Category: National
-
ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 225 മദ്രസകള്‍, 30 മസ്ജിദുകള്‍, 25 ദര്‍ഗകള്‍, ആറ് ഈദ്ഗാഹുകളും പൊളിച്ച് യോഗി: വ്യാപക പ്രതിഷേധം
അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ 225 മദ്രസകളും 30 മസ്ജിദുകളും ഇടിച്ചുനിരത്തി യോഗി ആദിത്യനാഥ്. നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം മഹാരാജ്ഗഞ്ച്, സിദ്ധാര്‍ഥ് നഗര്‍, ബല്‍റാംപുര്‍, ഷ്രവസ്തി, ബഹ്റെയ്ച്, ലഖിംപുര്‍ ഖേരി, പില്‍ഭിത് എന്നിവിടങ്ങളിലാണ് മതസ്ഥാപനങ്ങള്‍ തകര്‍ത്തത്. 225 മദ്രസകള്‍, 30 മസ്ജിദുകള്‍, 25 ദര്‍ഗകള്‍, ആറ് ഈദ്ഗാഹുകള്‍ എന്നിവ ബുള്‍ഡോസറുകള്‍കൊണ്ട് ഇടിച്ച് നിലംപരിശാക്കുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍,സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച മതകേന്ദ്രങ്ങളാണ് തകര്‍ത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കഴിഞ്ഞ മാസം യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍…
-
ഓപ്പറേഷൻ സിന്ദൂർ: വിദേശ പര്യടനത്തിനുള്ള ഒരു സർവകക്ഷി സംഘത്തെ ശശി തരൂർ നയിക്കും
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടനത്തിനുള്ള ഒരു സർവകക്ഷി സംഘത്തെ ഡോ.ശശി തരൂർ എംപി നയിക്കും. യുഎസ്, യുകെ പര്യടനം നടത്തുന്ന സംഘത്തെയാണ് ശശി തരൂർ നയിക്കുക. കേന്ദ്രമന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷനുമായി ഇക്കാര്യം ചർച്ച ചെയ്തു. സംഘത്തിൽ സിപിഐഎം എംപി ജോൺ ബ്രിട്ടാസും ഉണ്ട്. പാകിസ്താനെതിരായ നയതനന്ത്ര നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സർവകക്ഷി സംഘത്തെ ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാനെ തുറന്നുകാട്ടാൻ ഇന്ത്യ നീക്കം ശക്തമാക്കി. 5 മുതൽ 6…
-
പാക് വ്യോമത്താവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ തൊടുത്തുവിട്ടത് 15 ബ്രഹ്‌മോസ് മിസൈലുകൾ
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാക് വ്യോമതാവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ തൊടുത്തുവിട്ടത് 15 ബ്രഹ്‌മോസ് മിസൈലുകള്‍. മെയ് 9, 10 തിയതികളിലാണ് പാക് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ബ്രഹ്‌മോസ് മിസൈലുകള്‍ വിട്ടത്. പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ 20 ശതമാനം നാശം ഇന്ത്യ ഉണ്ടാക്കി. ലഹോറിലേതുള്‍പ്പെടെ പാക് വ്യോമകേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. പാകിസ്താന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്കുളള തിരിച്ചടിയായിരുന്നു ഇത്. പാകിസ്താന്റെ 11 വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഏത് ആയുധമാണ് ഇതിനുവേണ്ടി…
-
ഇന്ത്യ സഖ്യം നിലനിൽക്കുന്നുണ്ടോയെന്ന് ഉറപ്പില്ല; ബിജെപി അതിശക്തമായ യന്ത്രം പോലെ: പി ചിദംബരം
