Category: National

  • ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ ഈ മാസം 18 വരെ നീട്ടി; തീരുമാനം ഡിജിഎംഒ തല ചർച്ചയിൽ

    ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ ഈ മാസം 18 വരെ നീട്ടി; തീരുമാനം ഡിജിഎംഒ തല ചർച്ചയിൽ

    ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ ഈ മാസം 18 വരെ നീട്ടി. ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചർച്ചയിലാണ് തീരുമാനം. ഇന്ത്യയുടെ ഡിജിഎംഒ രാജീവ് ഘായ് പാകിസ്താൻ ഡിജിഎംഒയുമായി ഹോട്ട്ലൈൻ വഴിയാണ് ചർച്ച നടത്തിയത്. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് വിഷയത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. ഏറ്റുമുട്ടലിൽ ജെയ്ഷെ ഭീകരരെ വധിച്ച ജമ്മു കശ്മീരിലെ ത്രാലിൽ ജാഗ്രത തുടരുകയാണ്. കൂടുതൽ ഭീകരർക്കായി വനമേഖല കേന്ദ്രീകരിച്ച് സുരക്ഷാ സേനയുടെ ഇന്നും തെരച്ചിൽ തുടരും. അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ…

  • കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; മന്ത്രിയുടെ രാജി ആവശ്യപ്പെടേണ്ടെന്ന് ബിജെപി

    കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; മന്ത്രിയുടെ രാജി ആവശ്യപ്പെടേണ്ടെന്ന് ബിജെപി

    കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായുടെ രാജി ആവശ്യപ്പെടേണ്ടെന്ന് സംസ്ഥാന ബിജെപിയുടെ തീരുമാനം. മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത ബിജെപി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. കോടതി തീരുമാനം അനുസരിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു വിജയ് ഷാ രാജിവെച്ചാൽ കോൺഗ്രസിന്റെ വിജയമായി മാറുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. വിഷയത്തിൽ മന്ത്രി നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാനപ്രകാരം മുന്നോട്ടു പോകാമെന്ന നിലപാടിൽ സംസ്ഥാന ബിജെപി നേതൃത്വമെത്തിയത്. വിജയ്…

  • ഇന്ത്യൻ സൈന്യത്തിന്റെ ഒരു ലക്ഷ്യവും പിഴച്ചില്ല; ശ്രീനഗറിലെത്തി സൈനികരെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി

    ഇന്ത്യൻ സൈന്യത്തിന്റെ ഒരു ലക്ഷ്യവും പിഴച്ചില്ല; ശ്രീനഗറിലെത്തി സൈനികരെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി

    പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിലെത്തി സൈനികരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സൈന്യം പഠിപ്പിച്ച പാഠം തീവ്രവാദികൾ മറക്കില്ലെന്ന് പ്രതിരോധ മന്ത്രി സൈനികരെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. ഓപറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യത്തിന്റെ ഒരു ലക്ഷ്യവും പിഴച്ചില്ലെന്നും മന്ത്രി പറഞ്ഞു കാശ്മീരിൽ എത്തിയ പ്രതിരോധ മന്ത്രി കരസേനയിലെയും വ്യോമസേനയിലെയും ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് അഭിനന്ദിച്ചു. ചിനാർ കോർപ്‌സിൽ സൈനികരുമായി അദ്ദേഹം സംസാരിച്ചു. പാക് ഷെല്ലാക്രമണം രൂക്ഷമായ അതിർത്തി ഗ്രാമങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും അതേസമയം കാശ്മീരിൽ ഏറ്റുമുട്ടലിൽ…

  • കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; സുപ്രീം കോടതിയെ സമീപിച്ച മന്ത്രിക്ക് ചീഫ് ജസ്റ്റിസിന്റെ രൂക്ഷ വിമർശനം

    കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; സുപ്രീം കോടതിയെ സമീപിച്ച മന്ത്രിക്ക് ചീഫ് ജസ്റ്റിസിന്റെ രൂക്ഷ വിമർശനം

    കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നേരത്തെ കുൻവർ വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി മന്ത്രി സുപ്രീം കോടതിയെ സമീപിച്ചത് വിജയ് ഷായുടെ ഹർജിയിൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. കുൻവർ വിജയ് ഷായുടെ പരാമർശങ്ങൾ അപമാനകരമാണെന്നും മോശം ഭാഷയാണെന്നും ചീഫ് ജസ്റ്റിസ്…

  • ത്രാൽ ഏറ്റുമുട്ടൽ: കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ ഒരാൾ പഹൽഗാമിലെ കൊലയാളി ആസിഫ് ഷെയ്ഖ്

    ത്രാൽ ഏറ്റുമുട്ടൽ: കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ ഒരാൾ പഹൽഗാമിലെ കൊലയാളി ആസിഫ് ഷെയ്ഖ്

    ജമ്മു കാശ്മീരിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ ഒരാൾ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത കൊലയാളികൾ ഒരാൾ. പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരവാദികളെ സഹായിച്ച ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്ന് പേരെയാണ് സൈന്യം ഇന്ന് ത്രാലിൽ വധിച്ചത്. ആസിഫിന് പുറമെ അമീർ നസീർ വാണി, യവാർ ഭട്ട് എന്നിവരും കൊല്ലപ്പെട്ടു പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ആസിഫിന്റെ വീട് നേരത്തെ അധികൃതർ തകർത്തിരുന്നു. ആസിഫ് ഷെയ്ഖ് ഭീകരവാദികൾക്ക് സഹായം നൽകുകയും ആക്രമണത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് സുരക്ഷാ ഏജൻസികൾ നേരത്തെ…

