Author: admin

  • രാഹുലിന്റെ ഒളിവ് ജീവിതം ആഡംബര വില്ലയിൽ; സൗകര്യമൊരുക്കിയത് രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷക

    രാഹുലിന്റെ ഒളിവ് ജീവിതം ആഡംബര വില്ലയിൽ; സൗകര്യമൊരുക്കിയത് രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷക

    രാഹുലിന്റെ ഒളിവ് ജീവിതം ആഡംബര വില്ലയിൽ; സൗകര്യമൊരുക്കിയത് രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷക

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് ആഡംബര സൗകര്യത്തോടെയെന്ന് റിപ്പോർട്ട്. ബംഗളൂരുവിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ രണ്ട് ദിവസം ഒളിവിൽ കഴിഞ്ഞതെന്നാണ് വിവരം. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് ഇതിന് സഹായം ഒരുക്കി നൽകിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടേക്ക് ബുധനാഴ്ച വൈകുന്നേരം പോലീസ് എത്തിയെങ്കിലും രണ്ട് മണിക്കൂർ മുമ്പ് രാഹുൽ മുങ്ങി

    രാഹുലിന് സഹായമൊരുക്കുന്നത് കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളാണെന്ന് നേരത്തെ അഭ്യൂഹം പരന്നിരുന്നു. രാഹുലിന് കാർ എത്തിച്ച് നൽകുന്നതും യാത്രയ്ക്കുള്ള വഴികൾ കണ്ടെത്തുന്നതും ബംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് വ്യവസായികളായ ചിലരാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

    ആഡംബര റിസോർട്ടിലെ താമസത്തിന് പിന്നിലും ഇവരുണ്ട്. സുരക്ഷ ഒരുക്കിയ പലരെയും പോലീസ് നേരിൽ കണ്ട് ചോദ്യം ചെയ്തു. ഇനി ഇവരുടെ സഹായം കിട്ടില്ലെന്നാണ് കരുതുന്നത്. പലതവണ മൊബൈലും കാറും മാറി മാറി ഉപയോഗിച്ചാണ് രാഹുൽ ഒഴിലി്# കഴിയുന്നത്.
     

  • ഇരട്ടപ്പദവി: കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹർജി; കോടതിയെ സമീപിച്ചത് ബി അശോക് ഐഎഎസ്

    ഇരട്ടപ്പദവി: കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹർജി; കോടതിയെ സമീപിച്ചത് ബി അശോക് ഐഎഎസ്

    ഇരട്ടപ്പദവി: കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹർജി; കോടതിയെ സമീപിച്ചത് ബി അശോക് ഐഎഎസ്

    തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ബി അശോക് ഐഎഎസ് ആണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി നൽകിയത്. ഇരട്ടപ്പദവി ചൂണ്ടിക്കാട്ടിയാണ് ഹർജി. സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു

    ഐഎജി ഡയറക്ടർ ആയിരിക്കെ ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ ഇരട്ടപ്പദവി അല്ലെന്നും ബോർഡ് പ്രസിഡന്റ് ആയതിൽ ചട്ടലംഘനം ഇല്ലെന്നും ജയകുമാർ പ്രതികരിച്ചു. രണ്ടിടത്തും ആനുകൂല്യം പറ്റുന്നില്ല. ഐഎജി ഡയറക്ടർ പദവിയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ ആളെ നിയമിക്കുമെന്നും ജയകുമാർ വ്യക്തമാക്കി

    എന്നാൽ ഐഎജി പദവി ഒഴിഞ്ഞ ശേഷം വേണമായിരുന്നു ബോർഡ് പ്രസിഡന്റ് ചുമതല ഏറ്റെടുക്കാനെന്ന് ബി അശോക് ഐഎഎസ് പറഞ്ഞു. ജയകുമാറിന്റെ നിയമനം ചട്ടലംഘനം തന്നെയാണെന്നും അശോക് ആരോപിച്ചു
     

  • 3I/ATLAS നെ പകർത്തി ESAയുടെ JUICE പേടകം

    3I/ATLAS നെ പകർത്തി ESAയുടെ JUICE പേടകം

    3I/ATLAS നെ പകർത്തി ESAയുടെ JUICE പേടകം

    സൗരയൂഥത്തിലൂടെ അതിവേഗം സഞ്ചരിക്കുന്ന, മറ്റൊരു നക്ഷത്രസമൂഹത്തിൽ നിന്ന് വന്നതായി കരുതപ്പെടുന്ന 3I/ATLAS എന്ന ധൂമകേതുവിൻ്റെ പുതിയ ചിത്രം യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ESA) ജൂപ്പിറ്റർ ഐസി മൂൺസ് എക്സ്പ്ലോറർ (JUICE) പേടകം പകർത്തി പുറത്തുവിട്ടു. ഈ ധൂമകേതുവിൻ്റെ അതിസജീവമായ (hyperactive) അവസ്ഥ വ്യക്തമാക്കുന്ന ചിത്രമാണിത്.

