Category: Sports

  • ന്യൂസിലൻഡിനെതിരേ ഇന്ത്യ 249/9 – Metro Journal Online

    ന്യൂസിലൻഡിനെതിരേ ഇന്ത്യ 249/9 – Metro Journal Online

    ഐസിസി ചാംപ‍്യൻസ് ട്രോഫി ഗ്രൂപ്പ് എ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങി‍യ ഇന്ത്യ, ന്യൂസിലൻഡിനെതിരേ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു. ടോപ് ഓർഡർ തകർച്ചയെ അതിജീവിച്ച് ഭേദപ്പെട്ട സ്കോറിലെത്താൻ ടീമിനെ സഹായിച്ചത് ശ്രേയസ് അയ്യരുടെയും അക്ഷർ പട്ടേലിന്‍റെയും ഹാർദിക് പാണ്ഡ്യയുടെയും പ്രകടനങ്ങൾ. ‌സ്കോർ ബോർഡിൽ മുപ്പത് റൺസ് എത്തുമ്പോഴേക്കും ഇന്ത്യയുടെ ആദ്യ മൂന്നു ബാറ്റർമാരും കൂടാരം കയറി. ശുഭ്മൻ ഗിൽ (2), രോഹിത് ശർമ (15), വിരാട് കോലി (11) എന്നിവർ…

  • രഞ്ജി ട്രോഫി ഫൈനൽ സമനില: വിദർഭ ചാംപ്യൻമാർ

    രഞ്ജി ട്രോഫി ഫൈനൽ സമനില: വിദർഭ ചാംപ്യൻമാർ

    വിദർഭയും കേരളവും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചു. എന്നാൽ, 37 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡിന്‍റെ ബലത്തിൽ വിദർഭ ചാംപ്യൻമാരായി. മൂന്നാം വട്ടമാണ് രാജ്യത്തെ പ്രീമിയർ ഫസ്റ്റ് ക്ലാസ് ടൂർണമെന്‍റിൽ വിദർഭ ചാംപ്യൻമാരാകുന്നത്. അഞ്ചാം ദിവസം വിദർഭയുടെ രണ്ടാമിന്നിങ്സ് സ്കോർ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 375 റൺസ് എന്ന നിലയിലെത്തിയപ്പോഴാണ് മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ ധാരണയായത്. ഈ സമയം അവർക്ക് 412 റൺസിന്‍റെ ഓവറോൾ ലീഡുണ്ടായിരുന്നു. 30 ഓവറുകളിൽ താഴെ മാത്രം ശേഷിക്കെ മത്സരത്തിനു…

  • കേരളത്തിന്റെ പ്രതീക്ഷകൾ അസ്തമിക്കുന്നു; വിദർഭ കൂറ്റൻ ലീഡിലേക്ക്, കരുണ്‍ നായര്‍ക്ക് സെഞ്ച്വറി

    കേരളത്തിന്റെ പ്രതീക്ഷകൾ അസ്തമിക്കുന്നു; വിദർഭ കൂറ്റൻ ലീഡിലേക്ക്, കരുണ്‍ നായര്‍ക്ക് സെഞ്ച്വറി

    രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ വിജയപ്രതീക്ഷകൾ അസ്തമിക്കുന്നു. വിദർഭ കൂറ്റൻ ലീഡിലേക്ക് നീങ്ങുകയാണ്. നാലാം ദിനം കളി നിർത്തുമ്പോൾ വിദർഭ നാല് വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് എന്ന നിലയിലാണ്. നിലവിൽ വിദർഭയ്ക്ക് 286 റൺസിന്റെ ലീഡുണ്ട്. നാളെ ആദ്യ സെഷനിൽ തന്നെ വിദർഭയെ ഓൾ ഔട്ടാക്കാൻ സാധിച്ചാലും കേരളത്തിന് വിജയലക്ഷ്യം മറികടക്കുക എന്നത് അസാധ്യമായിരിക്കും. മത്സരം സമനിലയിൽ പിരിഞ്ഞാലും ഒന്നാമിന്നിംഗ്‌സിൽ ലീഡ് സ്വന്തമാക്കിയതിനാൽ കിരീടവും വിദർഭ സ്വന്തമാക്കും സ്വപ്‌നതുല്യ തുടക്കമാണ് കേരളത്തിന് നാലാം ദിനം ലഭിച്ചത്. രണ്ടാമിന്നിംഗ്‌സിൽ…

