Category: Sports
-
ചാമ്പ്യന്‍സ് ട്രോഫി: കിവികള്‍ കപ്പ് മറന്നേക്കൂ, അത് ഇന്ത്യക്കു തന്നെ: കാരണം
ദുബായ്: ടി20 ലോകകപ്പ് സ്വന്തമാക്കി മാസങ്ങള്‍ക്കു ശേഷം ടീം ഇന്ത്യ മറ്റൊരു ഐസിസി ട്രോഫിക്കു കൈയെത്തുംദൂരത്താണ്. ഐസിസി ചാംപ്യന്‍സ് ട്രോഫിയാണ് ഇന്ത്യക്കു വെറുമൊരു ജയം മാത്രം അകലെ നില്‍ക്കുന്നത്. ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ന്യൂസിലാന്‍ഡുമായാണ് ട്രോഫിക്കായി ഇന്ത്യക്കു പോരടിക്കേണ്ടത്. തുടരെ അഞ്ചാം ജയവുമായാണ് ഫൈനലില്‍ കപ്പ് ഇന്ത്യ പൊക്കാനൊരുങ്ങുന്നത്. ഇതു സാധിക്കുമെന്നു തന്നെ ആരാധകരും ഉറച്ചു വിശ്വസിക്കുന്നു. അതിനിടെ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ തന്നെ കിരീടം ചൂടുമെന്നതിനു നിര്‍ണായകമായ ഒരു ‘തെളിവ്’ ഇപ്പോള്‍ പുറത്തുവന്നിരിക്കുയാണ്. ഇതു…
-
ബംഗ്ലാദേശ് വെറ്ററൻ താരം മുഷ്ഫിഖുർ റഹീം ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു
ചാമ്പ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ബംഗ്ലാദേശിന്റെ വെറ്ററൻ താരം മുഷ്ഫിഖുർ റഹീം ഏകദിന ഫോർമാറ്റിൽ നിന്നും വിരമിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് 37കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ ഏകദിനങ്ങൾ കളിച്ചിട്ടുള്ള മുഷ്ഫിഖുർ ഏകദിനത്തിൽ ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം കൂടിയാണ് എല്ലാത്തിനും ദൈവത്തിന് നന്ദി. രാജ്യാന്തര തലത്തിൽ നമ്മുടെ നേട്ടങ്ങൾക്ക് പരിമിതികളുണ്ടെങ്കിലും ബംഗ്ലാദേശ് ജേഴ്‌സിയിൽ എന്നൊക്കെ കളത്തിലിറങ്ങിയിട്ടുണ്ടോ, അന്നെല്ലാം കഴിവിന്റെ പരമാവധി രാജ്യത്തിനായി നൽകാൻ ശ്രമിച്ചിട്ടുണ്ടെന്ന് മുഷ്ഫിഖുർ സമൂഹ…
-
തുടർച്ചയായി രണ്ടാം തവണയും അഖിലേന്ത്യാ തലത്തിൽ ഒന്നാം സ്ഥാനം; GEC തൃശ്ശൂരിന്റെ സ്വർണ്ണക്കുതിപ്പ് ഇ-സ്കൂട്ടർ സ്കീവയിലൂടെ
അപ്രതീക്ഷിതമായി വണ്ടിയുമായി പോകുമ്പോൾ അപകടം സംഭവിച്ചാൽ വേണ്ടപ്പെട്ടവരുടെ നമ്പറിലേക്ക് സന്ദേശം പോകും, കൂടാതെ നിലവിൽ വാഹനം എവിടെ ഉണ്ടെന്നും ലൊക്കേഷൻ സഹിതം അയച്ച് കൊടുക്കും. നൂതനാശയങ്ങളും സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്നതിൽ തൃശൂർ ഗവ. എൻജിനീയറിങ്ങ് കോളേജിന് ഒരു പൊൻതൂവൽ കൂടി. സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എൻജിനീയേ ഴ്സസ് ഇന്ത്യ സംഘടിപ്പിച്ച ഇലക്ട്രിക് ടൂവീലർ ഡിസൈൻ മൽസരത്തിൽ അഖിലേന്ത്യാ തലത്തിൽ തൃശൂർ ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മത്സരത്തിനായി വിദ്യാർഥികൾ സ്വന്തമായി ‘സ്കീവ’ എന്ന ഇലക്ട്രിക്…
-
ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു
ഏകദിന ക്രിക്കറ്റിൽ നിന്നും വിരമക്കിൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസ താരം സ്റ്റീവ് സ്മിത്ത്. ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യക്കെതിരെ പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെയാണ് സ്മിത്തിന്റെ വിരമക്കിൽ പ്രഖ്യാപനം. പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ഓസീസിനെ നയിച്ചത് സ്മിത്തായിരുന്നു സെമിയിൽ ഇന്ത്യക്കെതിരെ സ്മിത്ത് 73 റൺസ് നേടിയിരുന്നു. 170 ഏകദിന മത്സരങ്ങളിൽ ഓസീസിനായി ഇറങ്ങിയ താരം 43.28 ആവറേജിൽ 5800 റൺസ് നേടിയിട്ടുണ്ട്. 12 സെഞ്ച്വറികളും 35 അർധസെഞ്ച്വറികളും സ്വന്തമാക്കി. 28 വിക്കറ്റുകളും 90 ക്യാച്ചുകളും അദ്ദേഹത്തിന്റെ പേരിലുണ്ട് ഏകദിന…
-
കിംഗ് നയിച്ചു; രാഹുലും ഹാർദ്ദിക്കും തീർത്തു: ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം
ഓസ്ട്രേലിയക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. 4 വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ വീഴ്ത്തിയത്. ഓസ്ട്രേലിയ മുന്നോട്ടുവച്ച 265 റൺസ് വിജയലക്ഷ്യം 48.1 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഓസ്ട്രേലിയക്കായി 73 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് ടോപ്പ് സ്കോറർ ആയപ്പോൾ ഇന്ത്യക്കായി 84 റൺസ് നേടിയ വിരാട് കോലിയാണ് മികച്ചുനിന്നത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഓസ്ട്രേലിയക്കായി ആദം സാമ്പയും നഥാൻ എല്ലിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.…