ഇന്ത്യ സഖ്യം നിലനിൽക്കുന്നുണ്ടോയെന്ന് തനിക്ക് ഉറപ്പില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ബിജെപിയെ പോലെ സംഘടിതമായ മറ്റൊരു പാർട്ടിയില്ല. ശ്രമിച്ചാൽ ഇന്ത്യാ സഖ്യം ശക്തമാകുമെന്നും ഡൽഹിയിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണി പൂർണമായും നിലനിൽക്കുകയാണെങ്കിൽ താൻ വളരെയധികം സന്തോഷിക്കും. എന്നാൽ അത് ദുർബലമാണെന്ന് തോന്നുന്നു. സഖ്യത്തെ വീണ്ടും ഒരുമിച്ച് ചേർക്കാൻ കഴിയും. ഇനിയും സമയമുണ്ടെന്നും ചിദംബരം പറഞ്ഞു ബിജെപി അതിശക്തമായ യന്ത്രം പോലെയാണ്. അത്രയും സംഘടിതമായ പ്രസ്ഥാനമാണ്. ബിജെപിയെ പോലെ സംഘടിതമായ മറ്റൊരു രാഷ്ട്രീയ പാർട്ടിയും…
-
48 മണിക്കൂറിനിടെ രണ്ട് ഓപറേഷനുകൾ; ആറ് ഭീകരരെ വധിച്ചെന്ന് സേനാ തലവൻമാർ
ജമ്മു കാശ്മീരിൽ 48 മണിക്കൂറിനിടെ രണ്ട് ഓപറേഷനുകളിലായി ആറ് ഭീകരവാദികളെ വധിച്ചതായി സേനകൾ സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സൈന്യവും സിആർപിഎഫും ജമ്മു കാശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഭീകരരെ വധിച്ചത്. കെല്ലെർ, ഷോപിയാൻ, ത്രാൽ മേഖലകളിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. രണ്ട് ഓപറേഷനുകളിലും കാര്യമായ നേട്ടം കൈവരിക്കാനായെന്നും കാശ്മീരിലെ ഭീകരരെ ഇല്ലാതാക്കാൻ സേനകൾ പ്രതിജ്ഞാബദ്ധരാണെന്നും കാശ്മീർ പോലീസ് ഐജി വികെ ബിർഡി പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാളായ ഷാഹിദ് കുട്ടെ രണ്ട് പ്രധാന…
-
ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല; പാക്കിസ്ഥാൻ മെച്ചപ്പെട്ടില്ലേൽ കഠിന ശിക്ഷയുണ്ടാകും: പ്രതിരോധ മന്ത്രി
പാക്കിസ്ഥാനെ നിരീക്ഷിക്കുകയാണെന്നും അവരുടെ പെരുമാറ്റം മെച്ചപ്പെട്ടാൽ നല്ലത്, അല്ലെങ്കിൽ കഠിന ശിക്ഷ നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബ്രഹ്മോസിലൂടെ പാക്കിസ്ഥാനിൽ അർധരാത്രി സൂര്യനുദിച്ചു. രാജ്യം എങ്ങനെയാണ് പാക്കിസ്ഥാനെതിരെ പ്രതിരോധം തീർത്തതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു നിയന്ത്രണരേഖ മറികടക്കാതെയാണ് ഇന്ത്യ ദൗത്യം നിറവേറ്റിയത്. ഓപറേഷൻ സിന്ദൂറിന്റെ വിജയം ലോകരാഷ്ട്രങ്ങൾ കണ്ടു. പാക് ഭീകര കേന്ദ്രങ്ങൾ തകർത്തു. പാക്കിസ്ഥാന് ഐഎംഎഫ് വായ്പ നൽകുന്നത് ഒന്നൂകൂടി ആലോചിക്കണം. ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. നിങ്ങൾ കണ്ടത് ട്രെയ്‌ലർ മാത്രമാണ്. സിനിമ പുറകെ…
-
കാർവാറിലെത്തിയ ഇറാഖ് ചരക്കുകപ്പലിൽ പാക് പൗരൻ; തിരിച്ചയച്ച് കോസ്റ്റ് ഗാർഡ്
കർണാടകയിലെ കാർവാർ തുറമുഖത്ത് എത്തിയ ഇറാഖ് ചരക്ക് കപ്പലിലുള്ള പാക് പൗരനെ കോസ്റ്റ് ഗാർഡ് തിരിച്ചയച്ചു. ഇയാളുടെ മൊബൈൽ ഫോൺ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കപ്പലിലുണ്ടായിരുന്ന സിറിയൻ പൗരൻമാരോടും കരയിൽ ഇറങ്ങരുതെന്ന് കോസ്റ്റ് ഗാർഡ് നിർദേശം നൽകി. പെട്രോളിയം വസ്തുക്കളുമായി എത്തിയ ഇറാഖി കപ്പലായ എംടിആർ ഓഷ്യൻ എന്ന കപ്പലിലെ ജീവനക്കാരന് നേരെയാണ് നടപടി. ഇറാഖിൽ നിന്ന് ബിറ്റുമെൻ കയറ്റിയ കപ്പൽ മെയ് 12നാണ് കാർവാറിലെത്തിയത്. 15 ഇന്ത്യൻ ജീവനക്കാരും രണ്ട് സിറിയക്കാരും ഒരു പാക്…