    ​വ്യാഴത്തിൻ്റെ ഉപഗ്രഹങ്ങളെക്കുറിച്ച് പഠിക്കാൻ യാത്ര ചെയ്യുന്ന JUICE പേടകം, യാത്രാമധ്യേ അപ്രതീക്ഷിതമായി ഈ അന്തർ നക്ഷത്ര ധൂമകേതുവിനെ (Interstellar Comet) നിരീക്ഷിക്കാനുള്ള സുവർണ്ണാവസരം ഉപയോഗപ്പെടുത്തുകയായിരുന്നു.

    ചിത്രത്തിലെ പ്രത്യേകതകൾ:

    • ​JUICE പേടകത്തിലെ നാവിഗേഷൻ ക്യാമറ (NavCam) ഉപയോഗിച്ച് എടുത്ത ഈ ചിത്രത്തിൽ, ധൂമകേതുവിനെ വലയം ചെയ്യുന്ന വാതകങ്ങളുടെയും പൊടിപടലങ്ങളുടെയും പ്രഭാവലയം (Coma) വ്യക്തമായി കാണാം.
    • ​ധൂമകേതു സൂര്യനോട് ഏറ്റവും അടുത്ത് വന്നതിന് തൊട്ടുപിന്നാലെ, അതായത് ഏറ്റവും സജീവമായിരുന്ന സമയത്താണ് ഈ നിരീക്ഷണം നടത്തിയത്.
    • ​ചിത്രത്തിൽ രണ്ട് വാൽ ഭാഗങ്ങളുടെ സൂചനകൾ കാണാമെന്ന് ESA സ്ഥിരീകരിച്ചു: വൈദ്യുത ചാർജുള്ള വാതകങ്ങൾ നിറഞ്ഞ പ്ലാസ്മ വാൽ, പൊടിപടലങ്ങൾ അടങ്ങിയ മങ്ങിയ ധൂളിവാൽ (Dust Tail) എന്നിവയാണവ.

    ​വ്യാഴത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുന്ന JUICE പേടകത്തിൽ നിന്നുള്ള വിവരങ്ങൾ പൂർണ്ണമായി ഡൗൺലോഡ് ചെയ്യാൻ 2026 ഫെബ്രുവരി വരെ കാത്തിരിക്കേണ്ടി വരുമെങ്കിലും, ഈ ആദ്യ ചിത്രം തന്നെ ശാസ്ത്രലോകത്തിന് വലിയ ആവേശം നൽകിയിട്ടുണ്ട്.

  • നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന് കാരണം ദിലീപ്-കാവ്യ ബന്ധം; കാവ്യയുടെ നമ്പർ ദിലീപ് സേവ് ചെയ്തത് പല പേരുകളിൽ

    നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന് കാരണം ദിലീപ്-കാവ്യ ബന്ധം; കാവ്യയുടെ നമ്പർ ദിലീപ് സേവ് ചെയ്തത് പല പേരുകളിൽ

    നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന് കാരണം ദിലീപ്-കാവ്യ ബന്ധം; കാവ്യയുടെ നമ്പർ ദിലീപ് സേവ് ചെയ്തത് പല പേരുകളിൽ

    നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി ഡിസംബർ 8ന് പ്രഖ്യാപിക്കാനിരിക്കെ വിചാരണ കോടതിയിൽ നടന്ന വാദങ്ങളുടെ വിവരങ്ങൾ പുറത്ത്. കാവ്യ-ദിലീപ് ബന്ധമാണ് നടിയെ ആക്രമിച്ചുകൊണ്ടുള്ള കൃത്യത്തിന് കാരണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കാവ്യയുടെ നമ്പറുകൾ പല പേരുകളിലാണ് ദിലീപ് ഫോണിൽ സേവ് ചെയ്തിരുന്നത്. രാമൻ, ആർ യു കെ അണ്ണൻ, മീൻ, വ്യാസൻ എന്നിവയായിരുന്നു വ്യാജ പേരുകൾ

