറി പിടിച്ചു. തുടർന്ന് കുട്ടി സ്‌കൂൾ അധികൃതരെ വിവരം അറിയിച്ചു

    സ്‌കൂൾ അധികൃതർ വിവരം ആര്യനാട് പോലീസിനെ അറിയിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു.
     

  • രാഹുൽ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ കസ്റ്റഡിയിൽ; ചോദ്യം ചെയ്യുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ കസ്റ്റഡിയിൽ; ചോദ്യം ചെയ്യുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ കസ്റ്റഡിയിൽ; ചോദ്യം ചെയ്യുന്നു

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ പിടിയിൽ ജോസ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. മലയാളിയായ ജോസ് ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്

    വർഷങ്ങളായി റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാൾ. ജോസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക കേന്ദ്രത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. എന്നാൽ പോലീസ് എത്തുന്നതിന് മുമ്പ് ഇവിടെ നിന്നും രാഹുൽ മുങ്ങിയിരുന്നു

    വാഹനങ്ങളിൽ മാറി മാറി സഞ്ചരിക്കുന്ന രാഹുലിന് അവിടുത്തെ ആളുകളുടെ സഹായം ലഭിക്കുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. എട്ടാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്.
     

  • കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കടൽഭിത്തിയിൽ കുടുങ്ങിയ നിലയിൽ

    കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കടൽഭിത്തിയിൽ കുടുങ്ങിയ നിലയിൽ

    കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കടൽഭിത്തിയിൽ കുടുങ്ങിയ നിലയിൽ

    കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടൽഭിത്തിയിലെ കല്ലിനടിയിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. 

    ഓട്ടോറിക്ഷ ഡ്രൈവറാണ് ആസിഫ്. വ്യാഴാഴ്ച രാവിലെ ബീച്ചിലെത്തിയവരാണ് കടൽഭിത്തിയിൽ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

    ആസിഫിനെ ബുധനാഴ്ച വൈകിട്ട് ബീച്ചിൽ കണ്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
     

  • അമ്മയുടെ പ്രായമുള്ള സ്ത്രീകൾക്ക് വരെ രാഹുലിൽ നിന്ന് മോശം അനുഭവമുണ്ടായി: എംഎ ഷഹനാസ്

    അമ്മയുടെ പ്രായമുള്ള സ്ത്രീകൾക്ക് വരെ രാഹുലിൽ നിന്ന് മോശം അനുഭവമുണ്ടായി: എംഎ ഷഹനാസ്

    അമ്മയുടെ പ്രായമുള്ള സ്ത്രീകൾക്ക് വരെ രാഹുലിൽ നിന്ന് മോശം അനുഭവമുണ്ടായി: എംഎ ഷഹനാസ്

    മഹിളാ കോൺഗ്രസിൽ അമ്മയുടെ പ്രായമുള്ള സ്ത്രീകൾക്ക് വരെ രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറൽ സെക്രട്ടറി എംഎ ഷഹനാസ്. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫി പറമ്പിലിന്റെ മൗനം പരിഹാസമായി തോന്നി. താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്തുവിടും

    പാർട്ടി നടപടിയെയും സൈബർ ആക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഞാൻ പരാതിയൊന്നും കൊടുത്തിട്ടില്ല. രാഹുലിനെ പ്രതിരോധിക്കാൻ എനിക്ക് അന്നേ കഴിഞ്ഞിട്ടുണ്ട്. ഷാഫി പറമ്പിലിനോട് പറഞ്ഞ കാര്യങ്ങളാണ് ഇന്നലെ പങ്കുവെച്ചത്. 

    എന്ത് പരാതി കൊടുത്താലും യൂത്ത് കോൺഗ്രസിൽ നിന്ന് നീതി ലഭിക്കാറില്ല. രാഹുലിനെ പറ്റി ഷാഫിയോട് പരാതിയല്ല, അഭിപ്രായമാണ് പറഞ്ഞത്. അത് വകവെച്ചില്ല. അതിന് ശേഷം രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റും പാലക്കാട് എംഎൽഎയുമായി. 

    രാഹുൽ വലിയൊരു ക്രിമിനലാണ്. പല സ്ത്രീകൾക്കും മോശം മെസേജ് അയച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ഭാഗമായതിനാലാണ് മിണ്ടാതിരുന്നത്. പരാതിയുമായി ഒരു സ്ത്രീയെങ്കിലും മുന്നോട്ടു വരണമെന്ന് ആഗ്രഹമായിരുന്നു. ഇന്നലെ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ വിദേശത്ത് നിന്നടക്കം ഭീഷണി വരുന്നുണ്ടെന്നും എംഎ ഷഹനാസ് പറഞ്ഞു