Category: Sports
-
ഭരണം തോന്നിയപോലെ; പാകിസ്താൻ ഫുട്ബോൾ ഫെഡറേഷനെ സസ്പൻഡ് ചെയ്ത് ഫിഫ
പാകിസ്താൻ ഫുട്ബോൾ ഫെഡറേഷനെ (പിഎഫ്എഫ്) സസ്പൻഡ് ചെയ്ത് ഫിഫ. നിക്ഷ്പക്ഷവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിഫയുടെ നടപടി. അഴിമതിയും ദുർഭരണവും കാരണം ഫിഫ നിയമിച്ച പ്രത്യേക കമ്മറ്റിയാണ് 2019 മുതൽ പാകിസ്താൻ ഫുട്ബോൾ ഫെഡറേഷൻ്റെ ഭരണം കൈകാര്യം ചെയ്യുന്നത്. ഫിഫയുടെ നിർദ്ദേശമനുസരിച്ചുള്ള നിയമഭേദഗതികൾ കൈക്കൊള്ളുന്നത് വരെ പാകിസ്താൻ ഫുട്ബോൾ ഫെഡറേഷൻ്റെ സസ്പൻഷൻ തുടരുമെന്ന് ഫിഫ അറിയിച്ചു. ഫിഫയും ഏഷ്യൻ ഫുട്ബോൾ ഫെഡറേഷനും ചേർന്ന് നിർദ്ദേശിച്ച ഭരണഘടന അംഗീകരിച്ചാൽ മാത്രമേ പിഎഫ്എഫിൻ്റെ സസ്പൻഷൻ പിൻവലിക്കൂ…
-
വാതുവയ്പ് കേസിൽ കുറ്റവിമുക്തനാകാത്ത ശ്രീശാന്ത് കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ട; കേരള ക്രിക്കറ്റ് അസോസിയേഷൻ
മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിന് കാരണംകാണിക്കൽ നോട്ടിസ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) രംഗത്തെത്തി. സഞ്ജു സാംസണിനെ പിന്തുണച്ചതിനല്ല ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയതെന്നും കെസിഎയ്‌ക്കെതിരെ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പ്രസ്താവന നടത്തിയതിനാണ് നോട്ടിസ് നൽകിയതെന്നും കെസിഎ പറയുന്നു. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കെസിഎയ്‌ക്കെതിരെ അപകീർത്തികരമായ കാര്യങ്ങൾ പറഞ്ഞത് കരാർ ലംഘനമാണെന്നും സംഘടന വിശദീകരിച്ചു. കെസിഎയുടെ വിശദീകരണക്കുറിപ്പിന്റെ പൂർണരൂപം കേരള ക്രിക്കറ്റ് അസോസിഷൻ ശ്രീശാന്തിന്…
-
ശുഭമായി തുടങ്ങി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ മികച്ച വിജയം
നാഗ്പൂരിലെ വി സി എ സ്റ്റേഡിയത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ശുഭ്മാന്‍ ഗില്ലിന്റെ കൂറ്റന്‍ പ്രകടനമാണ് ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ ഇന്ത്യന്‍ ബോളര്‍മാര്‍ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീഴാന്‍ ഒമ്പതാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും പിന്നീട് വിക്കറ്റുകള്‍ ഒന്നൊന്നായി വീഴുകയായിരുന്നു. സാള്‍ട്ടിനെ ശ്രേയസ് അയ്യര്‍ റണ്‍ ഒഔട്ടാക്കിയതോടെയായിരുന്നു വിക്കറ്റ് വീഴ്ചയുടെ തുടക്കം.…
-
ഇതെന്തൊരു ഫ്‌ളോപ്പാണ് രോഹിത്തേ…; രണ്ട് റണ്‍സിലൊതുങ്ങി ഹിറ്റ്മാന്‍ ഷോ
ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് രോഹിത്ത് ശര്‍മയെ ഒഴിവാക്കിക്കൂടെയെന്ന ക്രിക്കറ്റ് ആരാധകരുടെ ചോദ്യത്തിന് പ്രസക്തി ഏറി വരികയാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര മുതല്‍ ഫളോപ്പിന്റെ മാലപ്പടക്കം പൊട്ടിച്ചുകൊണ്ടിരിക്കുന്ന രോഹിത്ത് ശര്‍മയിപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും അത് ആവര്‍ത്തിച്ചു. ഏഴ് പന്തില്‍ നിന്ന് രണ്ട് റണ്‍സെടുത്ത് പഴയ ഏകദിന സിംഹം പവലിയനിലേക്ക് മടങ്ങി. ഇംഗ്ലണ്ടിന്റെ 248 റണ്‍സ് എന്ന വളരെ ചെറിയ സ്‌കോര്‍ മറികടക്കുകയെന്ന ലക്ഷ്യവുമായി ഓപ്പണറായി എത്തിയ രോഹിത്ത് സാക്കിബ് മഹ്‌മൂദിന്റെ പന്തില്‍ വിളറുകയായിരുന്നു. യുവതാരങ്ങളായ…
