Category: Sports
-
മെസിയും അർജന്റീനയും ഉടൻ കേരളത്തിലേക്കില്ല; ഈ വർഷം കളിക്കുക ചൈനയിലും ആഫ്രിക്കയിലും
അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയും അർജന്റീന ടീമും ഉടൻ കേരളത്തിലെത്തില്ല. ടീമിന്റെ ഈ വർഷത്തെ സൗഹൃദ മത്സരങ്ങളിൽ തീരുമാനമായി. ഒക്ടോബറിൽ ചൈനയിൽ അർജന്റീന രണ്ട് മത്സരങ്ങൾ കളിക്കും. നവംബറിൽ ആഫ്രിക്കയിലും ഖത്തറിലും അർജന്റീന കളിക്കും. ആഫ്രിക്കയിൽ അംഗോളയുമായാണ് മത്സരം. ഖത്തറിൽ അമേരിക്കയുമായും ഈ വർഷം സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനിക്കും. തുടർന്ന് ലോകകപ്പ് തയ്യാറെടുപ്പ് എന്ന നിലയിലാണ് അർജന്റീന ടീം സൗഹൃദ മത്സരങ്ങൾക്ക് പുറപ്പെടുന്നത്. മെസിയും സംഘവും ഒക്ടോബറിൽ കേരളത്തിൽ എത്തുമെന്നായിരുന്നു…
-
രോഹിതിനെയും കോഹ്ലിയെയും ഇനിയെന്ന് ഇന്ത്യൻ ജേഴ്‌സിയിൽ കാണാനാകും; ഏകദിന ഷെഡ്യൂൾ ഇങ്ങനെ
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോഹ്ലിയെയും ഇനിയെന്ന് ഇന്ത്യൻ ജേഴ്‌സിയിൽ കാണാനാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഇരുവരും നേരത്തെ ടി20യിൽ നിന്നും വിരമിച്ചിരുന്നു. ഇതോടെ ഏകദിനങ്ങളിൽ മാത്രമാകും ഇരുവരുടെയും സാന്നിധ്യം ഇനിയുണ്ടാകുക. 2027ലെ ഏകദിന ലോകകപ്പ് വരെയെങ്കിലും കളിക്കുക എന്നതാണ് താരങ്ങളുടെ ലക്ഷ്യമെന്നാണ് കരുതുന്നത് 2027 ലോകകപ്പിന് ഇനിയും 2 വർഷം കൂടി ബാക്കിയുണ്ട്. അപ്പോഴേക്കും രോഹിതിന് 39 വയസും കോഹ്ലിക്ക് 38 വയസുമാകും. ഏകദിന ലോകകപ്പ് വരെ…
-
മെയ് 17ന് ചിന്നസ്വാമി സ്റ്റേഡിയം വെള്ളക്കടലാകും; കോഹ്ലിക്ക് ആദരമൊരുക്കി ആരാധകർ എത്തുക ടെസ്റ്റ് ജേഴ്‌സിയിൽ
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്ക് ആദരമൊരുക്കാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മെയ് 17ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ കോഹ്ലിയുടെ ടെസ്റ്റ് ജേഴ്‌സിയായ 18ാം നമ്പർ വെള്ളക്കുപ്പായം ധരിച്ചാകും ആരാധകർ സ്റ്റേഡിയത്തിലെത്തുക. കോഹ്ലിയുടെ ടെസ്റ്റ് കരിയറിനെ ആദരിക്കുന്നതിനായാണ് വെള്ള ജേഴ്‌സി ധരിക്കുന്നത് ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ പുനരാരംഭിക്കുമ്പോൾ നടക്കുന്ന ആദ്യ മത്സരം കൂടിയാണിത്. മത്സരത്തിനായി സ്‌റ്റേഡിയത്തിലെത്തുന്ന ആരാധകരോട് ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സി ധരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതുമല്ലെങ്കിൽ പൂർണമായും…
-
ഐപിഎൽ മെയ് 17ന് പുനരാരംഭിക്കും; മത്സരം ആറ് വേദികളിലായി, ഫൈനൽ ജൂൺ 3ന്
ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17ന് പുനരാരംഭിക്കും. ആറ് വേദികളിലായാണ് ശേഷിക്കുന്ന മത്സരങ്ങൾ നടത്തുക. ജൂൺ 3ന് ഫൈനൽ മത്സരം നടക്കുമെന്നും ബിസിസിഐ അറിയിച്ചു. ഒന്നാം ക്വാളിഫയർ മത്സരം മെയ് 29നും എലിമിനേറ്റർ മത്സരം മെയ് 30നും നടക്കും. രണ്ടാം ക്വാളിഫയർ ജൂൺ 1ന് നടക്കും. ജൂൺ 3ന് ഫൈനൽ മത്സരം. നാല് പ്ലേ ഓഫ് മത്സരങ്ങളടക്കം 16 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അതേസമയം ടൂർണമെന്റ് നിർത്തിവെച്ചതിനെ തുടർന്ന് ഇന്ത്യ വിട്ടുപോയ വിദേശ…
-
കിരീടമഴിച്ച് രാജാവ്; വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു
മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലാണ് കോഹ്ലി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റിൽ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോഹ്ലി അറിയിച്ചു. രോഹിത് ശർമക്ക് പിന്നാലെയാണ് കോഹ്ലിയും ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത് വിരമിക്കലിന് സന്നദ്ധത കോഹ്ലി അറിയിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും താരം തന്റെ തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ പര്യടനത്തിലും കളിക്കണമെന്ന് കോഹ്ലിയോട് സെലക്ടർമാർ…
-
ഇന്ത്യ-പാക് സംഘർഷം: ധരംശാലയിൽ കുടുങ്ങിയ ക്രിക്കറ്റ് താരങ്ങളെ ഡൽഹിയിൽ എത്തിച്ചത് പ്രത്യേക ട്രെയിനിൽ
ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് ധരംശാലയിൽ കുടുങ്ങിയ ക്രിക്കറ്റ് താരങ്ങളെ ഡൽഹിയിൽ എത്തിച്ചത് പ്രത്യേക ട്രെയിനിൽ. പഞ്ചാബ് കിംഗ്‌സിന്റെയും ഡൽഹി ക്യാപിറ്റൽസിന്റെയും താരങ്ങൾ, സപ്പോർട്ട് സ്റ്റാഫ്, മാച്ച് ഒഫീഷ്യൽസ്, കമന്റേറ്റർമാർ, ബ്രോഡ്കാസ്റ്റ് ക്രൂ അംഗങ്ങൾ തുടങ്ങിയവരെ ധരംശാലയിൽ നിന്ന് വന്ദേഭാരത് എക്‌സ്പ്രസിലാണ് ഡൽഹിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം പഞ്ചാബ്-ഡൽഹി മത്സരം ധരംശാലയിൽ പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ജമ്മുവിലും പഞ്ചാബിലുമടക്കം പാക് ആക്രമണം നടക്കുകയും ബ്ലാക്ക് ഔട്ട് പ്രഖ്യാപിക്കുകയും ചെയ്തതോടെ സ്‌റ്റേഡിയത്തിലെ ഫ്‌ളെഡ് ലൈറ്റുകൾ ഓഫ് ചെയ്യേണ്ടി വന്നിരുന്നു. പിന്നാലെ മത്സരം…
-
ഹിറ്റ്മാന് പിന്നാലെ കിംഗ് കോഹ്ലിയും; ടെസ്റ്റിൽ നിന്ന് വിരമിക്കൽ സന്നദ്ധത അറിയിച്ച് വിരാട് കോഹ്ലി
രോഹിത് ശർമക്ക് പിന്നാലെ വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ടെസ്റ്റിൽ നിന്ന് വിരമിക്കാൻ പദ്ധതിയിടുന്നതായി കോഹ്ലി ബിസിസിഐയെ അറിയിച്ചതായാണ് വിവരം. ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് കോഹ്ലി വിരമിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും ജൂൺ 20ന് ആഗ്രഹിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം കളിക്കാൻ സാധ്യതയില്ലെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് കോഹ്ലി വിരമിക്കൽ സന്നദ്ധത അറിയിച്ചത്. കോഹ്ലിയുടെ…
-
ഇന്ത്യ-പാക് സംഘർഷം: ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിദേശ കളിക്കാരെല്ലാം സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ പലരും സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു സംഘർഷം തുടരുന്ന സാഹചര്യത്തിൽ ടൂർണമെന്റിന്റെ ഭാവി സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വ്യാഴാഴ്ച രാത്രിയിൽ ധരംശാലയിൽ നടന്ന പഞ്ചാബ് കിംഗ്‌സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ജമ്മുവിലും പത്താൻകോട്ടിലും അപായ സൈറൺ മുഴങ്ങിയതിനെ തുടർന്ന് ധരംശാല…
-
ധരംശാലയിൽ പഞ്ചാബ്-ഡൽഹി ഐപിഎൽ മത്സരം പാതിവഴിയിൽ നിർത്തി; താരങ്ങൾക്ക് മടങ്ങാൻ പ്രത്യേക ട്രെയിൻ
ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതോടെ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ്-ഡൽഹി കാപിറ്റൽസ് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിലെ ഫ്‌ളെഡ് ലൈറ്റുകളിലൊന്ന് പ്രവർത്തിക്കാത്തതിനാലാണ് മത്സരം വേണ്ടെന്ന് വെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ധരംശാലയിൽ മത്സരം നടത്തുന്നതിൽ നേരത്തെ ആശയക്കുഴപ്പമുണ്ടായിരുന്നു ധരംശാല വിമാനത്താവളം താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇതേ തുടർന്ന് താരങ്ങൾക്ക് മടങ്ങുന്നതിനായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയതായി വിവരമുണ്ട്. മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തുടരുന്നതിനിടെ 10.1 ഓവർ പിന്നിട്ടപ്പോഴായിരുന്നു ലൈറ്റുകൾ തകരാറിലായത്. ഈ സമയത്ത് പഞ്ചാബ് ഒരു…
-
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി; പോലീസ് കേസെടുത്തു
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ഇ മെയിൽ വഴി വധഭീഷണി. ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ ഷമിയുടെ സഹോദരൻ ഹസീബ് അഹമ്മദ് അമ്രോഹയിലെ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. രാജ്പുത് സിന്ദർ എന്ന പേരുള്ള ഇ മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്ന് പോലീസ് പറയുന്നു. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു നിലവിൽ ഐപിഎൽ തിരക്കിലാണ് ഷമി. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് ഇന്ത്യൻ പേസർ. ഒമ്പത് മത്സരങ്ങളിൽ നിന്ന്…