രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കൾക്കൊപ്പം വേദി പങ്കിടരുത്; പെൺകുട്ടി പരാതിയുമായി മുന്നോട്ടു പോകണമെന്നും മുരളീധരൻ
ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനാർഥികൾക്കായി വോട്ടുപിടിക്കുന്നതിൽ പ്രശ്നമില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എന്നാൽ നേതാക്കളുമായി വേദി പങ്കിടരുത്. പാർട്ടി നടപടികളിൽ പങ്കെടുക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് അവകാശമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
അദ്ദേഹത്തെ സഹായിച്ച പ്രവർത്തകർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അവർക്ക് വേണ്ടി ഡോർ ടു ഡോർ ക്യാംപെയ്ൻ നടത്തുന്നതിൽ തടസമൊന്നുമില്ല. പക്ഷേ പാർട്ടി നേതാക്കളോടൊപ്പം വേദി പങ്കിടാനോ പാർട്ടിയുടെ നടപടിക്രമങ്ങളിൽ പങ്കെടുക്കാനോ അദ്ദേഹത്തിന് അവകാശമില്ല. കാരണം അദ്ദേഹം സസ്പെൻഷനിലാണ്.
പാർട്ടിയെ സംബന്ധിച്ച് ഇപ്പോൾ അദ്ദേഹം പുറത്താണ് നിൽക്കുന്നത്. കൂടുതലായുള്ള നടപടികൾ സ്വീകരിക്കേണ്ട കാര്യം ഇപ്പോഴില്ല. തെറ്റാര് ചെയ്താലും ശിക്ഷിക്കപ്പെടണം. പെൺകുട്ടി ധൈര്യമായി പരാതിയുമായി മുന്നോട്ട് പോകണമെന്നും മുരളീധരൻ പറഞ്ഞു