-
സഞ്ജുവിനെ പിന്തുണച്ചതിന് കാരണം കാണിക്കൽ നോട്ടീസ്; ശ്രീശാന്തിനെ കുരുക്കിയത് കെസിഎയുടെ ഈ പിടിവള്ളി: കലക്കന്‍ മറുപടിയുമായി താരം
ചെറിയൊരു ഇടവേളയ്ക്ക് ശേഷം സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷ(കെസിഎ)നും തമ്മിലുള്ള പ്രശ്‌നം വീണ്ടും തലപൊക്കുകയാണ്. എന്നാല്‍ ഇത്തവണ മുന്‍താരം ശ്രീശാന്തുമായി ബന്ധപ്പെട്ടാണ് വിവാദം കൂടുതല്‍ ചര്‍ച്ചയാകുന്നത്. കെസിഎയെ വിമര്‍ശിച്ച്, സഞ്ജുവിനെ പിന്തുണച്ച് പരാമര്‍ശം നടത്തിയതിന് ശ്രീശാന്തിന് കെസിഎ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതോടെയാണ് സംഭവം വീണ്ടും വാര്‍ത്തയാകുന്നത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കെസിഎയുടെ ആവശ്യം. ഇല്ലെങ്കില്‍ ശ്രീശാന്തിനെതിരെ നടപടിയുണ്ടാകുമെന്നാണ് കെസിഎ നല്‍കിയ നോട്ടീസിലെ സൂചന. കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊല്ലം ഏരീസ് സെയ്‌ലേഴ്സ്…
-
ടി20ക്ക് പിന്നാലെ ഏകദിന പരമ്പരയും പിടിച്ചെടുക്കാൻ ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരം നാഗ്പൂരിൽ
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. നാഗ്പൂരിലാണ് ആദ്യ മത്സരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും. ടി20 പരമ്പരയിൽ ആധികാരിക ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യ ഏകദിന പരമ്പരക്ക് ഇറങ്ങുന്നത്. അതേസമയം ടി20 പരമ്പരയിലെ തോൽവിക്ക് പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ജോ റൂട്ടിന്റെ മടങ്ങിവരവ് ഇംഗ്ലണ്ടിന് കരുത്തേകും. ഇന്ത്യക്കെതിരെ മികച്ച റെക്കോർഡുള്ള താരമാണ് ജോ റൂട്ട്. ടി20 പരമ്പരയിൽ കളിച്ച ടീമിൽ നിന്നും വലിയ മാറ്റമില്ലാതെ പ്ലേയിംഗ് ഇലവനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്…
-
എന്താണ് രോഹിതിൻ്റെ ഫ്യൂച്ചർ പ്ലാൻ?; ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം തീരുമാനിക്കണം: ബിസിസിഐ
രോഹിത് ശർമ്മയുടെ ഭാവി പരിപാടികൾ ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം തീരുമാനിക്കണമെന്ന് ബിസിസിഐ. ടൂർണമെൻ്റ് അവസാനിക്കുമ്പോൾ തന്നെ ഭാവി പരിപാടികളെന്താണെന്നറിയിക്കണമെന്ന് ബിസിസിഐ രോഹിതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ ഏകദിന, ടെസ്റ്റ് ടീം നായകനായ രോഹിത് ശർമ്മ ടി20യിൽ നിന്ന് വിരമിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം 2027 ഏകദിന ലോകകപ്പിന് വേണ്ടി ടീം രൂപപ്പെടുത്തുകയാണ് ബിസിസിഐയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ ദീർഘകാലത്തേക്ക് ക്യാപ്റ്റനെ കണ്ടെത്തേണ്ടതുണ്ട്. രോഹിതിൻ്റെ ടെസ്റ്റ് കരിയർ ബോർഡർ – ഗവാസ്കർ ട്രോഫിയോടെ ഏറെക്കുറെ…
