Category: Kerala

  • കാർ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടു കൂടി; ഐവിനെ വലിച്ചിഴച്ചു; റിമാൻഡ് റിപ്പോർട്ട്

    കാർ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടു കൂടി; ഐവിനെ വലിച്ചിഴച്ചു; റിമാൻഡ് റിപ്പോർട്ട്

    എറണാകുളം നെടുമ്പാശേരിയിൽ ഐവിൻ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാർ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ എന്ന് റിമാൻഡ് റിപ്പോർട്ട്. തർക്കത്തിനിടെ പ്രതികൾ കാറെടുത്ത് പോകാൻ ശ്രമിച്ചപ്പോൾ പോലീസ് എത്തിയിട്ട് പോയാൽ മതിയെന്ന് ഐവിൻ പറഞ്ഞത് പ്രകോപനത്തിന് കാരണമായി. കാറിനടിയിൽപെട്ട ഐവിനെ 37 മീറ്റർ വലിച്ചിഴച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശം. ബോണറ്റിൽ വലിച്ചു കൊണ്ട് പോയ ശേഷം റോഡിലേക്ക് തെറിച്ച് വീണ ഐവിൻ കാറിനടിയിൽ പെട്ടു. തുടർന്ന് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. പ്രതികളായ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥരെ റിമാൻഡ് ചെയ്തിരുന്നു. അതിക്രൂര കൊലപാതകമെന്നാണ്…

  • കേരളത്തിന് പുതിയ വന്ദേഭാരത്; മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട് വരെ സർവീസ് നീട്ടിയേക്കും

    കേരളത്തിന് പുതിയ വന്ദേഭാരത്; മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട് വരെ സർവീസ് നീട്ടിയേക്കും

    കേരളത്തിന് പുതിയ വന്ദേഭാരത് കൂടി ലഭിച്ചേക്കുമെന്ന് വിവരം. മംഗളൂരു-ഗോവ റൂട്ടിൽ ഓടുന്ന വന്ദേഭാരത് കോഴിക്കോട് വരെ സർവീസ് നീട്ടണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് അറിയിച്ചു. മലബാർ മേഖലയിലെ എംപിമാരുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്. മംഗളൂരു-രാമേശ്വരം എക്‌സ്പ്രസ് ജൂണിൽ സർവീസ് പുനരാരംഭിക്കുമെന്ന ഉറപ്പും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ നൽകിയെന്നും എംപിമാർ അറിയിച്ചു. മലബാറിൽ കൂടുതൽ മെമു പാസഞ്ചർ ട്രെയിനുകൾ വേണമെന്ന് എംപിമാർ ആവശ്യപ്പെട്ടു നിലവിൽ കേരളത്തിൽ സർവീസ്…

  • വേടനെതിരായ ആർഎസ്എസ് നേതാവിന്റെ പരാമർശം; ശുദ്ധ വിവരക്കേടെന്ന് എംവി ഗോവിന്ദൻ

    വേടനെതിരായ ആർഎസ്എസ് നേതാവിന്റെ പരാമർശം; ശുദ്ധ വിവരക്കേടെന്ന് എംവി ഗോവിന്ദൻ

    റാപ്പർ വേടനെതിരെ ആർഎസ്എസ് നേതാവ് എൻ ആർ മധു നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കല ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേടാണ്. എൻആർ മധുവിന്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. സംഘ്പരിവാർ പുലർത്തി വരുന്ന ന്യൂനപക്ഷ ദളിത് വിരോധത്തിന്റെ ഭാഗമാണ് വിമർശനങ്ങളെന്നും എംവി ഗോവിന്ദൻ പറഞ്ഞു വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നായിരുന്നു ആർ എസ് എസ് നേതാവിന്റെ പ്രസംഗം. വളർന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനം…

  • വേടനെതിരായ ആർഎസ്എസ് നേതാവിന്റെ പരാമർശം; ശുദ്ധ വിവരക്കേടെന്ന് എംവി ഗോവിന്ദൻ

    വേടനെതിരായ ആർഎസ്എസ് നേതാവിന്റെ പരാമർശം; ശുദ്ധ വിവരക്കേടെന്ന് എംവി ഗോവിന്ദൻ

    റാപ്പർ വേടനെതിരെ ആർഎസ്എസ് നേതാവ് എൻ ആർ മധു നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കല ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേടാണ്. എൻആർ മധുവിന്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. സംഘ്പരിവാർ പുലർത്തി വരുന്ന ന്യൂനപക്ഷ ദളിത് വിരോധത്തിന്റെ ഭാഗമാണ് വിമർശനങ്ങളെന്നും എംവി ഗോവിന്ദൻ പറഞ്ഞു വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നായിരുന്നു ആർ എസ് എസ് നേതാവിന്റെ പ്രസംഗം. വളർന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനം…

  • വയനാട്ടിലെ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ തീപിടിത്തം

    വയനാട്ടിലെ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ തീപിടിത്തം

    വയനാട്ടിൽ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ തീപിടിത്തം. ബോച്ചെ തൗസൻഡ് ഏക്കറിലെ ഫാക്ടറിക്ക് പുറകിലുള്ള കള്ളുഷാപ്പിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഗ്യാസ് സിലിണ്ടർ ചോർന്നതാണ് തീപിടിക്കാൻ കാരണമെന്ന് കരുതുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. പുല്ലുമേഞ്ഞ കള്ള് ഷാപ്പ് തീപിടിത്തത്തിൽ പൂർണമായും കത്തിനശിച്ചു. കൽപ്പറ്റയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. The post വയനാട്ടിലെ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ തീപിടിത്തം appeared first on Metro Journal Online.