  • മെസിയും റൊണാൾഡൊയുമല്ല, ഫുട്ബോളിലെ ഒരേയൊരു രാജാവ് അദ്ദേഹമാണ്: നെയ്മർ

    മെസിയും റൊണാൾഡൊയുമല്ല, ഫുട്ബോളിലെ ഒരേയൊരു രാജാവ് അദ്ദേഹമാണ്: നെയ്മർ

    ഫുട്ബോളിൽ രണ്ട് പതിറ്റാണ്ടുകളായി ആധിപത്യം പുലർത്തുന്ന ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഇവരിൽ ആരാണ് ഏറ്റവും മികച്ച താരമാരാണെന്ന് ഫുട്ബോൾ ലോകത്ത് എല്ലാ കാലത്തും സജീവമായി നിലനിൽക്കുന്ന ചർച്ചാ വിഷയമാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറയുകയാണ് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി റൊണാൾഡോയെയും മെസിയെയും  മറികടന്നുകൊണ്ട് ബ്രസീൽ ഇതിഹാസം പേലെയാണ് നെയ്മർ തെരഞ്ഞെടുത്തത്. ദി ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നെയ്മർ. പെലെയെ ഒരേയൊരു കിങ് എന്നാണ്…

  • ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളിക്കണമെങ്കിൽ അതിർത്തിയിൽ സമാധാനമുണ്ടാവണം; സുനിൽ ഗവാസ്കർ

    ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളിക്കണമെങ്കിൽ അതിർത്തിയിൽ സമാധാനമുണ്ടാവണം; സുനിൽ ഗവാസ്കർ

    ഇന്ത്യ – പാകിസ്താൻ ഉഭയകക്ഷി പരമ്പരകൾ നടക്കണമെങ്കിൽ അതിർത്തിയിൽ സമാധാനമുണ്ടാവണമെന്ന് സുനിൽ ഗവാസ്കർ. അതിർത്തിയിൽ കടന്നുകയറ്റം നടക്കുന്നത് കൊണ്ടാണ് ഇന്ത്യൻ സർക്കാർ ഉഭയകക്ഷി പരമ്പരകൾക്ക് സമ്മതിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളിക്കണമെങ്കിൽ അതിർത്തിയിൽ സമാധാനമുണ്ടാവണമെന്ന് മുൻ ദേശീയ താരം സുനിൽ ഗവാസ്കർ. അതിർത്തിയിൽ പ്രശ്നങ്ങൾ തുടരുന്നിടത്തോളം കാലം ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ടെൻ സ്പോർട്സിൻ്റെ ഡ്രസിങ് റൂം എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു സുനിൽ ഗവാസ്കർ അതിർത്തിയിൽ…

  • കേരളത്തിന് നിരാശ: വിദർഭക്കെതിരെ ഒന്നാമിന്നിംഗ്‌സ് ലീഡ് വഴങ്ങി, 342ന് ഓൾ ഔട്ട്

    കേരളത്തിന് നിരാശ: വിദർഭക്കെതിരെ ഒന്നാമിന്നിംഗ്‌സ് ലീഡ് വഴങ്ങി, 342ന് ഓൾ ഔട്ട്

    രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന് നിരാശയുടെ ദിവസം. ലീഡ് നേടാനായി പൊരുതിയെങ്കിലും കേരളം 342 റൺസിന് ഓൾ ഔട്ടായി. ഒന്നാമിന്നിംഗ്‌സിൽ 37 റൺസിന്റെ ലീഡാണ് കേരളം വഴങ്ങിയത്. വിദർഭ ഒന്നാമിന്നിംഗ്‌സിൽ 379 റൺസ് എടുത്തിരുന്നു. 98 റൺസെടുത്ത സച്ചിൻ ബേബിയുടെ പുറത്താകലാണ് കളിയിൽ ട്വിസ്റ്റ് കൊണ്ടുവന്നത് 3ന് 131 റൺസ് എന്ന നിലയിലാണ് കേരളം മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ചത്. സ്‌കോർ 170ൽ എത്തിയപ്പോൾ 79 റൺസെടുത്ത ആദിത്യ സർവതെ പുറത്തായി. സ്‌കോർ 219ൽ സൽമാൻ നിസാറും വീണു.…

  • സൽമാൻ നിസാറും പുറത്ത്, കേരളത്തിന് 5 വിക്കറ്റുകൾ നഷ്ടമായി; ലീഡിനായി പൊരുതുന്നു

    സൽമാൻ നിസാറും പുറത്ത്, കേരളത്തിന് 5 വിക്കറ്റുകൾ നഷ്ടമായി; ലീഡിനായി പൊരുതുന്നു

    രഞ്ജി ട്രോഫി ഫൈനലിൽ ഒന്നാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന കേരളത്തിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ടൂർണമെന്റിൽ കേരളത്തിന്റെ ടോപ് സ്‌കോററായ സൽമാൻ നിസാറാണ് ഒടുവിൽ പുറത്തായത്. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ കേരളം 5 വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് എന്ന നിലയിലാണ് വിദർഭയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാൽ 160 റൺസ് പിന്നിലാണ് കേരളം ഇപ്പോഴും. ഒന്നാമിന്നിംഗ്‌സിൽ ലീഡ് നേടാനായാണ് കേരളത്തിന്റെ പോരാട്ടം. നായകൻ സച്ചിൻ ബേബി അർധസെഞ്ച്വറിയുമായി ക്രീസിലുള്ളതാണ് കേരളത്തിന്റെ പ്രതീക്ഷ. 3ന് 131 റൺസ് എന്ന നിലയിലാണ്…

