Category: Kerala
-
തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തൽ; ജി സുധാകരനെതിരെ പോലീസ് കേസെടുത്തു
തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് കേസെടുക്കാൻ ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ കലക്ടർ നിർദേശം നൽകിയിരുന്നു. ഇന്നലെ അമ്പലപ്പുഴ തഹസിൽദാർ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. എന്നാൽ വെളിപ്പെടുത്തൽ സുധാകരൻ പിന്നീട് പാടേ നിഷേധിച്ചിരുന്നു. താൻ തപാൽ ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും ചേർത്തലയിൽ സിപിഐ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ലേശം…
-
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. മെയ് 19ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. മെയ് 20ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. മെയ് 18ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
-
ഒമാനിൽ മാൻഹോളിൽ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്; അപകടം മാലിന്യം കളയാൻ പോകുമ്പോൾ
ഒമാനിലെ സലാലക്ക് സമീപം മെസ്യൂണയിൽ മാൻഹോളിൽ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്. കോട്ടയം പാമ്പാടി സ്വദേശിനി ലക്ഷ്മി വിജയകുമാറിനാണ്(34) പരുക്കേറ്റത്. താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോഴായിരുന്നു മാൻഹോളിൽ വീണത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ആദ്യം സമീപത്തെ ആശുപത്രിയിലും തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും എത്തിച്ചു. നിലവിൽ വെന്റിലേറ്ററിലാണ് ലക്ഷ്മി ചികിത്സയിൽ തുടരുന്നത്. ഭർത്താവും കുട്ടിയും വിവരമറിഞ്ഞ് ഒമാനിൽ എത്തിയിട്ടുണ്ട്. ഒരു വർഷം മുമ്പാണ് ലക്ഷ്മി ഒമാനിൽ എത്തിയത്. The post ഒമാനിൽ…
-
ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; ബെയ്‌ലിൻ ദാസിനെ 27 വരെ റിമാൻഡ് ചെയ്തു
വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദിച്ച സംഭവത്തിൽ പ്രതിയായ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യമില്ല. പ്രതിയെ സെഷൻസ് കോടതി 27 വരെ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. തൊഴിലിടത്ത് നടന്ന അതിക്രമത്തെ ഗൗരവമായി പരിഗണിക്കണമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നാണ് കോടതി പ്രതിയെ റിമാൻഡ് ചെയ്തത്. ശ്യാമിലിയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായതിനെ തുടർന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് മർദിച്ചതെന്നും കരുതിക്കൂട്ടി ചെയ്തതല്ലെന്നും പ്രതിഭാഗം വാദിച്ചു. ബെയ്‌ലിൻ ദാസിന് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധിനിക്കുമെന്ന് ശ്യാമിലി നേരത്തെ…
-
ആനകളെ ഷോക്കടിപ്പിച്ച് കൊല്ലണം, അങ്ങ് പ്രധാനമന്ത്രിയാകണം; ജനീഷ് കുമാറിനെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷൻ
ആന ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിനെതിരെ പരിഹാസവുമായി കേരളാ ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷൻ. വനപാലകരെയെല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചുവിടണമെന്നും ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണമെന്നും അസോസിയേഷൻ സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിച്ചു. വിവാദമായതിനെ തുടർന്ന് ഈ പോസ്റ്റ് പിന്നീട് പിൻവലിച്ചു. കടുവകളെ മുഴുവൻ വെടിവെച്ച് കൊല്ലണം, പുലികൾ മുതൽ പുഴുക്കൾ വരെയുള്ള ജീവികളെ തീയിട്ട് കൊല്ലണം, ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം…
-
കൊല്ലം തഴുത്തലയിൽ മാതാവിനെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ തൂങ്ങിമരിച്ചു
കൊല്ലത്ത് മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. തഴുത്തല പികെ ജംഗ്ഷന് സമീപം നസിയത് (60), മകൻ ഷാൻ (33) എന്നിവരാണ് മരിച്ചത്. നസിയത്തിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലും ഷാനിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. എന്താണ് കൊലപാതകത്തിനും പിന്നാലെയുള്ള ജീവനൊടുക്കലിനും കാരണമെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ വീട്ടിൽ വഴക്ക് ഉണ്ടായിരുന്നു എന്ന് പരിസരവാസികൾ പറയുന്നു. കൊട്ടിയം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയാണ്.
-
കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ
പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ. ബന്ധുവായ അഞ്ച് വയസുകാരി കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയത്. 50 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ചോദ്യം ചെയ്യലിനിടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. തുടർന്ന് പ്രതിക്കെതിരെ പോക്‌സോ വകുപ്പും ചുമത്തി പ്രതി ലഹരിക്കടിമയാണ്. പ്രതി ദീർഘകാലമായി കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. ഈ കാലയളവിലെല്ലാം ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നോയെന്ന് പോലീസ് പരിശോധിക്കുകയാണ്
-
പത്തനംതിട്ടയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
പത്തനംതിട്ട വടശ്ശേരിക്കര പള്ളിക്കമുരുപ്പിൽ യുവാവിനെ ബന്ധു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോബി (30) ആണ് മരിച്ചത്. കൊലപാതകമാണെന്നാന്ന് സംശയം. പെരുനാട് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ തുടങ്ങി. ജോബിയുടെ തലയ്ക്ക് ഉൾപ്പടെ പരുക്കുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ജോബിയുടെ ബന്ധുവിനെ റാന്നി പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല The post പത്തനംതിട്ടയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം appeared first on Metro Journal Online.
-
തിരിച്ചുകയറി സ്വർണവില; സംസ്ഥാനത്ത് പവന് ഇന്ന് 880 രൂപ വർധിച്ചു
സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില. പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 69,760 രൂപയിലെത്തി. ഗ്രാമിന് 110 രൂപ വർധിച്ച് 8720 രൂപയായി. ഇന്നലെ പവന് 1560 രൂപയും ഗ്രാമിന് 195 രൂപയും ഇടിഞ്ഞിരുന്നു. 68,880 രൂപയിലാണ് ഇന്നലെ സ്വർണത്തിന്റെ വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 90 രൂപ വർധിച്ച് 7185 രൂപയായി. The post തിരിച്ചുകയറി സ്വർണവില; സംസ്ഥാനത്ത് പവന് ഇന്ന്…
-
കൈമനത്ത് ആൾപാർപ്പില്ലാത്ത വീട്ടിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
തിരുവനന്തപുരം കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരുമം സ്വദേശി ഷീജയാണ്(50) മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കുറ്റിക്കാട്ടുലൈനിൽ ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടത്. ആൾപാർപ്പില്ലാത്ത ഒരു വീട് മാത്രമാണ് പ്രദേശത്തുള്ളത്. ഇതിലാണ് മൃതദേഹം കണ്ടത്. സ്ത്രീയുടെ കരച്ചിൽ കേട്ട് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സുഹൃത്ത് സജിക്കൊപ്പമാണ് ഷീജ താമസിച്ചിരുന്നത്. ഇവർ തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. The post കൈമനത്ത് ആൾപാർപ്പില്ലാത്ത വീട്ടിൽ സ്ത്രീയുടെ മൃതദേഹം…