Blog

  • മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണം; മറ്റൊരു ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

    മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണം; മറ്റൊരു ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

    മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണം; മറ്റൊരു ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

    പീഡനക്കേസിൽ നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നൽകി. ബിഎൻഎസ് 366 വകുപ്പ് പ്രകാരമാണ് രാഹുൽ ഹർജി നൽകിയത്

    കോടതിക്ക് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് പൂർണവിലക്ക് ഏർപ്പെടുത്താൻ ഈ വകുപ്പ് പ്രകാരം സാധിക്കും. വാർത്ത കൊടുക്കുന്നതിന് കോടതിയുടെ മുൻകൂർ അനുമതി തേടാം. ബലാത്സംഗ കേസുകളിൽ കോടതിക്ക് ഇതിൽ ഇളവ് വരുത്താനുമാകും

    പ്രതിയുടെയോ ഇരയുടെയോ പേര് ഒഴിവാക്കി വാർത്ത കൊടുക്കാൻ കോടതിക്ക് അനുമതി നൽകാം. എന്നാൽ ഹർജിയിൽ ഇക്കാര്യങ്ങൾ അഭിഭാഷകൻ പ്രത്യേകമായി ഉന്നയിച്ചിട്ടില്ല. ഈ വകുപ്പ് പ്രകാരം ഹർജി കേൾക്കണമെന്ന് മാത്രമാണ് ഹർജിയിലെ ആവശ്യം.
     

  • പൊതുമേഖല ബാങ്കുകളുടെ ലയനം നിലവിൽ പരിഗണനയിൽ ഇല്ലെന്ന് ലോക്‌സഭയിൽ കേന്ദ്രസർക്കാർ

    പൊതുമേഖല ബാങ്കുകളുടെ ലയനം നിലവിൽ പരിഗണനയിൽ ഇല്ലെന്ന് ലോക്‌സഭയിൽ കേന്ദ്രസർക്കാർ

    പൊതുമേഖല ബാങ്കുകളുടെ ലയനം നിലവിൽ പരിഗണനയിൽ ഇല്ലെന്ന് ലോക്‌സഭയിൽ കേന്ദ്രസർക്കാർ

    പൊതുമേഖല ബാങ്കുകൾ തമ്മിൽ ലയിപ്പിക്കുന്നതിനുള്ള യാതൊരു നിർദേശവും നിലവിൽ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ രേഖാമൂലമാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. കേന്ദ്ര ബജറ്റിനോട് അനുബന്ധിച്ച് വീണ്ടും ബാങ്ക് ലയനങ്ങളുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിശദീകരണം

    എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക് എന്നിവയിലേക്ക് മറ്റ് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കമെന്നായിരുന്നു റിപ്പോർട്ടുകൾ. 2017ലാണ് ബാങ്കുകളുടെ ലയനം ആദ്യം നടപ്പാക്കിയത്. പിന്നീട് 2019ലെ ലയനത്തിലൂടെ 27 പൊതുമേഖല ബാങ്കുകളുടെ എണ്ണം 12 ആക്കി ചുരുക്കി

    പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കമില്ലെന്നും ധനവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. എന്നാൽ 11 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ ഓഹരി വിൽപ്പനയിലൂടെ സ്വകാര്യവത്കരിച്ചത് വഴി പ്രകടനം മെച്ചപ്പെട്ടെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി.
     

  • വെള്ളം കുടിക്കുന്നതിനാൽ മറ്റ് പ്രശ്‌നങ്ങളില്ലെന്ന് അധികൃതർ; നിരാഹാരമിരിക്കുന്ന രാഹുൽ ഈശ്വറെ ഡോക്ടർ പരിശോധിക്കും

    വെള്ളം കുടിക്കുന്നതിനാൽ മറ്റ് പ്രശ്‌നങ്ങളില്ലെന്ന് അധികൃതർ; നിരാഹാരമിരിക്കുന്ന രാഹുൽ ഈശ്വറെ ഡോക്ടർ പരിശോധിക്കും

    വെള്ളം കുടിക്കുന്നതിനാൽ മറ്റ് പ്രശ്‌നങ്ങളില്ലെന്ന് അധികൃതർ; നിരാഹാരമിരിക്കുന്ന രാഹുൽ ഈശ്വറെ ഡോക്ടർ പരിശോധിക്കും