-
അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ജയശങ്കർ ചർച്ച നടത്തി; താലിബാനുമായുള്ള ആദ്യ മന്ത്രിതല ചർച്ച
അഫ്ഗാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുതാഖിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫോണിൽ ചർച്ച നടത്തി. ഇന്ത്യ-അഫ്ഗാൻ സഹകരണം ശക്തമാക്കുന്നതിനുള്ള ചർച്ചകളാണ് നടന്നത്. അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായി ഇന്ത്യ നടത്തുന്ന ആദ്യ മന്ത്രിതല ചർച്ചയാണിത് പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാക്കിസ്ഥാനിലേക്ക് നടത്തി ഓപറേഷൻ സിന്ദൂറിലൂടെ പാക് ഭീകര താവളങ്ങൾ തകർത്തതിന് പിന്നാലെയാണ് താലിബാനുമായി ചർച്ച നടത്തിയതെന്നത് ശ്രദ്ധേയമാണ്. നേരത്തെ പഹൽഗാം ഭീകരാക്രമണത്തെ താലിബാൻ അപലപിച്ചിരുന്നു. പാക്കിസ്ഥാനും താലിബാനും തമ്മിൽ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യ…
-
തുർക്കി സ്ഥാപനമായ സെലബിയുടെ സേവനം അവസാനിപ്പിച്ച് നെടുമ്പാശ്ശേരി വിമാനത്താവളം
തുർക്കി സ്ഥാപനമായ സെലബി എയർപോർട്ട് സർവീസിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം. വിലക്ക് യാത്രക്കാരെ ബാധിക്കില്ലെന്ന് സിയാൽ അറിയിച്ചു. കാർഗോ നീക്കത്തെയും ബാധിക്കില്ല. സെലബിയിലെ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിൽ നിയമിക്കാൻ നിർദേശം നൽകി 300 ജീവനക്കാരാണ് സെലബിയിൽ ജോലി ചെയ്തിരുന്നത്. ഇവരെ മറ്റ് കമ്പനികളിലേക്ക് പുനക്രമീകരിച്ചു. കൊച്ചി, കണ്ണൂർ അടക്കമുള്ള വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കൈകാര്യം ചെയ്യുന്നത് സെലബിയായിരുന്നു. മുംബൈ, ഡൽഹി അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലും ഗ്രൗഡ് ഹാൻഡ്‌ലിംഗ് ഈ കമ്പനിയുടെ നേതൃത്വത്തിലാണ്. അതേസമയം…
-
മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യാപനത്തിലേക്ക്; ദേശീയ നിയമ സർവകലാശാലയിൽ പ്രൊഫസറാകും
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യാപനത്തിലേക്ക്. ദേശീയ നിയമ സർവകലാശാലയിൽ പ്രൊഫസർ ആയി ചന്ദ്രചൂഡിനെ നിയമിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അനുഭവസമ്പത്ത് അക്കാദമിക് രംഗത്ത് സമാനതകളില്ലാത്ത മികവുണ്ടാക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. ജി എസ് ബജ്‌പേയ് പറഞ്ഞു അടുത്ത അക്കാദമിക് വർഷം മുതൽ നിയമ വിഷയങ്ങളിൽ ലക്ചറർ സിരീസ് സംഘടിപ്പിക്കാനും തീരുമാനമായി. ജസ്റ്റിസ് ചന്ദ്രചൂഡ് അത്യാധുനിക ഗവേഷണങ്ങൾക്ക് നേതൃത്വം നൽകും. ഇന്ത്യയുടെ 50ാമത് ചീഫ് ജസ്റ്റിസായിരുന്നു ചന്ദ്രചൂഡ്. 2024 നവംബറിലാണ് അദ്ദേഹം വിരമിച്ചത്. അയോധ്യ…