Category: Sports
-
സെഞ്ച്വറിക്ക് അരികെ മുഹമ്മദ് അസ്ഹറുദ്ദീൻ, കൂട്ടായി സൽമാൻ നിസാറും; കേരളം ഭേദപ്പെട്ട നിലയിൽ
രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെതിരെ ബാറ്റ് ചെയ്യുന്ന കേരളം രണ്ടാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 293 റൺസ് എന്ന നിലയിൽ. അർധ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീനും ക്വാർട്ടർ ഫൈനലിൽ കേരളത്തിന്റെ രക്ഷകനായി മാറിയ സൽമാൻ നിസാറുമാണ് ക്രീസിലുള്ളത്. നായകൻ സച്ചിൻ ബേബിയുടെ വിക്കറ്റാണ് കേരളത്തിന് ഇന്ന് നഷ്ടമായത്. സ്‌കോർ 206ൽ നിൽക്കെ 69 റൺസെടുത്ത സച്ചിൻ സ്ലിപ്പിൽ ക്യാച്ച് നൽകി പുറത്താകുകയായിരുന്നു. പിന്നാലെ ക്രീസിൽ ഒന്നിച്ച മുഹമ്മദ് അസ്ഹറുദ്ദീനും സൽമാനും ചേർന്ന് ഉച്ചഭക്ഷണം…
-
ചാമ്പ്യൻസ് ട്രോഫി; ഇതിലൊരാള്‍ ടീം ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍: ലിസ്റ്റില്‍ ആരെല്ലാം
എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം പുനരാരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇത്തവണ കിരീടവുമായി മടങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ് ടീം ഇന്ത്യ. 2017ലെ അവസാന എഡിഷനില്‍ ട്രോഫിക്കു കൈയെത്തുംദൂരത്ത് എത്താന്‍ വിരാട് കോലിക്കും സംഘത്തിനുമായിരുന്നു. പക്ഷെ കലാശക്കളിയില്‍ ചിരവൈരികളായ പാകിസ്താനോടു വന്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അന്നത്തെ നിരാശ കിരീട വിജയത്തോടെ മായ്ച്ചു കളയാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ശ്രമം. ഫൈനല്‍ വരെ എത്താനാല്‍ ടൂര്‍ണമെന്റില്‍ പരാമവധി ഇന്ത്യ കളിക്കുക അഞ്ചു മല്‍സരങ്ങള്‍ മാത്രമാണ്. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരങ്ങള്‍ക്കു ശേഷം സെമിയും ഫൈനലുമാണ് ഇന്ത്യക്കു…
-
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ പതാക ഒഴിവാക്കി പാകിസ്ഥാന്‍: സ്റ്റേഡിയങ്ങളില്‍ ഇന്ത്യന്‍ പതാകയില്ല
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മത്സരവേദികളില്‍ ഇന്ത്യന്‍ പതാത ഇല്ലാത്തതിനെക്കുറിച്ച് പുതിയ വിവാദം. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകളുടെയെല്ലാം പതാകയുള്ളപ്പോള്‍ ഇന്ത്യന്‍ പതാക മാത്രമില്ലെന്നതാണ് വിവാദത്തിന് കാരണമായത്. സുരക്ഷാപരമയ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യന്‍ നിലപാടിനെത്തുര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ ദുബായിലാണ് നടത്തുന്നത്. ഇതിനാലാണ് ഇന്ത്യന്‍ പതാക കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ വെക്കാത്തതെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അനൗദ്യോഗിക വിശദീകരണം കറാച്ചി…
-
മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനാകാതെ കേരളം; 3 റൺസിനിടെ വീണത് രണ്ട് വിക്കറ്റുകൾ
രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെതിരെ മികച്ച തുടക്കം കിട്ടിയിട്ടും മൂന്ന് റൺസിനിടെ രണ്ട് വിക്കറ്റുകൾ കളഞ്ഞുകുളിച്ച് കേരളം. ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണിംഗ് വിക്കറ്റിൽ 60 റൺസാണ് അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലും ചേർത്തത്. അതേസമയം വിക്കറ്റ് നഷ്ടമില്ലാതെ 60 റൺസ് എന്ന നിലയിൽ നിന്നും 2ന് 63 റൺസ് എന്ന നിലയിലേക്ക് കേരളം വീഴുകയായിരുന്നു. 30 റൺസെടുത്ത അക്ഷയ് ചന്ദ്രനാണ് ആദ്യം പുറത്തായത്. താരം റൺ ഔട്ടാകുകയായിരുന്നു 30 റൺസെടുത്ത രോഹൻ കുന്നുമ്മലിനെ…
-
ചാമ്പ്യൻസ് ട്രോഫി 2025; ഇന്ത്യൻ ക്യാമ്പിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്: ആ സൂപ്പർ താരം പുറത്തേക്ക്
ചാമ്പ്യൻസ് ട്രോഫിക്കായി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. പരിശീലനത്തിനിടയിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പരിക്കേറ്റു. കാൽ മുട്ടിനാണ് പരിക്ക് സംഭവിച്ചത്. ദുബായിൽ എത്തിയ ടീം അവിടുത്തെ പിച്ചുമായി പൊരുത്തപ്പെടാൻ ഇന്നലെ തന്നെ പരിശീലനത്തിന് ഇറങ്ങിയിരുന്നു. നെറ്റ്സിൽ പ്രാക്ടീസ് ചെയ്യുന്ന സമയത്താണ് ഋഷഭ് പന്തിന്റെ കാൽ മുട്ടിന് പരിക്ക് സംഭവിച്ചത്. എന്നാൽ കുറച്ച് കഴിഞ്ഞ് അദ്ദേഹം തിരികെ പരിശീലനത്തിലേക്ക് മടങ്ങി എത്തിയിരുന്നു. ടീമിലെ മെഡിക്കൽ യൂണിറ്റ് അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. പരിക്ക് പൂർണമായും ഭേദമായില്ലെങ്കിൽ ഋഷഭ് ടൂർണമെന്റിൽ നിന്ന്…
