Author: MJ DESK
-
തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തൽ; ജി സുധാകരനെതിരെ പോലീസ് കേസെടുത്തു
തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് കേസെടുക്കാൻ ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ കലക്ടർ നിർദേശം നൽകിയിരുന്നു. ഇന്നലെ അമ്പലപ്പുഴ തഹസിൽദാർ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. എന്നാൽ വെളിപ്പെടുത്തൽ സുധാകരൻ പിന്നീട് പാടേ നിഷേധിച്ചിരുന്നു. താൻ തപാൽ ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും ചേർത്തലയിൽ സിപിഐ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ലേശം…
-
ഇന്ത്യ സഖ്യം നിലനിൽക്കുന്നുണ്ടോയെന്ന് ഉറപ്പില്ല; ബിജെപി അതിശക്തമായ യന്ത്രം പോലെ: പി ചിദംബരം
ഇന്ത്യ സഖ്യം നിലനിൽക്കുന്നുണ്ടോയെന്ന് തനിക്ക് ഉറപ്പില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ബിജെപിയെ പോലെ സംഘടിതമായ മറ്റൊരു പാർട്ടിയില്ല. ശ്രമിച്ചാൽ ഇന്ത്യാ സഖ്യം ശക്തമാകുമെന്നും ഡൽഹിയിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണി പൂർണമായും നിലനിൽക്കുകയാണെങ്കിൽ താൻ വളരെയധികം സന്തോഷിക്കും. എന്നാൽ അത് ദുർബലമാണെന്ന് തോന്നുന്നു. സഖ്യത്തെ വീണ്ടും ഒരുമിച്ച് ചേർക്കാൻ കഴിയും. ഇനിയും സമയമുണ്ടെന്നും ചിദംബരം പറഞ്ഞു ബിജെപി അതിശക്തമായ യന്ത്രം പോലെയാണ്. അത്രയും സംഘടിതമായ പ്രസ്ഥാനമാണ്. ബിജെപിയെ പോലെ സംഘടിതമായ മറ്റൊരു രാഷ്ട്രീയ പാർട്ടിയും…
-
48 മണിക്കൂറിനിടെ രണ്ട് ഓപറേഷനുകൾ; ആറ് ഭീകരരെ വധിച്ചെന്ന് സേനാ തലവൻമാർ
ജമ്മു കാശ്മീരിൽ 48 മണിക്കൂറിനിടെ രണ്ട് ഓപറേഷനുകളിലായി ആറ് ഭീകരവാദികളെ വധിച്ചതായി സേനകൾ സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സൈന്യവും സിആർപിഎഫും ജമ്മു കാശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഭീകരരെ വധിച്ചത്. കെല്ലെർ, ഷോപിയാൻ, ത്രാൽ മേഖലകളിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. രണ്ട് ഓപറേഷനുകളിലും കാര്യമായ നേട്ടം കൈവരിക്കാനായെന്നും കാശ്മീരിലെ ഭീകരരെ ഇല്ലാതാക്കാൻ സേനകൾ പ്രതിജ്ഞാബദ്ധരാണെന്നും കാശ്മീർ പോലീസ് ഐജി വികെ ബിർഡി പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാളായ ഷാഹിദ് കുട്ടെ രണ്ട് പ്രധാന…
-
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. മെയ് 19ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. മെയ് 20ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. മെയ് 18ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
-
ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല; പാക്കിസ്ഥാൻ മെച്ചപ്പെട്ടില്ലേൽ കഠിന ശിക്ഷയുണ്ടാകും: പ്രതിരോധ മന്ത്രി
പാക്കിസ്ഥാനെ നിരീക്ഷിക്കുകയാണെന്നും അവരുടെ പെരുമാറ്റം മെച്ചപ്പെട്ടാൽ നല്ലത്, അല്ലെങ്കിൽ കഠിന ശിക്ഷ നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബ്രഹ്മോസിലൂടെ പാക്കിസ്ഥാനിൽ അർധരാത്രി സൂര്യനുദിച്ചു. രാജ്യം എങ്ങനെയാണ് പാക്കിസ്ഥാനെതിരെ പ്രതിരോധം തീർത്തതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു നിയന്ത്രണരേഖ മറികടക്കാതെയാണ് ഇന്ത്യ ദൗത്യം നിറവേറ്റിയത്. ഓപറേഷൻ സിന്ദൂറിന്റെ വിജയം ലോകരാഷ്ട്രങ്ങൾ കണ്ടു. പാക് ഭീകര കേന്ദ്രങ്ങൾ തകർത്തു. പാക്കിസ്ഥാന് ഐഎംഎഫ് വായ്പ നൽകുന്നത് ഒന്നൂകൂടി ആലോചിക്കണം. ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. നിങ്ങൾ കണ്ടത് ട്രെയ്‌ലർ മാത്രമാണ്. സിനിമ പുറകെ…
-
കാർവാറിലെത്തിയ ഇറാഖ് ചരക്കുകപ്പലിൽ പാക് പൗരൻ; തിരിച്ചയച്ച് കോസ്റ്റ് ഗാർഡ്