    കാവ്യയുമായുള്ള ബന്ധം ആദ്യഭാര്യ മഞ്ജു വാര്യരിൽ നിന്ന് മറച്ചുവെക്കാനായിരുന്നു ഇത്തരത്തിൽ മറ്റ് പേരുകൾ നൽകിയിരുന്നത്. ദിൽ കാ എന്ന പേരിലാണ് ഡ്രൈവർ അപ്പുണ്ണിയുടെ ഫോണിൽ കാവ്യയുടെ നമ്പർ സേവ് ചെയ്തിരുന്നത്. ഈ നമ്പർ ഉപയോഗിച്ചിരുന്നതും ദിലീപ് ആണെന്നും പ്രോസിക്യൂഷൻ വാദിച്ചു

    കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ക്വട്ടേഷൻ നൽകിയതിന് തെളിവില്ലെന്നും പോലീസ് കെട്ടിപ്പൊക്കിയ കെട്ടുകഥകളാണിതെന്നും ദിലീപ് വാദിച്ചു. മഞ്ജുവുമായുള്ള വിവാഹമോചനത്തിന് നടി കാരണമായിരുന്നില്ലെന്നും ദിലീപ് വാദിച്ചു

    എന്നാൽ കാവ്യയും ദിലീപും തമ്മിലുള്ള ബന്ധത്തെ കുറിച്ച് 2012ൽ തന്നെ മഞ്ജു വാര്യർ തിരിച്ചറിഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ദിലീപിന്റെ ഫോണിൽ വന്ന മെസേജിലൂടെയാണ് ഇക്കാര്യം അറിയുന്നത്. സംശയം തോന്നിയതോടെ സംയുക്ത വർമക്കും ഗീതു മോഹൻദാസിനും ഒപ്പം നടിയെ പോയി കാണുകയായിരുന്നു. തുടർന്ന് നടി ഇക്കാര്യം പറയുകയും ചെയ്‌തെന്ന് പ്രോസിക്യൂഷൻ പറഞ്ഞു

     

  • കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

    കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

    കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

    കൊച്ചി പച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമെന്നാണ് സംശയം. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ നാലരയോടെ മൈസൂരു-തിരുവനന്തപുരം കൊച്ചുവേളി എക്‌സ്പ്രസ് കടന്നുപോയതിന് ശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്. ട്രാക്കിന്റെ നടുക്കാണ് ആട്ടുകല്ലുണ്ടായിരുന്നത്

    ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാൽ ട്രെയിൻ അതിന് മുകളിലൂടെ കടന്നുപോകുകയായിരുന്നു. ഇതേ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം റെയിൽവേ പോലീസിനെ അറിയിച്ചത്. ട്രാക്കിന്റെ വശങ്ങളിലാണ് ആട്ടുകല്ല് വെച്ചിരുന്നതെങ്കിൽ വൻ ദുരന്തത്തിന് ഇടയാകുമായിരുന്നു. 

    നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപമുള്ള പച്ചാളം റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
     

  • പൊൻകുന്നത്ത് സ്‌കൂൾ ബസും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചു; തീർഥാടകൻ റോഡിലേക്ക് തെറിച്ചുവീണു

    പൊൻകുന്നത്ത് സ്‌കൂൾ ബസും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചു; തീർഥാടകൻ റോഡിലേക്ക് തെറിച്ചുവീണു

    പൊൻകുന്നത്ത് സ്‌കൂൾ ബസും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചു; തീർഥാടകൻ റോഡിലേക്ക് തെറിച്ചുവീണു

    കോട്ടയം പൊൻകുന്നത്ത് സ്‌കൂൾ ബസും ശബരിമല തീർഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം. പാലാ-പൊൻകുന്നം റോഡിലെ ഒന്നാം മൈലിലാണ് അപകടം നടന്നത്. ശബരിമല തീർഥാടകരുടെ ബസ് സ്‌കൂൾ ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു. 

    കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. നാല് കുട്ടികളും ആയയും മാത്രമാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. കുട്ടികളുടെ ആരുടെയും പരുക്ക് ഗുരുതരമല്ല. 

    അതേസമയം തീർഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ചുവീണു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്.
     

  • ഇൻഡിഗോ വിമാനങ്ങൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും; സാധാരണ നിലയിലെത്താൻ 2 മാസം വേണമെന്ന് കമ്പനി

    ഇൻഡിഗോ വിമാനങ്ങൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും; സാധാരണ നിലയിലെത്താൻ 2 മാസം വേണമെന്ന് കമ്പനി

    ഇൻഡിഗോ വിമാനങ്ങൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും; സാധാരണ നിലയിലെത്താൻ 2 മാസം വേണമെന്ന് കമ്പനി

    ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും. രാജ്യത്തെ പല വിമാനത്താവളങ്ങളിലും ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര നടക്കാതെ യാത്രക്കാർ വലയുകയാണ്. ഇന്നലെ രാത്രി കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാർക്ക് ഇന്ന് പുലർച്ചെ മാത്രമാണ് വിമാനം റദ്ദാക്കിയെന്ന വിവരം ലഭിച്ചത്. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു

    ഇൻഡിഗോ ജീവനക്കാരെ തടഞ്ഞുവെച്ചായിരുന്നു പ്രതിഷേധം. വിമാന സർവീസുകൾ ഇനിയും വെട്ടിക്കുറയ്ക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചത്. സർവീസുകൾ സാധാരണ നിലയിലെത്താൻ രണ്ട് മാസം സമയമെടുക്കുമെന്നും യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും കമ്പനി അറിയിച്ചു

    550ലധികം വിമാന സർവീസുകളാണ് ഇൻഡിഗോ ഇന്നലെ റദ്ദാക്കിയത്. ഇൻഡിഗോയുടെ ചരിത്രത്തിൽ ഇത്രയധികം വിമാനങ്ങൾ റദ്ദാക്കുന്നത് ഇതാദ്യമാണ്. പ്രതിദിനം ഏകദേശം 2300 വിമാനങ്ങളാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. ഇതിൽ 19 ശതമാനം വിമാനങ്ങൾ മാത്രമാണ് ബുധനാഴ്ച കൃത്യ സമയത്ത് പറന്നത്.
     

  • അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

    അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

    അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ നൽകിയ ജാമ്യാഹർജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ സെഷൻസ് കോടതിയിൽ രാഹുൽ ഈശ്വർ ജാമ്യഹർജി നൽകിയിരുന്നു

    സെഷൻസ് കോടതിയിലെ ജാമ്യഹർജി ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കീഴ്‌ക്കോടതിയിൽ മറ്റൊരു ഹർജി നൽകിയത്. രാഹുൽ ഈശ്വറെ കഴിഞ്ഞ ദിവസം രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തെളിവെടുപ്പിന് ശേഷം ഇയാളെ ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജിയിൽ പ്രവേശിപ്പിച്ചു

    സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ. കേസിലെ നാലാം പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനായി മാറ്റിവെച്ചിരുന്നു.
     

  • രാഹുൽ കേസ്, ശബരിമല സ്വർണക്കൊള്ള: മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

    രാഹുൽ കേസ്, ശബരിമല സ്വർണക്കൊള്ള: മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

    രാഹുൽ കേസ്, ശബരിമല സ്വർണക്കൊള്ള: മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്, ശബരിമല സ്വർണക്കൊള്ള കേസ്, കിഫ്ബി മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസ് എന്നീ വിഷയങ്ങൾ കത്തി നിൽക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കൊച്ചിയിലാണ് മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖം. രാവിലെ 11 മണിക്ക് എറണാകുളം പ്രസ് ക്ലബിലാണ് മീറ്റ് ദ പ്രസ്

    വരും ദിവസങ്ങളിൽ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലടക്കം സംവാദ പരിപാടിയുണ്ട്. നാളെയാണ് തൃശ്ശൂരിലെ സംവാദ പരിപാടി. ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രി എന്ത് പറയുമെന്നാണ് ഉറ്റുനോക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല

    രാഹുലിനെതിരായ ആദ്യ പരാതി ലഭിച്ചത് മുഖ്യമന്ത്രിക്കാണ്. ഈ പരാതി പോലീസിന് കൈമാറുകയായിരുന്നു. കിഫ്ബി മസാല ബോണ്ടിൽ ഇഡി നോട്ടീസ് അയച്ചതിലും മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടായേക്കും.
     

  • ഒമ്പതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ; മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും

    ഒമ്പതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ; മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും

    ഒമ്പതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ; മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം സെഷൻസ് കോടതി ഇന്നലെ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇന്ന് തന്നെ ഹൈക്കോടതിയിൽ ഹർജി  കൊണ്ടുവന്ന് പോലീസിന്റെ അറസ്റ്റ് നീക്കം തടയാൻ കഴിയുമോയെന്നാണ് നോക്കുന്നത്

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ളത് ഗുരുതര ആരോപണങ്ങളാണെന്ന നിരീക്ഷണത്തോടെയാണ് സെഷൻസ് കോടതി അപേക്ഷ തള്ളിയത്. എന്നാൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്നും ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നുമാണ് രാഹുലിന്റെ വാദം. 

    അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കും. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഒമ്പതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്.