-
ഐപിഎല്‍ ഷെഡ്യൂൾ പ്രഖ്യാപിച്ചു; ആദ്യം ഏറ്റുമുട്ടുന്നത് കൊല്‍ക്കത്തയും ആര്‍സിബിയും
ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 18-ാം സീസണിന്‍റെ ഷെഡ്യൂൾ പ്രഖ്യാപിച്ച് ബിസിസിഐ. മാർച്ച് 22 ന് സീസൺ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്. കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുക. https://x.com/NikhilKhilery/status/1891097567477252170 മാര്‍ച്ച് 23-ാണ് സഞ്‌ജുവിന്‍റെ രാജസ്ഥാന്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സൺറൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളി. ഈ ദിവസം ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു സൂപ്പര്‍ പോരാട്ടവുണ്ട്. മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍…
-
സഞ്ജുവിന്റെ ശസ്ത്രക്രിയ കഴിഞ്ഞു: ഒരു മാസത്തെ വിശ്രമം, തിരിച്ചുവരവ് അടുത്ത മാസം ഐപിഎല്ലിൽ,
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ പരുക്കേറ്റ സഞ്ജു സാംസണിന്റെ വിരലിൽ ശസ്ത്രക്രിയ നടത്തി. രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ സെമി മത്സരത്തിൽ സഞ്ജു കളിക്കില്ല. കേരളം ഫൈനലിലെത്തിയാലും സഞ്ജുവിന്റെ സാന്നിധ്യമുണ്ടാകില്ല. താരത്തിന് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത് അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലിലാകും സഞ്ജു തിരിച്ചുവരിക. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനാണ് സഞ്ജു. മാർച്ച് 21നാകും ഐപിഎൽ 2025 സീൺ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20ക്കിടെയാണ് സഞ്ജുവിന് പരുക്കേറ്റത്. തുടർന്ന് സഞ്ജുവിന് പകരം ധ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പറായി…
-
വിരാട് കോലിയല്ല..! രജത് പട്ടീദാര്‍; നായകനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ പുതിയ ക്യാപ്‌റ്റനെ പ്രഖ്യാപിച്ചു. മധ്യനിര ബാറ്റര്‍ രജത് പട്ടീദാര്‍ ഇനി ആർസിബിയെ നയിക്കും. 2022 മുതൽ 2024 വരെ മൂന്ന് വർഷം ആർസിബിയെ നയിച്ച ഫാഫ് ഡു പ്ലെസിസിന് പകരക്കാരനായാണ് പട്ടീദാര്‍ എത്തുന്നത്. https://x.com/RCBTweets/status/1889923432982233259 2021 ൽ വിരാട് കോലി നായക സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് ഡു പ്ലെസിസിനെ ആർസിബിയുടെ ക്യാപ്റ്റനാക്കിയത്. കോലി പുതിയ സീസണില്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ്…
-
ചെറുത്തുനിൽപ്പിന്റെ വിജയഗാഥ: ജമ്മു കാശ്മീരിനെതിരെ സമനില പിടിച്ച് കേരളം രഞ്ജി സെമിയിൽ
രഞ്ജി ട്രോഫിയിൽ സെമി ഫൈനലിൽ കടന്ന് കേരളം. ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെതിരെ സമനില പിടിച്ചതോടെയാണ് കേരളം സെമിയിലേക്ക് കടന്നത്. ഒന്നാമിന്നിംഗ്‌സിൽ കേരളം നേടിയ നിർണായകമായ ഒരു റൺസിന്റെ ലീഡാണ് കേരളത്തിന് മുന്നോട്ടുള്ള യാത്രയ്ക്ക് സഹായകമായത്. രണ്ടാമിന്നിംഗ്‌സിൽ അതിഗംഭീര ചെറുത്തുനിൽപ്പാണ് കേരളത്തിന്റെ ബാറ്റ്‌സ്മാൻമാർ കാഴ്ചവെച്ചത്. അവസാന ദിനം അവസാനിക്കുമ്പോൾ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് എന്ന നിലയിലായിരുന്നു സൽമാൻ നിസാർ 162 പന്തിൽ 44 റൺസുമായും മുഹമ്മദ് അസ്ഹറുദ്ദീൻ 118 പന്തിൽ 67 റൺസുമായും…
-
ഗില്ലിന് സെഞ്ച്വറി, കോഹ്ലിക്കും ശ്രേയസ്സിനും അർധസെഞ്ച്വറി; മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 357 റൺസ് വിജയലക്ഷ്യം
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 50 ഓവറിൽ 356 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്കായി ഓപണർ ശുഭ്മാൻ ഗിൽ സെഞ്ച്വറി നേടിയപ്പോൾ വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ എന്നിവർ അർധസെഞ്ച്വറികളും സ്വന്തമാക്കി. തുടക്കത്തിലെ രോഹിതിനെ നഷ്ടമായ ഞെട്ടലിലാണ് ഇന്ത്യൻ ഇന്നിംഗ്‌സ് ആരംഭിച്ചത്. സ്‌കോർ 6ൽ നിൽക്കെ ഒരു റൺസെടുത്ത രോഹിതിനെ മാർക്ക് വുഡ് പുറത്താക്കി. പിന്നാലെ എത്തിയ വിരാട് കോഹ്ലിയെ കൂട്ടുപിടിച്ച് ഗിൽ ഇന്ത്യൻ സ്‌കോർ 100…