  • മണിപ്പൂരിൽ അതിർത്തി ജില്ലയായ ചന്ദേലിൽ ഏറ്റുമുട്ടൽ; 10 തീവ്രവാദികളെ സൈന്യം വധിച്ചു

    മണിപ്പൂരിൽ അതിർത്തി ജില്ലയായ ചന്ദേലിൽ ഏറ്റുമുട്ടൽ; 10 തീവ്രവാദികളെ സൈന്യം വധിച്ചു

    മണിപ്പുരിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു. മ്യാൻമർ അതിർത്തി പ്രദേശമായ ചന്ദേൽ ജില്ലയിൽ അസം റൈഫിൾസ് യൂണിറ്റുമായാണ് ഏറ്റുമുട്ടലുണ്ടായത്. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് സേന വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തു. തീവ്രവാദികളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ. തീവ്രവാദികൾ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ സേന തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ചന്ദേലിലെ ന്യൂ സാംതാൽ ഗ്രാമത്തിന് സമീപത്ത് വെച്ചായിരുന്നു ഏറ്റുമുട്ടൽ The post മണിപ്പൂരിൽ…

  • ജമ്മു കാശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചു

    ജമ്മു കാശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചു

    ജമ്മു കാശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 48 മണിക്കൂറിനിടെ രണ്ടാംതവണയാണ് ഏറ്റുമുട്ടലിൽ ഭീകരർ കൊല്ലപ്പെടുന്നത്. പുൽവാമയിലെ ത്രാൽ, നാദേർ വില്ലേജുകളിലായാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും സിആർപിഎഫും ജമ്മു കാശ്മീർ പോലീസും സംയുക്തമായാണ് ഓപറേഷൻ നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് ലഷ്‌കർ ഭീകരരെ ഷോപിയാനിൽ സുരക്ഷാ സേന വധിച്ചിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും പണവും അടക്കം പിടികൂടുകയും ചെയ്തിരുന്നു.

  • കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശം; ബിജെപി മന്ത്രിയെ അറസ്റ്റ് ചെയ്‌തേക്കും

    കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശം; ബിജെപി മന്ത്രിയെ അറസ്റ്റ് ചെയ്‌തേക്കും

    കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മധ്യപ്രദേശിലെ ബിജെപി മന്ത്രി കുൻവർ വിജയ് ഷായെ അറസ്റ്റ് ചെയ്യാൻ സാധ്യത. വിജയ് ഷാക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ മധ്യപ്രേദശ് ഹൈക്കോടതി നിർദേശം നൽകിയതിന് പിന്നാലെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരി എന്നാണ് വിജയ് ഷാ വിശേഷിപ്പിച്ചത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെ തന്നെ വിട്ട് മോദിജി പാഠം പഠിപ്പിച്ചെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. ഇത് വിവാദമായതോടെ ബിജെപി…

  • പാക് അനുകൂല മുദ്രവാക്യം മുഴക്കി; ബംഗളൂരുവിൽ യുവാവ് അറസ്റ്റിൽ

    പാക് അനുകൂല മുദ്രവാക്യം മുഴക്കി; ബംഗളൂരുവിൽ യുവാവ് അറസ്റ്റിൽ

    ബംഗളൂരുവിൽ പാക് അനുകൂല മുദ്രവാക്യം മുഴക്കിയ യുവാവ് പിടിയിൽ. ഛത്തിസ്ഗഢ് സ്വദേശി ശുഭാംശു ശുക്ലയാണ് പിടിയിലായത്. വൈറ്റ്ഫീൽഡിന് സമീപത്തുള്ള പ്രശാന്ത് ലേ ഔട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മെയ് 9ന് രാത്രിയാണ് താമസിച്ചിരുന്ന പിജി ഹോസ്റ്റലിന്റെ ബാൽക്കണിയിൽ നിന്ന് ശുഭാംശു പാക് അനുകൂല മുദ്രവാക്യം വിളിച്ചത്. അയൽവാസി ഇത് റെക്കോർഡ് ചെയ്ത് പോലീസിന് കൈമാറി. പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു നേരത്തെ ഓപറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവ് അറസ്റ്റിലായിരുന്നു. മാധ്യമപ്രവർത്തകനായ റിജാസ് എം ഷീബ സിദ്ധിഖാണ്…

  • ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി: സവിശേഷ അധികാരമുപയോഗിച്ച് രാഷ്ട്രപതി, സുപ്രീം കോടതിയോട് 14 ചോദ്യങ്ങൾ

    ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി: സവിശേഷ അധികാരമുപയോഗിച്ച് രാഷ്ട്രപതി, സുപ്രീം കോടതിയോട് 14 ചോദ്യങ്ങൾ

    ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ നിർണായക നീക്കവുമായി രാഷ്ട്രപതി ദ്രൗപദി മുർമു. നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച വിധി രാഷ്ട്രപതി ചോദ്യം ചെയ്തു. പ്രസിഡൻഷ്യൽ റഫറൻസിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച് രാഷ്ട്രപതി 14 ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് നിർവചിക്കാനാകുമോയെന്ന് രാഷ്ട്രപതി ചോദിക്കുന്നു. സമയപരിധി നിശ്ചയിച്ച വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിലാണ് രാഷ്ട്രപതി വ്യക്തത തേടിയത്. ഭരണഘടനയുടെ 200, 201…