-
രഞ്ജി ട്രോഫി റണ്ണേഴ്‌സ് അപ് ആയ കേരളാ ടീമിന് ആദരം നൽകാൻ സർക്കാർ; പരിപാടി ഇന്ന് വൈകിട്ട്
ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിനെ കേരള സർക്കാർ ആദരിക്കുന്നു. ഇന്ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വച്ച് നടക്കുന്ന അനുമോദന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ കായികമന്ത്രി അബ്ദു റഹിമാൻ അധ്യക്ഷനായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, നിയമ സഭാ സ്പീക്കർ എ. എൻ ഷംസീർ, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ് , പി. രാജീവ് , ജി.ആർ അനിൽ, കെ.ബി…
-
ചാമ്പ്യൻസ് ട്രോഫി സെമിയിൽ ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് തിരിച്ചടി; 4 റൺസിനിടെ ഒരു വിക്കറ്റ് നഷ്ടം
ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിന് മോശം തുടക്കം. നാല് റൺസ് ചേർക്കുന്നതിനിടെ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപണർ കൂപ്പർ കൊണോലി പൂജ്യത്തിന് പുറത്തായി. മൂന്നാം ഓവറിലെ അവസാന പന്തിൽ മുഹമ്മദ് ഷമിയാണ് കൊണോലിയെ വീഴ്ത്തിയത്. നിലവിൽ ഒരു റൺസുമായി ട്രാവിസ് ഹെഡും റൺസൊന്നുമെടുക്കാതെ സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ രണ്ട് മാറ്റങ്ങളുമായാണ് ഓസീസ് ഇന്നിറങ്ങിയത്. പരുക്കേറ്റ മാത്യൂ ഷോർട്ടിന് പകരം കൂപ്പർ കൊണോലി ടീമിലെത്തി. സ്‌പെൻസർ ജോൺസണ് പകരം തൻവീർ…
-
രഞ്ജി ട്രോഫി റണ്ണേഴ്‌സ് അപ് ആയ കേരളാ ടീമിന് ആദരം നൽകാൻ സർക്കാർ; പരിപാടി ഇന്ന് വൈകിട്ട്
ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിനെ കേരള സർക്കാർ ആദരിക്കുന്നു. ഇന്ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വച്ച് നടക്കുന്ന അനുമോദന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ കായികമന്ത്രി അബ്ദു റഹിമാൻ അധ്യക്ഷനായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, നിയമ സഭാ സ്പീക്കർ എ. എൻ ഷംസീർ, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ് , പി. രാജീവ് , ജി.ആർ അനിൽ, കെ.ബി…
-
5 വിക്കറ്റ് വീഴ്‌ത്തിയിട്ടും വരുണ്‍ പുറത്തോ; രോഹിത് പറയുന്നതിങ്ങനെ
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ സ്വപ്‌നതുലമായ കുതിപ്പ് നടത്തുകയാണ് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തതോടെ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായി തന്നെയാണ് ടീം സെമി ഫൈനലിലേക്ക് മുന്നേറിയത്. മിസ്റ്ററി സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു ന്യൂസിലന്‍ഡിനെതിരായ ഇന്ത്യന്‍ വിജയത്തില്‍ ഏറെ നിര്‍ണായകമായത്. നാളെ നടക്കുന്ന ഒന്നാം സെമി ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍. 2023-ലെ ഏകദിന ലോകകപ്പ്…
-
ചാമ്പ്യൻസ് ട്രോഫി അരങ്ങേറ്റം തകർത്ത് വരുൺ ചക്രവർത്തി; ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിയിൽ
ചാമ്പ്യൻസ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യക്ക് അനായാസ ജയം. ന്യൂസീലൻഡിനെ 44 റൺസിനാണ് ഇന്ത്യ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 249 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് 45.3 ഓവറിൽ 205 റൺസെടുക്കുന്നതിനിടെ ഓളൗട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയാണ് ന്യൂസീലൻഡിനെ തകർത്തത്. 81 റൺസ് നേടിയ മുൻ നായകൻ കെയിൻ വില്ല്യംസണാണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. സെമിഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. താരതമ്യേന…