  • സിപിഎം സാധാരണ ചെയ്യുന്ന പണിയാണ് കള്ളവോട്ട്, ജനാധിപത്യ വോട്ടെന്നാണ് അവർ വിളിക്കുന്നത്: ചെന്നിത്തല

    സിപിഎം സാധാരണ ചെയ്യുന്ന പണിയാണ് കള്ളവോട്ട്, ജനാധിപത്യ വോട്ടെന്നാണ് അവർ വിളിക്കുന്നത്: ചെന്നിത്തല

    സാധാരണ സി പി എം ചെയ്യുന്ന പണിയാണ് കള്ളവോട്ടെന്ന് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. 1989ലെ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിക്ക് വേണ്ടി തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ജി സുധാകരന്റെ വിവാദ പ്രസംഗത്തിൽ പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കള്ളവോട്ടിനെ ജനാധിപത്യ വോട്ട് എന്നാണ് സി പി എം വിളിക്കുന്നത്. അതിനാൽ തെരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നുവെന്നത് സത്യമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ജി സുധാകരൻ പറഞ്ഞ കാര്യങ്ങളിൽ കേസെടുക്കുമെന്ന് ആയപ്പോഴാണ് ‘ഭാവന’ എന്ന് തിരുത്തി പറഞ്ഞത്.…

  • മനുഷ്യൻ മരിക്കുമ്പോൾ ചിരിക്കുകയും മൃഗങ്ങൾ മരിക്കുമ്പോൾ കരയുകയും ചെയ്യുന്ന കടൽക്കിഴവനാണ് വനംമന്ത്രി: വി എസ് ജോയി

    മനുഷ്യൻ മരിക്കുമ്പോൾ ചിരിക്കുകയും മൃഗങ്ങൾ മരിക്കുമ്പോൾ കരയുകയും ചെയ്യുന്ന കടൽക്കിഴവനാണ് വനംമന്ത്രി: വി എസ് ജോയി

    വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ അധിക്ഷേപ പ്രസംഗവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്. മനുഷ്യൻ മരിക്കുമ്പോൾ ചിരിക്കുകയും മൃഗങ്ങൾ മരിക്കുമ്പോൾ കരയുകയും ചെയ്യുന്ന വനംമന്ത്രിയാണ് കേരളത്തിന്റേതെന്ന് വിഎസ് ജോയി പറഞ്ഞു. വനം മന്ത്രിയുടെ കയ്യും കാലും കെട്ടി കടുവാ കൂട്ടിൽ ഇട്ടാലേ പ്രാണഭയത്തിൽ ഈ നാട്ടിലെ ജനങ്ങൾ ജീവിക്കുന്നത് എങ്ങനെയെന്ന് മനസിലാകൂ കാളികാവിൽ ടാപ്പിംഗ് തൊഴിലാളി കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലാണ് പ്രസംഗം. മനുഷ്യൻ മരിക്കുമ്പോൾ ചിരിക്കുകയും മൃഗങ്ങൾ…

  • തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തൽ; ജി സുധാകരനെതിരെ പോലീസ് കേസെടുത്തു

    തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തൽ; ജി സുധാകരനെതിരെ പോലീസ് കേസെടുത്തു

    തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് കേസെടുക്കാൻ ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ കലക്ടർ നിർദേശം നൽകിയിരുന്നു. ഇന്നലെ അമ്പലപ്പുഴ തഹസിൽദാർ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. എന്നാൽ വെളിപ്പെടുത്തൽ സുധാകരൻ പിന്നീട് പാടേ നിഷേധിച്ചിരുന്നു. താൻ തപാൽ ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും ചേർത്തലയിൽ സിപിഐ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ലേശം…

  • അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

    അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

    സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. മെയ് 19ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. മെയ് 20ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. മെയ് 18ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…

  • ഒമാനിൽ മാൻഹോളിൽ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്; അപകടം മാലിന്യം കളയാൻ പോകുമ്പോൾ

    ഒമാനിൽ മാൻഹോളിൽ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്; അപകടം മാലിന്യം കളയാൻ പോകുമ്പോൾ

    ഒമാനിലെ സലാലക്ക് സമീപം മെസ്യൂണയിൽ മാൻഹോളിൽ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്. കോട്ടയം പാമ്പാടി സ്വദേശിനി ലക്ഷ്മി വിജയകുമാറിനാണ്(34) പരുക്കേറ്റത്. താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോഴായിരുന്നു മാൻഹോളിൽ വീണത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ആദ്യം സമീപത്തെ ആശുപത്രിയിലും തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും എത്തിച്ചു. നിലവിൽ വെന്റിലേറ്ററിലാണ് ലക്ഷ്മി ചികിത്സയിൽ തുടരുന്നത്. ഭർത്താവും കുട്ടിയും വിവരമറിഞ്ഞ് ഒമാനിൽ എത്തിയിട്ടുണ്ട്. ഒരു വർഷം മുമ്പാണ് ലക്ഷ്മി ഒമാനിൽ എത്തിയത്. The post ഒമാനിൽ…