കർണാടകയിലെ കാർവാർ തുറമുഖത്ത് എത്തിയ ഇറാഖ് ചരക്ക് കപ്പലിലുള്ള പാക് പൗരനെ കോസ്റ്റ് ഗാർഡ് തിരിച്ചയച്ചു. ഇയാളുടെ മൊബൈൽ ഫോൺ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കപ്പലിലുണ്ടായിരുന്ന സിറിയൻ പൗരൻമാരോടും കരയിൽ ഇറങ്ങരുതെന്ന് കോസ്റ്റ് ഗാർഡ് നിർദേശം നൽകി. പെട്രോളിയം വസ്തുക്കളുമായി എത്തിയ ഇറാഖി കപ്പലായ എംടിആർ ഓഷ്യൻ എന്ന കപ്പലിലെ ജീവനക്കാരന് നേരെയാണ് നടപടി. ഇറാഖിൽ നിന്ന് ബിറ്റുമെൻ കയറ്റിയ കപ്പൽ മെയ് 12നാണ് കാർവാറിലെത്തിയത്. 15 ഇന്ത്യൻ ജീവനക്കാരും രണ്ട് സിറിയക്കാരും ഒരു പാക്…
-
ഒമാനിൽ മാൻഹോളിൽ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്; അപകടം മാലിന്യം കളയാൻ പോകുമ്പോൾ
ഒമാനിലെ സലാലക്ക് സമീപം മെസ്യൂണയിൽ മാൻഹോളിൽ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്. കോട്ടയം പാമ്പാടി സ്വദേശിനി ലക്ഷ്മി വിജയകുമാറിനാണ്(34) പരുക്കേറ്റത്. താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോഴായിരുന്നു മാൻഹോളിൽ വീണത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ആദ്യം സമീപത്തെ ആശുപത്രിയിലും തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും എത്തിച്ചു. നിലവിൽ വെന്റിലേറ്ററിലാണ് ലക്ഷ്മി ചികിത്സയിൽ തുടരുന്നത്. ഭർത്താവും കുട്ടിയും വിവരമറിഞ്ഞ് ഒമാനിൽ എത്തിയിട്ടുണ്ട്. ഒരു വർഷം മുമ്പാണ് ലക്ഷ്മി ഒമാനിൽ എത്തിയത്. The post ഒമാനിൽ…
-
ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; ബെയ്‌ലിൻ ദാസിനെ 27 വരെ റിമാൻഡ് ചെയ്തു
വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദിച്ച സംഭവത്തിൽ പ്രതിയായ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യമില്ല. പ്രതിയെ സെഷൻസ് കോടതി 27 വരെ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. തൊഴിലിടത്ത് നടന്ന അതിക്രമത്തെ ഗൗരവമായി പരിഗണിക്കണമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നാണ് കോടതി പ്രതിയെ റിമാൻഡ് ചെയ്തത്. ശ്യാമിലിയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായതിനെ തുടർന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് മർദിച്ചതെന്നും കരുതിക്കൂട്ടി ചെയ്തതല്ലെന്നും പ്രതിഭാഗം വാദിച്ചു. ബെയ്‌ലിൻ ദാസിന് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധിനിക്കുമെന്ന് ശ്യാമിലി നേരത്തെ…
-
മെസിയും അർജന്റീനയും ഉടൻ കേരളത്തിലേക്കില്ല; ഈ വർഷം കളിക്കുക ചൈനയിലും ആഫ്രിക്കയിലും
അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയും അർജന്റീന ടീമും ഉടൻ കേരളത്തിലെത്തില്ല. ടീമിന്റെ ഈ വർഷത്തെ സൗഹൃദ മത്സരങ്ങളിൽ തീരുമാനമായി. ഒക്ടോബറിൽ ചൈനയിൽ അർജന്റീന രണ്ട് മത്സരങ്ങൾ കളിക്കും. നവംബറിൽ ആഫ്രിക്കയിലും ഖത്തറിലും അർജന്റീന കളിക്കും. ആഫ്രിക്കയിൽ അംഗോളയുമായാണ് മത്സരം. ഖത്തറിൽ അമേരിക്കയുമായും ഈ വർഷം സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനിക്കും. തുടർന്ന് ലോകകപ്പ് തയ്യാറെടുപ്പ് എന്ന നിലയിലാണ് അർജന്റീന ടീം സൗഹൃദ മത്സരങ്ങൾക്ക് പുറപ്പെടുന്നത്. മെസിയും സംഘവും ഒക്ടോബറിൽ കേരളത്തിൽ എത്തുമെന്നായിരുന്നു…
-
ആനകളെ ഷോക്കടിപ്പിച്ച് കൊല്ലണം, അങ്ങ് പ്രധാനമന്ത്രിയാകണം; ജനീഷ് കുമാറിനെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷൻ
ആന ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിനെതിരെ പരിഹാസവുമായി കേരളാ ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷൻ. വനപാലകരെയെല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചുവിടണമെന്നും ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണമെന്നും അസോസിയേഷൻ സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിച്ചു. വിവാദമായതിനെ തുടർന്ന് ഈ പോസ്റ്റ് പിന്നീട് പിൻവലിച്ചു. കടുവകളെ മുഴുവൻ വെടിവെച്ച് കൊല്ലണം, പുലികൾ മുതൽ പുഴുക്കൾ വരെയുള്ള ജീവികളെ തീയിട്ട് കൊല്ലണം, ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം…