Category: Sports
-
ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കെസിഎ; സഞ്ജുവിന്റെ പിതാവിനെതിരെ നിയമനടപടിയും
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസനെ ഉൾപ്പെടുതിരുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ അസോസിയേഷനെ വിമർശിച്ചതിലാണ് നടപടി. ശ്രീശാന്തിന്റെ പ്രസ്താവന സത്യവിരുദ്ധവും അസോസിയേഷന് അപമാനകരവുമെന്നാണ് കെഎസിഎ പറയുന്നത്. കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ഏരീസ് ടീമിന്റെ സഹ ഉടമയാണ് നിലവിൽ ശ്രീശാന്ത്. മൂന്ന് വർഷത്തേക്ക് സസ്പെന്റ് ചെയ്യാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. ഏപ്രിൽ 30ന് എറണാകുളത്തു ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ…
-
പരുക്ക് വില്ലനായി; വിഘ്‌നേഷ് പുത്തൂരിന് ഐപിഎൽ സീസൺ നഷ്ടമാകും, പകരക്കാരനെ എടുത്ത് മുംബൈ
മലയാളി താരം വിഘ്‌നേഷ് പുത്തൂർ ഐപിഎല്ലിൽ നിന്ന് പുറത്ത്. പരുക്കിനെ തുടർന്നാണ് 24കാരനായ താരത്തെ മുംബൈ ഇന്ത്യൻസ് ഒഴിവാക്കിയത്. പകരക്കാരനായി ലെഗ് സ്പിന്നർ രഘു ശർമയെ മുംബൈ ഇന്ത്യൻസ് ടീമിലെടുത്തു. അരങ്ങേറ്റ മത്സരത്തിൽ നിന്ന് തന്നെ മൂന്ന് വിക്കറ്റുകൾ നേടി ശ്രദ്ധ നേടിയ താരമായിരുന്നു മലപ്പുറത്തുകാരനായ വിഘ്‌നേഷ്. മുംബൈക്കായി അഞ്ച് മത്സരങ്ങൾ കളിച്ച താരം ആറ് വിക്കറ്റുകളും നേടിയിരുന്നു. കളിക്കില്ലെങ്കിലും വിഘ്‌നേഷ് മുംബൈ ഇന്ത്യൻ ടീമിനൊപ്പം തുടരും താരത്തിന്റെ പരുക്ക് ഭേദമാകുന്നതുവരെ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലായിരിക്കുമെന്ന് മുംബൈ…
-
സൂര്യ വൈഭവം: തകർപ്പൻ സെഞ്ച്വറിക്കൊപ്പം വൈഭവ് സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകളും
വെറും 14 വയസ് മാത്രം പ്രായമുള്ള കൊച്ചുപയ്യൻ എന്നായിരുന്നു വൈഭവിനെ രാജസ്ഥാൻ റോയൽസ് ലേലത്തിൽ വിളിച്ചെടുക്കുമ്പോൾ ആരാധകർ കരുതിയിരുന്നത്. എന്നാൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച് തന്റെ മൂന്നാം മത്സരത്തിൽ തന്നെ സെഞ്ച്വറി അടിച്ച് ഇന്ത്യൻ ക്രിക്കറ്റിൽ എന്താകും തന്റെ ഭാവിയെന്ന് തെളിയിച്ചിരിക്കുകയാണ് ഈ പയ്യൻ. വൈഭവ് സൂര്യവംശി ഇന്നലെ സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡുകൾ കൂടിയാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ലോകോത്തര ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചായിരുന്നു വൈഭവ് തന്റെ ആദ്യ ശതകത്തിലെത്തിയത്. 35 പന്തിൽ നിന്ന് 11 സിക്‌സറും…
-
കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു; ഹോം മത്സരങ്ങൾ കോഴിക്കോട് വച്ച് നടത്തും: സിഇഒ