    ജയിലിൽ നിരാഹാര സമരം ആരംഭിച്ച രാഹുൽ ഈശ്വറെ ഡോക്ടർ പരിശോധിക്കും. സെൻട്രൽ ജയിലിലെ ഡോക്ടർ ജില്ലാ ജയിലിൽ എത്തിയാണ് രാഹുലിനെ പരിശോധിക്കുക. രാഹുൽ ഈശ്വർ വെള്ളം കുടിക്കുന്നത് കൊണ്ട് മറ്റ് പ്രശ്‌നങ്ങളില്ലെന്ന് ജയിൽ അധികൃതർ പറഞ്ഞു. അതേസമയം രാഹുൽ ഈശ്വർ നാളെ ജാമ്യാപേക്ഷ നൽകും

    അതിജീവിതയെ അധിക്ഷേപിച്ച കേസിൽ ജാമ്യം തള്ളിയതോടെ ഇന്നലെ വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജില്ലാ ജയിലിലെ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറെ റിമാൻഡ് ചെയ്തത്

    അന്വേഷണം നടക്കുമ്പോൾ ഇത്തരം പോസ്റ്റുകൾ ഇട്ടത് നിസാരമായി കാണാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം തള്ളിയത്. എന്നാൽ അറസ്റ്റ് നിയമപരമല്ലെന്നായിരുന്നു രാഹുൽ ഈശ്വർ കോടതിയിൽ വാദിച്ചത്.
     

  • കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം

    കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം

    കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം

    കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ സച്ചിൻ ദേവ് എംഎൽഎയെയും മേയർ ആര്യാ രാജേന്ദ്രനെയും ഒഴിവാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആര്യ രാജേന്ദ്രന്റെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി. 2024 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്

    തിരുവനന്തപുരം പ്ലാമൂട് വെച്ച് ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. മേയറും കുടുംബവും സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് നൽകാത്തതാണ് തർക്കത്തിൽ കലാശിച്ചത്. 

    മേയർക്കൊപ്പം ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും ഉണ്ടായിരുന്നു. അപകടകരമായ രീതിയിൽ ബസ് ഓടിച്ചെന്നും മേയർക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചെന്നും ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. സംഭവത്തിൽ ഡ്രൈവർ യദുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവർ തന്നെ അസഭ്യം പറഞ്ഞെന്നായിരുന്നു ഡ്രൈവർ യദുവിന്റെ ആരോപണം.
     

  • വൻ കുതിപ്പിന് ചെറിയ ഇടവേളയിട്ട് സ്വർണവില; പവന് 200 രൂപയുടെ കുറവ്

    വൻ കുതിപ്പിന് ചെറിയ ഇടവേളയിട്ട് സ്വർണവില; പവന് 200 രൂപയുടെ കുറവ്

    വൻ കുതിപ്പിന് ചെറിയ ഇടവേളയിട്ട് സ്വർണവില; പവന് 200 രൂപയുടെ കുറവ്

    സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 95,480 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,935 രൂപയായി

    രാജ്യാന്തര സ്വർണവില ഔൺസിന് രണ്ട് ഡോളർ താഴ്ന്ന് 4217 ഡോളറിലെത്തി. ഇതാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഒക്ടോബർ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് കേരളത്തിലെ സ്വർണവിലയിലെ റെക്കോർഡ്. 

    18 കാരറ്റ് സ്വർണത്തിനും വില ഇടിവുണ്ട്. ഗ്രാമിന് 21 രൂപ കുറഞ്ഞ് 9765 രൂപയായി. വെള്ളിവില ഗ്രാമിന് 196 രൂപയിലെത്തി
     

  • സോണിയ ഗാന്ധി മൂന്നാർ പഞ്ചായത്തിലേക്ക് മത്സരിക്കുന്നു; അതും ബിജെപിക്ക് വേണ്ടി, താമര ചിഹ്നത്തിൽ

    സോണിയ ഗാന്ധി മൂന്നാർ പഞ്ചായത്തിലേക്ക് മത്സരിക്കുന്നു; അതും ബിജെപിക്ക് വേണ്ടി, താമര ചിഹ്നത്തിൽ

    സോണിയ ഗാന്ധി മൂന്നാർ പഞ്ചായത്തിലേക്ക് മത്സരിക്കുന്നു; അതും ബിജെപിക്ക് വേണ്ടി, താമര ചിഹ്നത്തിൽ

    പേരിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവൊക്കെയുണ്ടെങ്കിലും സോണിയ ഗാന്ധി മത്സരിക്കുന്നത് ബിജെപിക്ക് വേണ്ടിയാണ്. യുപിഎ അധ്യക്ഷ ആയിരുന്ന സോണിയ ഗാന്ധിയെ കുറിച്ചല്ല പറയുന്നത്. ഇങ്ങ് ഇടുക്കിയിലെ സോണിയ ഗാന്ധിയെ(34) കുറിച്ചാണ്. മൂന്നാർ പഞ്ചായത്തിലേക്കാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്. അതും ബിജെപിക്ക് വേണ്ടി താമര ചിഹ്നത്തിൽ