-
സഞ്ജുവിന് ഐപിഎല്ലും നഷ്ടമാകുമോ; രാജസ്ഥാന്‍ റോയല്‍സ് എന്തു ചെയ്യും: ടീമിന് പരീക്ഷിക്കാവുന്ന ബാക്കപ്പ് പ്ലാനുകൾ
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് പരിക്കേറ്റത്. രാജസ്ഥാന്‍ റോയല്‍സിലെ സഹതാരം കൂടിയായ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പന്ത് താരത്തിന്റെ കൈവിരലില്‍ കൊണ്ടാണ് പരിക്കേറ്റത്. കൈവിരലിന് പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആറാഴ്ചയോളം സഞ്ജുവിന് വിശ്രമം അനിവാര്യമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ രഞ്ജി ട്രോഫിയില്‍ സഞ്ജു കേരളത്തിന് വേണ്ടി കളിക്കില്ലെന്ന് വ്യക്തമായി. ഐപിഎല്ലിലൂടെ സഞ്ജു കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ താരത്തിന് ഐപിഎല്ലിലെ തുടക്കത്തിലെ ചില മത്സരങ്ങള്‍…
-
ആദ്യ കളിയില്‍ രോഹിത് തഴയുക ആരെയെല്ലാം; ഗംഭീറിന്റെ ഫേവറിറ്റും
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു വ്യാഴാഴ്ച നാഗ്പൂരില്‍ തുടക്കമാവുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും പോരടിക്കുക. അഞ്ചു ടി20കളുടെ പരമ്പരയില്‍ ഇംഗ്ലണ്ടിനെ കശാപ്പ് ചെയ്ത ഇന്ത്യ ഇനി ഏകദിനത്തിലും ആധിപത്യം അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. രോഹിത് ശര്‍മയ്ക്കു കീഴില്‍ വളരെ അനുഭവസമ്പത്തേറിയ ടീമിനെയാണ് ഏകദിനത്തില്‍ ഇന്ത്യ അണിനിരത്തുക. ഏകദിന ഫോര്‍മാറ്റിലുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫി ഈ മാസം തുടങ്ങാനിരികിക്കുന്നതിനാല്‍ ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഈ പരമ്പര ഇന്ത്യയെ സഹായിക്കുകയും ചെയ്യും. ടീമില്‍ പരീക്ഷണങ്ങള്‍ക്കൊന്നും ഈ…
-
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യ-പാകിസ്താന്‍ മത്സര ടിക്കറ്റുകള്‍ മണിക്കൂറിനുള്ളില്‍ വിറ്റു തീര്‍ന്നു
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ -പാകിസ്താന്‍ മത്സര ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഓണ്‍ലൈനില്‍ വില്‍പ്പനക്ക് വെച്ച് ടിക്കറ്റുകള്‍ വിറ്റുത്തീര്‍ന്നതായി ഐസിസിയെ ഉദ്ദരിച്ച് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടിക്കറ്റുകള്‍ പോര്‍ട്ടലില്‍ ലഭ്യമാക്കി മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഒരു മണിക്കൂറിലേറെ സമയം 1,50,000 വരുന്ന ആരാധകര്‍ ടിക്കറ്റ് സ്വന്തമാക്കാനായി വെര്‍ച്ച്വല്‍ ക്യൂവില്‍ കാത്തുനിന്നിരുന്നു. പാകിസ്താനിലെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ ഇന്ത്യ പാകിസ്താനില്‍ മത്സരങ്ങള്‍ക്കില്ലെന്ന് ഐസിസിയെ അറിയിച്ചിരുന്നു. ബിസിസിഐയുടെ ആവശ്യം പരിഗണിച്ച ഐസിസി ചാമ്പ്യന്‍സ് ലീഗ് ഹൈബ്രിഡ്…