വരുന്ന ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങൾ കോഴിക്കോട് വച്ച് നടത്തുമെന്ന് ക്ലബ് സിഇഒ അഭീക് ചാറ്റർജി. ചില ഹോം മത്സരങ്ങൾ കോഴിക്കോട് വച്ച് നടത്താനുള്ള ആലോചനയുണ്ടെന്നാണ് അഭീക് ചാറ്റർജി അറിയിച്ചത്. ആരാധകരുടെ സൗകര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു ഹോം മത്സരങ്ങളിൽ ചിലത് കോഴിക്കോടേക്ക് മാറ്റാനുള്ള ആലോചനയുണ്ടെങ്കിലും ഇതിന് പ്രായോഗിക തടസങ്ങൾ ഏറെയാണെന്ന് അഭീക് ചാറ്റർജി പറഞ്ഞു. ഐഎസ്എൽ അധികൃതരുടെ അനുമതിയുൾപ്പെടെ ആവശ്യമുണ്ട്. കേരളത്തിലെ തന്നെ മറ്റിടങ്ങളിൽ മത്സരങ്ങൾ നടത്തുന്നതിനോട് ഐഎസ്എൽ…
-
അർജന്റീന ടീം ഒക്ടോബറിൽ കേരളത്തിലെത്തും; സൗഹൃദ മത്സരം കളിക്കുമെന്ന് സ്‌പോൺസർമാർ
അർജന്റീന ടീം ഒക്ടോബറിൽ കേരളത്തിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബറിൽ അർജന്റീന കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്ന് സ്‌പോൺസർമാരായ എച്ച്എസ്ബിസി അറിയിച്ചു. അർജന്റീന ടീമിന്റെ ഇന്ത്യയിലെ സ്‌പോൺസർമാരാണ് എച്ച്എസ്ബിസി. സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പ്രഖ്യാപനം. ഇന്ത്യൻ ഫുട്‌ബോളുമായി സഹകരിച്ചും അതിനെ പ്രോത്സാഹിപ്പിച്ചും മത്സരം കളിക്കാൻ അർജന്റീനയും മെസിയും ഒക്ടോബറിൽ എത്തുമെന്നാണ് പ്രഖ്യാപനം. ലയണൽ മെസി അടക്കമുള്ള ദേശീയ താരങ്ങൾ 2025 ഒക്ടോബറിൽ ഒരു അന്താരാഷ്ട്ര പ്രദർശന മത്സരത്തിനായി ഇന്ത്യ സന്ദർശിക്കുമെന്നാണ് എച്ച്എസ്ബിസി അറിയിച്ചത്. വേദി എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും കേരളത്തിൽ വെച്ചാകും…
-
ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് അർജന്റീന; ലോകകപ്പ് യോഗ്യത നേടി
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീന. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീനയുടെ തകർപ്പൻ ജയം. മെസിയും ലൗട്ടാര മാർട്ടിനസും ഇല്ലാതെയാണ് അർജന്റീന മത്സരത്തിനിറങ്ങിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ അർജന്റീന 3-1ന് മുന്നിലായിരുന്നു നാലാം മിനിറ്റിൽ തന്നെ ബ്രസീലിനെ ഞെട്ടിച്ച് അർജന്റീന സ്‌കോറിംഗ് ആരംഭിച്ചു. ജൂലിയൻ അൽവാരസാണ് ഗോൾ നേടിയത്. 12ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ലീഡ് രണ്ടായി ഉയർത്തി. 26ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞയിലൂടെ ബ്രസീൽ ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ 37ാം മിനിറ്റിൽ അലക്‌സിസ്…
-
സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാല കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ
കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകൻ. സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാലയെ മഞ്ഞപ്പടയുടെ പുതിയ പരിശീലകനായി നിയമിച്ചു. മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകൻ എത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം നിലവിലെ ഐഎസ്എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഒരു വർഷത്തേക്കാണ് കറ്റാലയുമായി ബ്ലാസ്റ്റേഴ്‌സിന്റെ കരാർ. സ്‌പെയിനിലും സൈപ്രസിലുമായി അഞ്ഞൂറിലേറെ മത്സരങ്ങളിൽ കളിച്ച കറ്റാല സെൻട്രൽ ഡിഫൻഡറാണ്. സൈപ്രസ് ക്ലബുകളായ എഇകെ ലർനാക, അപ്പോളോൻ ലിമസോൺ, ക്രൊയേഷ്യൻ ലീഗിലെ എൻകെ ഇസ്ത്ര,…
-
74 മത്സരങ്ങൾ, 65 ദിവസം; 13 നഗരങ്ങൾ, 10 ടീമുകൾ: ഐപിഎല്ലിന് നാളെ തുടക്കം
ലോക ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഐപിഎല്‍ 18-ാം സീസണിന് നാളെ തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കന്നി കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ മത്സരങ്ങള്‍ കാണാം. ജിയോ സിനിമ, ജിയോ ഹോട്ട് സ്റ്റാര്‍ എന്നീ പ്ലാറ്റ്‌ഫോമുകളിലും തത്സമയ സംപ്രേഷണം ഉണ്ടാകും. ടൂർണമെന്‍റ് 65 ദിവസമാണ് നീണ്ടുനിൽക്കുന്നത്. ആകെ 74 മത്സരങ്ങളില്‍ 10 ടീമുകള്‍…
-
ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാനെ നയിക്കാൻ സഞ്ജു ഉണ്ടാകില്ല; പകരം നായകനെ പ്രഖ്യാപിച്ചു
ഐപിഎൽ സീസൺ തുടങ്ങാനിരിക്കെ രാജസ്ഥാൻ റോയൽസിന് തിരിച്ചടി. ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാനെ നയിക്കാൻ സഞ്ജു സാംസൺ ഉണ്ടാകില്ല. ടീമിൽ കളിക്കുമെങ്കിലും ബാറ്റർ മാത്രമായിട്ടാകും സഞ്ജു ഇറങ്ങുക. വിക്കറ്റ് കീപ്പറാകാനും താനില്ലെന്ന് സഞ്ജു ടീം മീറ്റിംഗിൽ പ്രഖ്യാപിച്ചു തനിക്ക് പകരം ആദ്യ മൂന്ന് മത്സരങ്ങളിൽ റയാൻ പരാഗ് രാജസ്ഥാനെ നയിക്കുമെന്ന് സഞ്ജു പറഞ്ഞു. ടീമിൽ നായകൻമാരാകാൻ യോഗ്യതയുള്ള ഒട്ടേറെ താരങ്ങളുണ്ടെന്നും തനിക്ക് പകരം ആദ്യ മൂന്ന് കളികളിൽ റയാൻ ടീമിനെ നയിക്കുമെന്നും എല്ലാവരും റയാൻ പരാഗിന് പിന്തുണ…
-
ആദ്യ മത്സരം ആരോടെന്ന് രോഹിത്, ചെന്നൈയോടെന്ന് ഹാർദിക്; പല്ലിറുമ്മി, ഗ്ലാസ് പൊട്ടിച്ച് ഹിറ്റ്മാൻ
ഐപിഎൽ സീസൺ ആരംഭിക്കാനിരിക്കെ ആരാധകരെ ആവേശം കൊള്ളിക്കുന്ന പരസ്യവുമായി ഓരോ ടീമുകളും രംഗത്തെത്തി കഴിഞ്ഞു. ഇതിലേറ്റവും രസകരമായി ഒടുവിൽ പുറത്തിറങ്ങിയത് ഞായറാഴ്ച നടക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിന് മുന്നോടിയായി ഇറക്കിയ പ്രോമോ വീഡിയോ ആണ്. ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്‌പോർട്‌സാണ് വീഡിയോ പുറത്തിറക്കിയത് ഒരു റസ്റ്റോറന്റിൽ ഹാർദികും രോഹിതും ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. രോഹതിന്റെയും ഹാർദികിന്റെയും പക്കലുള്ള ഗ്ലാസിൽ മഞ്ഞ നിറത്തിലുള്ള ഡ്രിങ്ക്‌സുമുണ്ട്. ഇതിനിടെ രോഹിത് മുംബൈയുടെ ആദ്യ മത്സരം ആരോടാണെന്ന് ഹാർദികിനോട് ചോദിക്കുന്നു. ഉത്തരം…