    മൂന്നാർ പഞ്ചായത്തിലെ 16ാം വാർഡായ നല്ലതണ്ണിയിലാണ് 34 കാരി സോണിയ ഗാന്ധി ബിജെപി സ്ഥാനാർഥിയാകുന്നത്. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് സോണിയ ഗാന്ധി. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പരേതനായ ദുരൈരാജിന്റെ മകളാണ് സോണിയ ഗാന്ധി

    കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് ദുരൈരാജ് മകൾക്ക് ഈ പേര് നൽകിയത്. എന്നാൽ ഭർത്താവ് ബിജെപി പ്രവർത്തകനായതോടെയാണ് സോണിയ ഗാന്ധിയും ബിജെപി അനുഭാവിയായത്.
     

  • ഓരോ തെരഞ്ഞെടുപ്പിലും ഇഡി നോട്ടീസ് അയക്കുന്നത് സിപിഎമ്മിനെ സഹായിക്കാൻ: ചെന്നിത്തല

    ഓരോ തെരഞ്ഞെടുപ്പിലും ഇഡി നോട്ടീസ് അയക്കുന്നത് സിപിഎമ്മിനെ സഹായിക്കാൻ: ചെന്നിത്തല

    ഓരോ തെരഞ്ഞെടുപ്പിലും ഇഡി നോട്ടീസ് അയക്കുന്നത് സിപിഎമ്മിനെ സഹായിക്കാൻ: ചെന്നിത്തല

    മസാല ബോണ്ടിലെ ഇഡി നോട്ടീസിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഓരോ തെരഞ്ഞെടുപ്പിലും നോട്ടീസ് അയക്കുന്നത് സിപിഎമ്മിനെ സഹായിക്കാനാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇഡിയും ഇല്ല നോട്ടീസുമില്ല. പിന്നിൽ സിപിഎം-ബിജെപി അന്തർധാരയാണ്. 

    മസാല ബോണ്ടിൽ അഴിമതിയുണ്ട്. ഇന്നല്ലെങ്കിൽ നാളെ കുറ്റക്കാരെ കണ്ടെത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രിമാരിലേക്ക് അന്വേഷണം എത്തുമെന്നും മുൻ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

    അതേസമയം ഇഡി നോട്ടീസിൽ വിശദീകരണവുമായി കിഫ്ബി സിഇഒ ഡോ. കെ എം അബ്രഹാം രംഗത്തുവന്നു. ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇ.ഡി യുടെ ആരോപണങ്ങൾ വസ്തുത വിരുദ്ധമാണെന്നും കിഫ്ബി സിഇഒ പറഞ്ഞു. മസാല ബോണ്ട് വിനിയോഗത്തിൽ ക്രമക്കേടില്ല. ആർബിഐ നിർദേശം കൃത്യമായി പാലിച്ചിട്ടുണ്ട്. ഏത് തരം പരിശോധനയ്ക്കും തയ്യാറെന്നും സിഇഒ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു.

  • കാപ്പാ കേസ് പ്രതികൾക്കടക്കം വിവരം ചോർത്തി നൽകി; എഎസ്‌ഐയെ സസ്‌പെൻഡ് ചെയ്തു

    കാപ്പാ കേസ് പ്രതികൾക്കടക്കം വിവരം ചോർത്തി നൽകി; എഎസ്‌ഐയെ സസ്‌പെൻഡ് ചെയ്തു

    കാപ്പാ കേസ് പ്രതികൾക്കടക്കം വിവരം ചോർത്തി നൽകി; എഎസ്‌ഐയെ സസ്‌പെൻഡ് ചെയ്തു

    കാപ്പാ കേസ് പ്രതിക്കുൾപ്പെടെ വിവരം ചോർത്തി നൽകിയ സംഭവത്തിൽ എഎസ്‌ഐക്ക് സസ്‌പെൻഷൻ. തിരുവല്ല പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ബിനു കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് പ്രതികൾക്ക് ജാമ്യം കിട്ടാൻ സഹായിക്കുന്ന രീതിയിൽ റിമാൻഡ് റിപ്പോർട്ട് വിവരം അടക്കം ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ

    ഡിഐജി അജിത ബീഗമാണ് നടപടിയെടുത്തത്. അടിപിടിക്കേസിലെ പ്രതികൾക്കാണ് ബിനു കുമാർ റിമാൻഡ് റിപ്പോർട്ട് വിവരം അടക്കം ചോർത്തി നൽകിയത്. കോടതിയിൽ എത്തിയപ്പോൾ റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പുകളിലൊന്ന് കാണാതായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് എഎസ്‌ഐ ഇത് പ്രതികളുടെ അഭിഭാഷകന് കൈമാറിയ വിവരം വ്യക്തമായത്

    പിന്നാലെ ബിനുകുമാറിനെ എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. പ്രതികളുടെ അഭിഭാഷകന്റെ കയ്യിൽ നിന്ന് പണം വാങ്ങിയാണ് ഇത്തരത്തിൽ വിവരം ചോർത്തി നൽകിയിരുന്നതെന്നാണ് കണ്ടെത്തൽ. ബിനു കുമാറിനെതിരെ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
     

  • രാഹുൽ മാങ്കൂട്ടത്തിൽ കോയമ്പത്തൂരിലെന്ന് സൂചന; പാലക്കാട് നിന്ന് മുങ്ങിയത് പൊള്ളാച്ചി വഴി

    രാഹുൽ മാങ്കൂട്ടത്തിൽ കോയമ്പത്തൂരിലെന്ന് സൂചന; പാലക്കാട് നിന്ന് മുങ്ങിയത് പൊള്ളാച്ചി വഴി

    രാഹുൽ മാങ്കൂട്ടത്തിൽ കോയമ്പത്തൂരിലെന്ന് സൂചന; പാലക്കാട് നിന്ന് മുങ്ങിയത് പൊള്ളാച്ചി വഴി

    ലൈംഗിക പീഡന കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ കഴിയുന്നത് കോയമ്പത്തൂരിലെന്ന് സൂചന. പാലക്കാട് നിന്ന് പൊള്ളാച്ചി വഴിയാണ് രാഹുൽ കോയമ്പത്തൂരിലേക്ക് പോയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാഹുൽ രക്ഷപ്പെട്ട വഴിയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്

    ആദ്യം പൊള്ളാച്ചിയിൽ എത്തിയ രാഹുൽ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും അവിടെ തങ്ങി. പിന്നാലെ അവിടെനിന്ന് കോയമ്പത്തൂരിലേക്ക് മുങ്ങിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. രാഹുലിന് കോയമ്പത്തൂരിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ഫോണുകളും സിമ്മുകളും മാറ്റി മാറ്റി ഉപയോഗിക്കുന്നുണ്ടെന്നും എസ്ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്.

    നാളെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുന്നത്. ഇതിന് മുമ്പായി പ്രതിയെ പിടികൂടാനാണ് പോലീസിന്റെ നീക്കം. ഇന്ന് തെരച്ചിലിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

  • രാഹുൽ ഈശ്വറിനെതിരെയുള്ളത് കള്ളക്കേസാണ്, ജയിലിൽ അദ്ദേഹം നിരാഹാരത്തിലാണ്: ദീപ രാഹുൽ

    രാഹുൽ ഈശ്വറിനെതിരെയുള്ളത് കള്ളക്കേസാണ്, ജയിലിൽ അദ്ദേഹം നിരാഹാരത്തിലാണ്: ദീപ രാഹുൽ

    രാഹുൽ ഈശ്വറിനെതിരെയുള്ളത് കള്ളക്കേസാണ്, ജയിലിൽ അദ്ദേഹം നിരാഹാരത്തിലാണ്: ദീപ രാഹുൽ

    രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം തുടരുകയാണെന്ന് ഭാര്യ ദീപ രാഹുൽ. ഇന്നലെ അദ്ദേഹം ഭക്ഷണം കഴിച്ചില്ല. തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നില്ല. കേസ് തന്നെ കള്ളക്കേസാണെന്നും ദീപ പറഞ്ഞു

    ജാമ്യാപേക്ഷ സമർപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ആദ്യം പറഞ്ഞത് ഇരയുടെ പേര് വെളിപ്പെടുത്തി എന്നായിരുന്നു. പിന്നീട് വകുപ്പുകളിൽ മാറ്റം വരുത്തി. അറസ്റ്റ് ആദ്യം നടക്കട്ടെ, പിന്നീട് വകുപ്പ് ചുമത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ സമീപനമെന്നും ദീപ ആരോപിച്ചു

    രാഹുൽ ഈശ്വർ മോശം വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ല. എംഎൽഎ മുകേഷിനെതിരെയും ഇതുപോലുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും ദീപ പറഞ്ഞു. അതേസമയം രാഹുലിന്റെ ജാമ്യാപേക്ഷ ഇന്നലെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.