Category: Sports

  • ആദ്യ മത്സരം ആരോടെന്ന് രോഹിത്, ചെന്നൈയോടെന്ന് ഹാർദിക്; പല്ലിറുമ്മി, ഗ്ലാസ് പൊട്ടിച്ച് ഹിറ്റ്മാൻ

    ആദ്യ മത്സരം ആരോടെന്ന് രോഹിത്, ചെന്നൈയോടെന്ന് ഹാർദിക്; പല്ലിറുമ്മി, ഗ്ലാസ് പൊട്ടിച്ച് ഹിറ്റ്മാൻ

    ഐപിഎൽ സീസൺ ആരംഭിക്കാനിരിക്കെ ആരാധകരെ ആവേശം കൊള്ളിക്കുന്ന പരസ്യവുമായി ഓരോ ടീമുകളും രംഗത്തെത്തി കഴിഞ്ഞു. ഇതിലേറ്റവും രസകരമായി ഒടുവിൽ പുറത്തിറങ്ങിയത് ഞായറാഴ്ച നടക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിന് മുന്നോടിയായി ഇറക്കിയ പ്രോമോ വീഡിയോ ആണ്. ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്‌പോർട്‌സാണ് വീഡിയോ പുറത്തിറക്കിയത് ഒരു റസ്റ്റോറന്റിൽ ഹാർദികും രോഹിതും ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. രോഹതിന്റെയും ഹാർദികിന്റെയും പക്കലുള്ള ഗ്ലാസിൽ മഞ്ഞ നിറത്തിലുള്ള ഡ്രിങ്ക്‌സുമുണ്ട്. ഇതിനിടെ രോഹിത് മുംബൈയുടെ ആദ്യ മത്സരം ആരോടാണെന്ന് ഹാർദികിനോട് ചോദിക്കുന്നു. ഉത്തരം…

  • അന്ന് ദേഷ്യത്തിൽ കളിക്കളത്തിലേക്കിറങ്ങിയത് വലിയ തെറ്റായിപ്പോയി; തുറന്നുപറഞ്ഞ് ധോണി

    അന്ന് ദേഷ്യത്തിൽ കളിക്കളത്തിലേക്കിറങ്ങിയത് വലിയ തെറ്റായിപ്പോയി; തുറന്നുപറഞ്ഞ് ധോണി

    2019 ഐപിഎൽ മത്സരത്തിനിടെ ദേഷ്യത്തിൽ കളിക്കളത്തിലേക്കിറങ്ങിയത് തെറ്റായിപ്പോയെന്ന് എംഎസ് ധോണി. ആ സമയത്തെ വികാരത്തള്ളിച്ചയിൽ പറ്റിപ്പോയതാണെന്നും അങ്ങനെ ചെയ്യാൻ പാടില്ലെന്നും ധോണി പറഞ്ഞു. 2019 ഐപിഎൽ സീസണിനിടെയായിരുന്നു സംഭവം. ഏപ്രിൽ 11ന് ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും തമ്മിൽ ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് ധോണി ഫീൽഡിലിറങ്ങിയത്. മത്സരത്തിൻ്റെ അവസാന ഓവറിലെ അവസാന മൂന്ന് പന്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വിജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റൺസായിരുന്നു. ഈ സമയത്ത് റോയൽസ് താരം ബെൻ…