  • തകർച്ചയിൽ നിന്നും വമ്പൻ തിരിച്ചുവരവുമായി കേരളം; രണ്ടാം ദിനം 3ന് 131 റൺസ്

    തകർച്ചയിൽ നിന്നും വമ്പൻ തിരിച്ചുവരവുമായി കേരളം; രണ്ടാം ദിനം 3ന് 131 റൺസ്

    രഞ്ജി ട്രോഫി ഫൈനലിൽ വിദർഭക്കെതിരെ ബാറ്റ് ചെയ്യുന്ന കേരളം രണ്ടാം ദിവസം കളി നിർത്തുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിൽ. 14 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് വീണ് പതറിയ കേരളത്തെ ആദിത്യ സർവതെയും അഹമ്മദ് ഇമ്രാനും ചേർന്നുള്ള കൂട്ടുകെട്ടാണ് 100 കടത്തിയത്. വിദർഭ ഒന്നാമിന്നിംഗ്‌സിൽ 379 റൺസിന് ഓൾ ഔട്ടായിരുന്നു കേരളം ഇപ്പോഴും വിദർഭയുടെ സ്‌കോറിനേക്കാൾ 248 റൺസ് പിന്നിലാണ്. സച്ചിൻ ബേബിയും ആദിത്യ സർവതെയുമാണ് ക്രീസിൽ നിൽക്കുന്നത്. 120 പന്തിൽ…

  • രഞ്ജി ഫൈനലിൽ വിദർഭ 379ന് ഓൾ ഔട്ട്; കേരളത്തിന്റെ തുടക്കവും തകർച്ചയോടെ

    രഞ്ജി ഫൈനലിൽ വിദർഭ 379ന് ഓൾ ഔട്ട്; കേരളത്തിന്റെ തുടക്കവും തകർച്ചയോടെ

    രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ ഒന്നാമിന്നിംഗ്‌സിൽ 379 റൺസിന് ഓൾ ഔട്ടായി. രണ്ടാം ദിനം 4ന് 254 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയർ 125 റൺസ് കൂടി കൂട്ടിച്ചേർത്തു. കേരളത്തിന്റെ തകർപ്പൻ തിരിച്ചുവരവാണ് രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ കണ്ടത്. ലഞ്ചിന് മുമ്പ് തന്നെ വിദർഭയുടെ 9 വിക്കറ്റുകൾ വീഴ്ത്താൻ കേരളാ ബൗളർസിന് സാധിച്ചിരുന്നു സ്‌കോർ 290ലാണ് രണ്ടാം ദിനം കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ ലഭിക്കുന്നത്. 153 റൺസുമായി കേരളത്തിന് വെല്ലുവിളിയായി…

  • രണ്ടാം ദിനം ആദ്യ സെഷനിൽ തന്നെ 5 വിക്കറ്റുകൾ വീഴ്ത്തി കേരളത്തിന്റെ തിരിച്ചടി; വിദർഭ 9ന് 360

    രണ്ടാം ദിനം ആദ്യ സെഷനിൽ തന്നെ 5 വിക്കറ്റുകൾ വീഴ്ത്തി കേരളത്തിന്റെ തിരിച്ചടി; വിദർഭ 9ന് 360

    രഞ്ജി ട്രോഫി ഫൈനലിൽ വിദർഭക്കെതിരെ ശക്തമായ തിരിച്ചുവരവുമായി കേരളം. രണ്ടാം ദിനം ആദ്യ സെഷനിൽ തന്നെ അഞ്ച് വിക്കറ്റുകൾ പിഴുതാണ് കേരളം മത്സരത്തിലേക്ക് തിരിച്ചെത്തിയത്. നിലവിൽ വിദർഭ 9 വിക്കറ്റ് നഷ്ടത്തിൽ 360 റൺസ് എന്ന നിലയിലാണ് 4ന് 254 എന്ന ശക്തമായ നിലയിലാണ് വിദർഭ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. സെഞ്ച്വറിയുമായി ഡാനിഷ് മലേവാറും യാഷ് താക്കൂറുമായിരുന്നു ക്രീസിൽ. സ്‌കോർ 290ലാണ് കേരളത്തിന് രണ്ടാം ദിനത്തിൽ ആദ്യ ബ്രേക്ക് ത്രൂ ലഭിക്കുന്നത്. 153 റൺസെടുത്ത ഡാനിഷിനെ…