  • സഞ്ജുവിൻ്റെ രാജസ്ഥാന് പ്രശ്നം ബൗളിംഗിൽ; ഇത്തവണയെങ്കിലും കിരീടനേട്ടത്തിലെത്തുമോ

    സഞ്ജുവിൻ്റെ രാജസ്ഥാന് പ്രശ്നം ബൗളിംഗിൽ; ഇത്തവണയെങ്കിലും കിരീടനേട്ടത്തിലെത്തുമോ

    ഐപിഎൽ ആരംഭിക്കാൻ ഇനി വെറും അഞ്ച് ദിവസം. ടീമുകൾ അവസാനവട്ട തയ്യാറെടുപ്പുകളിലാണ്. നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം രാജസ്ഥാൻ റോയൽസിനോട് ഒരു ഇഷ്ടക്കൂടുതലുണ്ട്. നമ്മുടെ സ്വന്തം സഞ്ജു സാംസൺ നയിക്കുന്ന ടീമാണ് രാജസ്ഥാൻ റോയൽസ് എന്നത് തന്നെ കാര്യം. സഞ്ജു ക്യാപ്റ്റനായതിന് ശേഷം ടീമിൻ്റെ പ്രകടനം മികച്ചതാണെങ്കിലും ഇതുവരെ കിരീടനേട്ടത്തിലെത്താനായിട്ടില്ല. ഇത്തവണ ടീമിൻ്റെ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൽ ചില പ്രശ്നങ്ങളുണ്ടെങ്കിലും തകർപ്പൻ ബാറ്റിംഗ് നിര ടീമിന് നേട്ടം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, നിതീഷ് റാണ, റിയാൻ…

  • ഐപിഎൽ കളിക്കാൻ താരങ്ങളെ അയക്കരുത്, ബിസിസിഐയെ പാഠം പഠിപ്പിക്കണം: ക്രിക്കറ്റ് ബോർഡുകളോട് ഇൻസമാം

    ഐപിഎൽ കളിക്കാൻ താരങ്ങളെ അയക്കരുത്, ബിസിസിഐയെ പാഠം പഠിപ്പിക്കണം: ക്രിക്കറ്റ് ബോർഡുകളോട് ഇൻസമാം

    ഇന്ത്യൻ കളിക്കാരെ വിദേശ ലീഗുകളിൽ കളിക്കാൻ അനുവദിക്കാത്ത ബിസിസിഐ നടത്തുന്ന ഐപിഎല്ലിൽ വിദേശ കളിക്കാരെ അയക്കരുതെന്ന് മറ്റ് രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകളോട് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. ചാമ്പ്യൻസ് ട്രോഫിയിലെ കാര്യങ്ങളെല്ലാം മാറ്റിവെച്ചേക്കൂ. ഐപിഎല്ലിന്റെ കാര്യമെടുക്കൂ. എല്ലാ വിദേശകളിക്കാരും ഐപിഎൽ കളിക്കാൻ ഇന്ത്യയിലെത്തുന്നുണ്ട്. എന്നാൽ ഒരൊറ്റ ഇന്ത്യൻ താരത്തെ പോലും വിദേശ ലീഗിൽ കളിപ്പിക്കാൻ ബിസിസിഐ അനുവദിക്കില്ല മറ്റ് ക്രിക്കറ്റ് ബോർഡുകൾ തങ്ങളുടെ കളിക്കാരെ ഐപിഎൽ കളിക്കാൻ അയക്കാതെ ബഹിഷ്‌കരിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. അങ്ങനെ…

  • ന്യൂസീലൻഡ് ശാപം തീർത്ത് ഇന്ത്യ; രോഹിത് ശർമ്മയ്ക്ക് കീഴിൽ ചാമ്പ്യൻസ് ട്രോഫിയും സ്വന്തം

    ന്യൂസീലൻഡ് ശാപം തീർത്ത് ഇന്ത്യ; രോഹിത് ശർമ്മയ്ക്ക് കീഴിൽ ചാമ്പ്യൻസ് ട്രോഫിയും സ്വന്തം

    2025 ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 252 റൺസ് വിജയലക്ഷ്യം 49 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 76 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ വിജയശില്പി. ശ്രേയാസ് അയ്യർ (48), ശുഭ്മൻ ഗിൽ (30) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ന്യൂസിലാൻ്റിനെതിരെ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രോഹിത് ശർമ്മ പതിവുപോലെ ആക്രമിച്ചുകളിച്ചപ്പോൾ സ്കോർബോർഡിലേക്ക് റൺസൊഴുകി. പേസർമാരെ കടന്നാക്രമിച്ച രോഹിത് ഇതിനിടെ തൻ്റെ ഫിഫ്റ്റിയും തികച്ചു. എന്നാൽ, സ്പിന്നർമാർ കളത്തിലിറങ്ങിയതോടെ…

  • ചാംപ‍്യൻസ് ട്രോഫി ഫൈനൽ: ഇന്ത്യക്ക് 252 റൺസ് വിജയലക്ഷ്യം

    ചാംപ‍്യൻസ് ട്രോഫി ഫൈനൽ: ഇന്ത്യക്ക് 252 റൺസ് വിജയലക്ഷ്യം

    ഐസിസി ചാംപ‍്യൻസ് ട്രോഫി ഫൈനൽ പോരാട്ടത്തിൽ ന്യൂസിലൻഡ് ഇന്ത്യക്കു മുന്നിൽ വച്ചത് 252 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണെടുത്തത്. തുടക്കത്തിലെ ബാറ്റിങ് വെടിക്കെട്ടിനു ശേഷം തകർച്ച നേരിട്ട ന്യൂസിലൻഡ് കരുതലോടെ കളിച്ചപ്പോൾ റൺ നിരക്കെ കുത്തനെ കുറഞ്ഞു. 7.5 ഓവറിൽ സ്കോർ 57 എത്തിയ കിവീസിന്, അവിടെ വച്ച് ഓപ്പണർ വിൽ യങ്ങിന്‍റെ (23 പന്തിൽ 15) വിക്കറ്റാണ് ആദ്യം…

  • ചാംപ‍്യൻസ് ട്രോഫി കിരീടം ലക്ഷ‍്യമിട്ട് ഇന്ത‍്യ; കണക്കുതീർക്കാൻ ന‍്യൂസിലൻഡ്: ഫൈനൽ മൽസരം 2:30ന്

    ചാംപ‍്യൻസ് ട്രോഫി കിരീടം ലക്ഷ‍്യമിട്ട് ഇന്ത‍്യ; കണക്കുതീർക്കാൻ ന‍്യൂസിലൻഡ്: ഫൈനൽ മൽസരം 2:30ന്

    മറ്റൊരു ഐസിസി കിരീടം ലക്ഷ‍്യമിട്ട് രോഹിത്തും സംഘവും കളത്തിലിറങ്ങുകയാണ്. ദുബായ് രാജ‍്യാന്തര സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2:30നാണ് ഇന്ത‍്യ- ന‍്യൂസിലൻഡ് ഫൈനൽ മത്സരം. ടൂർണമെന്‍റിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത‍്യ. എന്നാൽ ഇതുവരെയുള്ള ഐസിസി നോക്കൗട്ട് മത്സരങ്ങളിൽ ന‍്യൂസിലൻഡിനാണ് ആധിപത‍്യം. നാലുമത്സരങ്ങൾ ഇന്ത‍്യയും ന‍്യൂസിലൻഡും ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്നിലും കിവീസിനായിരുന്നു ജയം. ഗ്രൂപ്പ് മത്സരത്തിൽ ന‍്യൂസിലൻഡിനെ തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിൽ ഇന്ത‍്യ ഫൈനലിനിറങ്ങുമ്പോൾ സ്പിൻ ബൗളർമാരിലാണ് ഇന്ത‍്യയുടെ പ്രതീക്ഷ. രച്ചിൻ രവീന്ദ്ര, കെയ്ൻ വില‍്യംസൺ, ടോം ലാഥം, ഡാരി…

  • ഇന്ത്യന്‍ ക്യാമ്പില്‍ നിരാശ; പരിശീലനത്തിനിടെ കോലിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

    ഇന്ത്യന്‍ ക്യാമ്പില്‍ നിരാശ; പരിശീലനത്തിനിടെ കോലിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

    ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനൽ മത്സരം നടക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടർത്തി വിരാട് കോലിയുടെ പരിക്ക്. ശനിയാഴ്ച നടന്ന പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. പന്ത് കാല്‍മുട്ടിലിടിച്ച് കേലിക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെറ്റ്‌സില്‍ പേസര്‍മാരെ നേരിടുന്നതിനിടെയാണ് സംഭവം. ഗ്രൗണ്ടില്‍ വെച്ച് ഫിസിയോ പ്രാഥമിക ചികിത്സ നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുള്ളത്. പരിക്കേറ്റ ഭാ​ഗത്ത് പെയിന്‍ കില്ലര്‍ സ്‌പ്രേ അടിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനു ശേഷം താരം പരിശീലനം നിർത്തിവെച്ചന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ്…

  • കോലിയും വരുണുമല്ല; ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ത്യയെ കപ്പടിപ്പിക്കുക 2 പേര്‍: ചോപ്ര പറയുന്നു

    കോലിയും വരുണുമല്ല; ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ത്യയെ കപ്പടിപ്പിക്കുക 2 പേര്‍: ചോപ്ര പറയുന്നു

    ന്യൂസിലാന്‍ഡുമായി ഞായറാഴ്ച നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ആരൊക്കെയാവും ഇന്ത്യന്‍ തുറുപ്പുചീട്ടുകളായി മാറുകയെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഞായറാഴ്ച പകലും രാത്രിയുമായിട്ടാണ് ഇന്ത്യയും കിവികളും തമ്മിലുള്ള കിരീടപ്പോരാട്ടം. 2017ലെ അവസാന എഡിഷനില്‍ പാകിസ്താനു മുന്നില്‍ അടിയറ വച്ച കിരീടം ഇത്തവണ തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അതിനു സാധിക്കുകയാണെങ്കില്‍ മൂന്നു കിരീടങ്ങളുമായി ഏറ്റവുമധികം തവണ ജേതാക്കളായ ടീമെന്ന റെക്കോര്‍ഡും ഇന്ത്യയെ തേടിയെത്തും. എന്നാല്‍ ന്യൂസിലാന്‍ഡ് സ്വപ്‌നം കാണുന്നത് രണ്ടാമത്തെ ചാംപ്യന്‍സ് ട്രോഫി നേട്ടമാണ്. തുറുപ്പുചീട്ടുകള് ഇവര്‍…

  • ചാമ്പ്യന്‍സ് ട്രോഫി; സിക്സ്, പിന്നാലെ പുറത്ത്, ഒത്തുകളി തന്നെ: മാക്‌സിക്കെതിരേ ആരോപണം

    ചാമ്പ്യന്‍സ് ട്രോഫി; സിക്സ്, പിന്നാലെ പുറത്ത്, ഒത്തുകളി തന്നെ: മാക്‌സിക്കെതിരേ ആരോപണം

    ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരായ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ഒത്തുകളിച്ചതായി ഗുരുതര ആരോപണം. ഒരു പാകിസ്താന്‍ ടെലിവിഷന്‍ ചാനലില്‍ ഈ മല്‍സരത്തെക്കുറിച്ച് സംസാരിക്കവെ പാക് മാധ്യമപ്രവര്‍ത്തകന്‍ നസീം രാജ്പൂതാണ് ഗുരുതര ആരോപണമുന്നയിച്ചത്. മാക്‌സ്വെല്ലിന്റെ കളിയില്‍ തനിക്കു പന്തികേട് തോന്നാനുള്ള കാരണങ്ങള്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദുബായില്‍ നടന്ന ആദ്യ സെമി ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും കൊമ്പുകോര്‍ത്തത്. ഈ കളിയില്‍ നാലു വിക്കറ്റിന്റെ വിജയവുമായി ഇന്ത്യന്‍ ടീം ഫൈനലിലേക്കു കുതിക്കുകയും…